എന്നേക്കും എന്റേതാണ് എലിസബത്ത്, ബന്ധം പിരിഞ്ഞെന്ന് പറഞ്ഞ് പരത്തിയവർക്ക് മറുപടിയായി കിടിലൻ വീഡിയോയുമായി ബാലയും എലിസബത്തും

2530

മലയാളം സിനിമാ ആരാധകർക്ക് ഏറെ സുപരിചിതനായ നടൻ ആണ് ബാല. തമിഴ് നാട് സ്വദേശി ആണെങ്കിലും മലയാള സിനിമകളിൽ നിരന്തരം അഭിനയിച്ച് മലയാളി സിനിമാ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടനായി മാറിയ താരമാണ് ബാല. നായകനായും വില്ലനായും സഹനടനായും എല്ലാം നിരവധി സിനിമകളിൽ ബാല അഭിനയിച്ചിട്ടുണ്ട്. അൻപ് എന്ന തമിഴ് സിനിമയിലൂടെ ആണ് ബാല അഭിനയ ലോകത്തേക്ക് എത്തിയത്.

തുടർന്ന് മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയുടെ സൂപ്പർഹിറ്റ് ചിത്രം ബിഗ് ബിയിലൂടെ മലയാള സിനിമയിലേക്കും എത്തിയ താരത്തിന് ഒട്ടേറെ ആരാധകരാണ് ഉള്ളത്. മലയാളം, തമിഴ് ഭാഷകളിൽ സജീവമായി മുന്നേറിയിരുന്ന സമയത്തായിരുന്നു ബാല ഗായികയായ അമൃത സുരേഷിനെ പരിചയപ്പെടുന്നതും വിവാഹം കഴിക്കുന്നതും. ഈ ബന്ധം പക്ഷേ വേർ പിരിഞ്ഞിരുന്നു. തന്റെ സുഹൃത്തും ഡോക്ടറുമായ എലിസബത്തിനെ ആണ് ബാല രാണ്ടാമത് വിവാഹം കഴിച്ചത്.

Advertisements

ആദ്യ ഭാര്യ അമൃത സുരേഷും ആയുള്ള ബന്ധം വേർപെടുത്തിയ ശേഷം ആയിരുന്നു എലിസബത്തിനെ ബാല വിവാഹം കഴിച്ചത്. അതേ സമയം ബാലയുടെ വ്യക്തി ജീവിതം എന്നും മാധ്യമങ്ങൾക്ക് ഇടയും ആരാധകർക്ക് ഇടയിലും ചർച്ചയാകാറുള്ള ഒന്നാണ്. രണ്ടാമതും കുടുംബ ജീവിതത്തിൽ തോറ്റു പോയി എന്ന വീഡിയോ ബാല പങ്കുവച്ചതോടെ, രണ്ടാം ഭാര്യ എലിസബത്തുമായി താരം പിരിഞ്ഞുവെന്ന വാർത്തകളും എത്തിയിരുന്നു.

Also Read
അനാവശ്യമായി അനുവാദം ഇല്ലാതെ അയാൾ എന്റെ ശരീരത്തിൽ തൊട്ടു, അവനെ തടഞ്ഞു നിർത്തി ഞാൻ അലറിവിളിച്ചു, ലുലുമാളിൽ വെച്ചുണ്ടായ ഞെട്ടിക്കുന്ന സംഭവം വെളിപ്പെടുത്തി ജോമോൾ

എന്നാൽ തങ്ങൾ ഡിവോഴ്സ് ആയിട്ടില്ലെന്ന് എലിസബത്ത് വ്യക്തമാക്കിയിരുന്നു. ഒടുവിൽ അഭ്യൂഹങ്ങൾക്ക് വിരാമമിട്ട് ബാല തന്നെ രംഗത്ത് എത്തിയിരിക്കുകയാണ് . എലിസബത്ത് എന്നേക്കും എന്റേതാണ് എന്ന ക്യാപ്ഷനോടെ വീഡിയോയാണ് ബാല പങ്കുവച്ചിരിക്കുന്നത്.

ബാലയുടെ കൂളിംഗ് ഗ്ലാസ് ധരിച്ച് എലിസബത്ത് നൃത്തം ചെയ്യുന്നതും വീഡിയോയിൽ കാണാം. എന്റെ കൂളിംഗ് ഗ്ലാസ് ഒരാൾ വന്ന് അടിച്ച് മാറ്റി അയാൾ ആരാണെന്ന് നിങ്ങൾക്ക് ഞാൻ കാണിച്ച് തരാം എന്ന് പറഞ്ഞാണ് ബാല എലിസബത്തിനെ വീഡിയ്ക്ക് മുമ്പിലേക്ക് കൊണ്ടുവന്നത്.

ശേഷം ദളപതി വിജയ് നായകനായ വാരിസ് എന്ന ഏറ്റവും പുതിയ ചിത്രത്തിലെ രഞ്ജിതമേ എന്ന ഗാനത്തിനൊപ്പം ഇരുവരും ചുവട് വെയ്ക്കുന്നതും വീഡിയോയിൽ കാണം. അതേ സമയം ബാലയെയും എലിസബത്തിനെയും വീണ്ടും ഒന്നിച്ച് കാണാൻ സാധിച്ച സന്തോഷമാണ് ആരാധകർ കമന്റിലൂടെ പങ്കുവയ്ക്കുന്നത്. 2021 സെപ്റ്റംബറിൽ ആയിരുന്നു ബാലയുടെയും എലിസബത്തിന്റെയും വിവാഹം.

സെപ്റ്റംബർ അഞ്ചിന് തന്റെ ജീവിതത്തിൽ പുതിയൊരു തുടക്കമാകുന്നുവെന്ന ബാലയുടെ വെളിപ്പെടുത്തൽ ഏറെ ചർച്ചയായിരുന്നു. പിന്നീടാണ് വിവാഹവാർത്ത താരം തന്നെ സ്ഥിരീകരിച്ചു. ബാലയുടെ ഏറ്റവും അടുത്ത സുഹൃത്ത് കൂടിയായിരുന്നു ഡോക്ടർ എലിസബത്ത്. ഒക്ടോബറിൽ ആയിരുന്നു. വിവാഹ ജീവിതത്തിൽ താൻ രണ്ട് തവണയും തോറ്റുവെന്ന വീഡിയോ പങ്കുവച്ച് ബാല എത്തിയത്.

Also Read
എന്റെ പെണ്ണ് ഗര്‍ഭിണി ആണെങ്കില്‍ ഞാന്‍ അറിയിക്കാമെന്ന് ഷെബിന്‍; ഒളിച്ചോടിയതുകൊണ്ട് വീട്ടുകാര്‍ സ്വീകരിക്കില്ല, നാട്ടുകാര്‍ മറ്റൊരു കണ്ണുകൊണ്ടാണ് കാണുന്നതെന്ന് പൊന്നു

Advertisement