മലയാള സിനിമയിൽ ഒരു കാലത്ത് തിളങ്ങി നിന്നിരുന്ന സൂപ്പർ നടിമാർ ആയിരുന്നു ഗേപിക, മീരാ നന്ദൻ, റോമ എന്നിവർ. നിരവധി സൂപ്പർഹിറ്റ് സിനിമകളിൽ നായികമാരായി എത്തിയിട്ടുള്ള ഇവർ ഇപ്പോൾ സിനിമയിൽ സജീവമല്ല. ഗോപിക വിവാഹ ശേഷം സിനിമ നിർത്തുക ആയിരുന്നു.
മീരാ നന്ദൻ അവസരങ്ങൾ കുറഞ്ഞപ്പോൾ ദുബായിയലേക്ക് ചേക്കേറുകയും അവിടെ ജോലി ചെയ്യുകയും ആണ് ഇപ്പോൾ. റോമ ആവട്ടെ സ്വകാര്യ പ്രശ്‌നങ്ങളിൽ പെട്ട് സിനിമയിൽ നിന്നും അകലുക ആയിരുന്നു. എന്നാൽ അടുത്തിടെ റോമ സിനിമയിലേക്ക് തിരികെ എത്തിയിരുന്നു.
2002 ൽ പ്രണയമണിതൂവൽ എന്ന ചിത്രത്തിൽ കൂടി മലയാള സിനിമാ അഭിനയ രംഗത്തേക്ക് എത്തിയ താരമാണ് ഗോളി എന്ന ഗോപിക. പ്രേക്ഷകർക്ക് ഒരുപാട് ഇഷ്ടമുള്ള താരം കൂടിയാണ് ഗോപിക. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും ഗോപിക അഭിനയിച്ചിട്ടുണ്ട്. അഭിനയ ജീവിതം തുടങ്ങുന്നതിന് മുന്നേ താരം മോഡലിംഗ് രംഗത്തും സജീവമായിരുന്നു.
വിവാഹ ശേഷം അഭിനയ ജീവിതം നിർത്തിയ താരത്തിനെ രൂക്ഷമായി വിമർശിച്ചു കൊണ്ട് സംവിധായകൻ തുളസി ദാസ് ഇപ്പോൾ രംഗത്ത് എത്തിയിരിക്കുകയുയാണ്. ഗോപിക തന്നോട് നന്ദികേട് കാണിച്ചുവെന്നും വിവാഹത്തിന് പോലും തന്നെ ക്ഷണിച്ചില്ലന്നും സംവിധായാകൻ പറയുന്നു.
താനാണ് ഗോപികയെ സിനിമയിൽ വളർത്തായതെന്നും സിനിമ രംഗത്ത് പലരും തന്നെ ശത്രുക്കളെ പോലെ കണ്ടപ്പോൾ ഗോപികയും തന്നെ മറന്നു. തുളസിദാസിനെ വിവാഹത്തിന് വിളിക്കാഞ്ഞതിന്റെ കാരണം ഗോപികയോട് ഒരു പത്ര പ്രവർത്തകൻ ചോദിച്ചപ്പോൾ തുളസിദാസ് വന്നാൽ വേറെ പലരും വരില്ല അതുകൊണ്ടാണ് വിളിക്കാഞ്ഞത് എന്നായിരുന്നു ഗോകയുടെ മറുപടിയെന്നും ഇദ്ദേഹം പറയുന്നു.
Also Read
ദുബായിയിൽ കോടികളുടെ ഭാഗ്യം അറിയിക്കുന്ന ഈ യുവതി ഒരു മലയാളിയാണ്, അതും ഒരു തൃശ്ശൂർക്കാരി
റോമ, മീര നന്ദൻ തുടങ്ങിവരെ നായികയാക്കി ഒരു സിനിമ ചെയ്യാൻ വേണ്ടി ഇരുവർക്കും അഡ്വാൻസ് കൊടുത്തുവെന്നും എന്നാൽ അഡ്വാൻസ് തിരികെ തന്ന ശേഷം അഭിനയിക്കാൻ പറ്റില്ലെന്നും ഇവർ പറഞ്ഞു. മലയാളത്തിലെ സൂപ്പർ സ്റ്റാറുകളെ വെച്ച് സിനിമ എടുത്ത താൻ 3 കൊല്ലത്തിൽ ഏറെയായി പണിയില്ലാതെ വീട്ടിൽ ഇരിക്കേണ്ട അവസ്ഥ വന്നെന്നും തുളസിദാസ് കൂട്ടിച്ചേർത്തു.
പിന്നീട് നിർമ്മാതാക്കളെ കണ്ടപ്പോൾ അവർ തന്റെ സിനിമക്ക് വേണ്ടി പണം മുടിക്കില്ലെന്നും വിതരണക്കാർ തന്റെ പടം എടുക്കാത്തത് കൊണ്ടാണ് പണം മുടക്കാത്തതെന്ന് അവരും അറിയിച്ചു. താൻ വളർത്തി കൊണ്ടുവന്ന ഒരു സൂപ്പർ സ്റ്റാർ തന്നെ കണ്ട് മുഖം വെട്ടിച്ചു പോയ അവസ്ഥയിൽ കരഞ്ഞിട്ടുണ്ടെന്നും തുളസി ദാസ് പറയുന്നു.