ഒരുകാലത്ത് മലയാള സിനിമയിലെ സൂപ്പർ നായികയായിരുന്ന മലയാളികളുടെ പ്രിയപ്പെട്ട നടിയും നർത്തകിയുമായ ദിവ്യ ഉണ്ണിയുടെ പിതാവ് അന്തരിച്ചു. പൊന്നോത്ത് മഠത്തിൽ ഉണ്ണികൃഷ്ണൻ എന്നാണ് നടിയുടെ പിതാവിന്റെ പേര്. ഹൃദയ ആഘാതത്തെ തുടർന്ന് വ്യാഴാഴ്ച രാവിലെയായിരുന്നു താരപിതാവിന്റെ വേർപാട്.
ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നെങ്കിലും രക്ഷിക്കാൻ സാധിക്കാതെ പോവുകയായിരുന്നു. ഉണ്ണികൃഷ്ണൻ പൊന്നോത്ത് അമ്പലം ട്രസ്റ്റി ആയിരുന്നു. ദിവ്യ ഉണ്ണിയ്ക്ക് പുറമേ വിദ്യ ഉണ്ണി എന്നൊരു മകൾ കൂടിയുണ്ട്. അരുൺ കുമാർ, സഞ്ജയ് എന്നിവരാണ് മരുമക്കൾ. മൂന്ന് പേരക്കുട്ടികളാണുള്ളത്.
അതേസമയം ദിവ്യഉണ്ണിയുടെ ജീവിതത്തിൽ രണ്ട് വലിയ നഷ്ടങ്ങളാണ് തൊട്ടടുത്ത ദിവസങ്ങളിലായി സംഭവിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം നടി പങ്കുവെച്ച കുറിപ്പിൽ തന്റെ ഗുരുവായിരുന്ന കലാമണ്ഡലം ഗോപിനാഥ് അന്തരിച്ചതിനെ കുറിച്ച് പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് അച്ഛന്റെ വേർപാടും ഉണ്ടാവുന്നത്.
ദിവ്യയുടെ ദുഃഖത്തിൽ പങ്കുചേർന്ന് ആരാധകരും പ്രിയപ്പെട്ടവരുമെല്ലാം എത്തുകയാണ്. എന്റെ പ്രിയപ്പെട്ട ഗുരു ശ്രീ കലാമണ്ഡലം ഗോപിനാഥ് ഞങ്ങളുടെ ഗോപി മാഷിന്റെ വിയോഗത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. അദ്ദേഹത്തിന്റെ കൈ പിടിച്ചാണ് ഞാൻ നൃത്തത്തിന്റെ ലോകത്തേക്കുള്ള കുഞ്ഞു ചുവടുകൾ വച്ച് തുടങ്ങിയത്.
തന്റെ ഓരോ വിദ്യാർത്ഥികളിലേക്കും അദ്ദേഹം പകർന്ന അധ്യാപനങ്ങളും കാഴ്ചപ്പാടുകളും കലയോടുള്ള അർപ്പണബോധവും എന്നും നിലനിൽക്കും എന്നുമാണ് ഗുരുവിനൊപ്പമുള്ള ഫോട്ടോ പങ്കുവെച്ച് കൊണ്ട് ദിവ്യ ഉണ്ണി കുറിച്ചത്.
അച്ഛനെ കുറിച്ചും അമ്മയെ കുറിച്ചും പലപ്പോഴും ദിവ്യ ഉണ്ണി വാചാലയാവാറുണ്ട്. പരേന്റ്സ് ഡേ യ്ക്ക് അമ്മയുടെയും അച്ഛന്റെയും കൂടെ നിൽക്കുന്ന ഫോട്ടോയായരിുന്നു നടി പങ്കുവെച്ചത്. ‘എപ്പോഴും എന്നെ വിശ്വസിക്കുകയും എന്റെ സ്വപ്നങ്ങളെ പിന്തുടരാൻ പഠിപ്പിക്കുകയും ചെയ്ത ഈ സൂപ്പർഹീറോകൾ.
മാതാപിതാക്കൾക്ക് ആശംസകൾ നേരുകയാണ്. ഏറ്റവും മനോഹരായ അച്ഛനും അമ്മയുമാണ് തന്റേതെന്ന് നടി സൂചിപ്പിച്ചിരുന്നു. അതുപോലെ മാസങ്ങൾക്ക് മുൻപ് ഫാദേഴ്സ് ഡേ യ്ക്ക് പിതാവിന് സന്ദേശം അയച്ച് കൊണ്ടാണ് ദിവ്യ ഉണ്ണി എത്തിയത്. ഒരാളുടെ പിതാവ് സന്തുഷ്ടനാണെങ്കിൽ, എല്ലാ ദേവതകളും സന്തുഷ്ടരായിരിക്കും. എന്റെ ജീവിതത്തിലെ ഏറ്റവും വലിയ അനുഗ്രഹത്തിന് ഫാദേഴ്സ് ഡേ ആശംസിക്കുന്നു.
താങ്ങും തണലും തണലിന്റെ ശക്തി സ്തംഭമായ എന്റെ പാറയാണിത്. പ്രിയപ്പെട്ട അച്ചൻ പിതൃദിനാശംസകൾ. എല്ലാ നല്ല പിതാക്കന്മാർക്കും വളരെ സന്തോഷം നേരുന്നു എന്നുമാണ് ദിവ്യ പറഞ്ഞിരുന്നത്. ഇതിൽ നിന്നെല്ലാം പിതാവിനോട് എത്രത്തോളം അടുത്ത് നിൽക്കുന്നതാണെന്ന് വ്യക്തമാണ്. ചെറുപ്പത്തിൽ അച്ഛനൊപ്പം ഉണ്ടായിരുന്നതും വളർന്നതിന് ശേഷമുള്ള രണ്ട് ചിത്രങ്ങളായിരുന്നു നടി പങ്കുവെച്ചത്.
Also Read
എനിക്ക് പ്രണയിക്കാൻ കഴിയാത്ത നായിക ആയിരുന്നു ഭാവന: വെളിപ്പെടുത്തലുമായി കുഞ്ചാക്കോ ബോബൻ