അന്ന് ഞാൻ രക്ഷപ്പെടില്ലെന്നാണ് പറഞ്ഞത്, പക്ഷേ ഞാൻ രക്ഷപെട്ടു, ഇത് തന്റെ രണ്ടാം ജന്മമാണ്: പ്രണവിന്റെ നായിക തുറന്നു പറയുന്നു

207

മലയാളത്തിന്റെ താരരാജാവ് മോഹൻലാലിന്റെ മകനും യുവനടനും സഹ സംവിധായകനുമായ പ്രണവ് മോഹൻലാൽ നായകനായി എത്തിയ ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതയായ നടിയാണ് റേച്ചൽ ഡേവിഡ്. ഈ ഒരൊറ്റ ചിത്രത്തോട് കൂടി തന്നെ മലയാളികൾക്ക് സുപരിചിതയായി മാറുക ആയിരുന്നു റേച്ചൽ.

സൂപ്പർ താരവും എംപിയുമായ സുരേഷ് ഗോപി നായകനായ കാവൽ എന്ന സിനിമയിലും റേച്ചൽ അഭിനയിച്ചിട്ടുണ്ട്. ഇപ്പോൾ നടി ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ റേച്ചൽപറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്.

Advertisements

Also Read
സൂപ്പർ സിനിമ, ഒന്ന് രണ്ടു വാക്കുകൾ അൽപം കടന്നുപോയി, തെറി പറയുന്ന സീൻ മാത്രം ആരാണ് പ്രചരിപ്പിച്ചത്, ചുരുളി കണ്ട അനുഭവം പങ്കുവെച്ച് നടി സീനത്ത്

തന്റെ കുട്ടിക്കാലത്ത് അറിയാതെ മണ്ണെണ്ണ കുടിച്ചതിനെ കുറിച്ച് ആയിരുന്നു നടി മനസ് തുറന്നത്. താൻ രക്ഷപ്പെടാൻ സാധ്യതയില്ലെന്ന് ഡോക്ടർമാർ പോലും പറഞ്ഞിരുന്നുവെന്നും അത് തന്റെ രണ്ടാം ജന്മം ആയിരുന്നു എന്നും റേച്ചൽ പറയുന്നു.

റേച്ചൽ ഡേവിഡിന്റെ വാക്കുകൾ ഇങ്ങനെ:

ചെറുപ്പത്തിൽ എനിക്ക് ഒന്നര വയസുള്ള സമയത്തായിരുന്നു സംഭവം. എനിക്ക് ഓർമ്മയില്ല. പക്ഷെ ഈ സംഭവം മമ്മി എപ്പോഴും പറയാറുണ്ട്. ലോകകപ്പിന്റെ സമയമാണ്. അന്ന് പപ്പയ്ക്ക് പെപ്‌സി കുടിക്കുന്ന ശീലമുണ്ടായിരുന്നു. എനിക്കും തരുമായിരുന്നു. അങ്ങനെ എനിക്ക് അതിന്റെ രുചി പരിചിതമായിരുന്നു. നീല നിറത്തിലുള്ള പെപ്‌സിയായിരുന്നു അന്ന് കിട്ടിയിരുന്നത്.

ഒരു ദിവസം അടുക്കളയിലേക്ക് ചെന്ന് പെപ്‌സി ബോട്ടിൽ എടുത്തു കുടിച്ചു. പക്ഷെ അത് മണ്ണെണ്ണ ആയിരുന്നു. പെപ്‌സിയുടെ ബോട്ടിലിൽ മണ്ണെണ്ണ ഒഴിച്ച് വച്ചിരിക്കുകയായിരുന്നു. എന്റെ ബോധം പോയി. ആകെ പ്രശ്‌നമായി. അന്നത്തെ സമയത്ത് ഫോൺ ഒന്നുമുണ്ടായിരുന്നില്ല.

എന്റെ അമ്മയാകട്ടെ എന്റെ അനിയത്തിയെ ഗർഭം ധരിച്ചിരുന്ന സമയമാണ്. വീട്ടിൽ ആരുമില്ലായിരുന്നു. എന്തു ചെയ്യണമെന്ന് അറിയാത്ത അവസ്ഥയിലായിരുന്നു അമ്മ. അത് വഴി ബൈക്കിൽ പോവുകയായിരുന്ന ആരോടോ സഹായം ചോദിച്ച് അങ്ങനെ അടുത്തുള്ള നഴ്‌സിംഗ് ഹോമിലെത്തിച്ചു. പക്ഷെ അവർക്ക് ഒന്നും ചെയ്യാൻ പറ്റുമായിരുന്നില്ല.

Also Read
പറഞ്ഞാൽ കേൾക്കുന്ന പെൺക്കുട്ടി ആയിരിക്കണം ഞാൻ ഇങ്ങോട്ട് വിളിച്ചാൽ അങ്ങോട്ട് പോകരുതെന്ന് തങ്കച്ചൻ വിതുര, കല്യാണം നടക്കുമെന്ന് തോന്നുന്നില്ലെന്ന് ശ്രീവിദ്യ

എങ്ങനെയോ അമ്മ അയൽക്കാരുമായി ബന്ധപ്പെട്ടു. ഇതാണ് സംഭവിച്ചതെന്ന് ബന്ധുക്കളെ ആരെയെങ്കിലും അറിയിക്കാൻ ആവശ്യപ്പെട്ടു. വിവരം അറിഞ്ഞതും ഡാഡിയും അങ്കിളും ആന്റിയുമൊക്കെ ഓടിയെത്തി. എന്നെ ആശുപത്രിയിൽ കൊണ്ടു പോയി. ഞങ്ങൾ പരാമവധി ശ്രമിക്കാം പക്ഷെ ഈ കുട്ടി രക്ഷപ്പെടും എന്ന കാര്യത്തിൽ ഒരു പ്രതീക്ഷയും ഇല്ലെന്നായിരുന്നു ഡോക്ടർമാർ പറഞ്ഞത്.

അത്രയും മണ്ണെണ്ണ ശ്വാസകോശത്തെ ബാധിച്ചിരുന്നു. നാല് മണിക്കൂർ ഐസിയുവിൽ കിടന്നിട്ടും എനിക്ക് ബോധം വന്നില്ല. ശരിക്കും പ്രാർത്ഥനയാണ് എന്നെ തിരിച്ചു കൊണ്ടു വന്നത്. ശരിക്കും ഒരു അത്ഭുതമാണ്.
എന്റെ ഇടതുകയ്യിൽ ഒരു പൊള്ളിയ പാടുണ്ട്. ആശുപത്രിക്കാർക്ക് വന്നൊരു തെറ്റാണ്. എന്റെ ശ്വാസകോശം ശുദ്ധീകരിക്കാനായി അവർ സ്റ്റീം ഇൻഹലേഷൻ തന്നിരുന്നു.

Also Read
മരയ്ക്കാർ അറബിക്കടലിന്റെ സിഹം എത്തുന്നത് 3300 സ്‌ക്രീനുകളിൽ; ആദ്യ ദിവസം തന്നെ ചിത്രം അമ്പതുകോടി കടക്കും, വിശേഷങ്ങൾ ഇങ്ങനെ

പക്ഷെ അത് കഴിഞ്ഞ് ആ ചൂടുള്ള വെള്ളം എടുക്കാൻ അവർ മറന്നു. എനിക്ക് പൊള്ളുന്നുണ്ടായിരുന്നു. ഞാൻ കരയുന്നുണ്ടായിരുന്നുവെങ്കിലും കുട്ടിയായത് കൊണ്ടാണെന്ന് കരുതി അവർ പോയി. പിന്നെ വന്നു നോക്കുമ്പോഴാണ് അവർ കാര്യം അറിയുന്നത്.

ഞാൻ സിനിമയിൽ വരുമ്പോൾ പലരും പറഞ്ഞു ഇത് പ്ലാസ്റ്റിക് സർജറി ചെയ്ത് മാറ്റണമെന്ന്. പക്ഷെ ഞാൻ പറഞ്ഞു എന്റെ കൂടെ എന്നുമുണ്ടാകും ഈ പാട് എന്നും താരം പറയുന്നു.

Advertisement