കാവ്യ മാധവൻ ദിലീപിന് സ്വന്തമായിട്ട് 5 വർഷം; വിവാഹ വാർഷികം ആഘോഷിച്ച് താരദമ്പതികൾ, ആശംസകളുമായി ആരാധകർ

427

അഞ്ചാം വിവാഹ വാർഷികം ആഘോഷിച്ച് മലയാളികളുടെ പ്രിയപ്പെട്ട താര ദമ്പതികളായ ദിലീപും കാവ്യ മാധവനും.
2016 നവംബർ 25നായിരുന്നു ദീലീപും കാവ്യ മാധവനും വിവാഹിതരായത്. ഗോസിപ്പുകൾക്കിടയെും പ്രതികരിക്കാതെ മലയാളികൾക്ക് സർപ്രൈസ് നൽകിയായിരുന്നു ഇവരുടെ വിവാഹം നടന്നത്.

മാധ്യമങ്ങൾക്കോ സിനിമയിലെ സുഹൃത്തുക്കൾക്കോ പോലും സൂചന കൊടുക്കാതെയായിരുന്നു ദിലീപും കാവ്യയും ചേർന്ന് വിവാഹത്തിന് വേണ്ടിയുള്ള പദ്ധതികൾ ഒരുക്കിയത്. വിവാഹ വേഷത്തിൽ അണിഞ്ഞൊരുങ്ങി വന്നതിന് ശേഷം മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു താരങ്ങൾ.

Advertisements

വീണ്ടുമൊരു നവംബർ 25 എത്തുമ്പോൾ കാവ്യ ദിലീപ് താരദമ്പതിമാർ അവരുടെ അഞ്ചാം വിവാഹ വാർഷികം ആഘോഷിക്കുകയാണ്. ഇത്തവണ മക്കളായ മീനാക്ഷിയ്ക്കും മഹാലക്ഷ്മിയ്ക്കും ഒപ്പം തന്നെയായിരിക്കും താരങ്ങളുടെ ആഘോഷമെന്നാണ് അറിയുന്നത്. സോഷ്യൽ മീഡിയ പേജുകളിൽ താരങ്ങൾക്കുള്ള ആശംസകളും അവരുടെ കുറിച്ചുള്ള എഴുത്തുകളുമൊക്കെ സജീവമാവുകയാണ്. ഏറ്റവും കൂടുതൽ സിനിമകളിൽ നായിക നായകന്മാരായി അഭിനയിച്ച് സിനിമകൾ സൂപ്പർഹിറ്റാക്കി മാറ്റിയ ജോഡികളായിരുന്നു ദിലീപും കാവ്യയും.

Also Read
ഒരു എടുത്ത് ചാട്ടമായിരുന്നു അത്; പ്രതീക്ഷിച്ചത് പോലൊരു ജീവിതം അല്ലായിരുന്നു, ആദ്യ വിവാഹത്തെ കുറിച്ച് മല്ലികാ സുകുമാരൻ

സ്‌ക്രീനിലെ കെമിസ്ട്രി കണ്ട് താരങ്ങൾ പ്രണയത്തിലാണെന്ന വാർത്തകൾക്കും കാരണമായി. കാവ്യ വിവാഹം കഴിച്ചെങ്കിലും അത് വേർപിരിഞ്ഞതോടെ വാർത്തകൾ ശക്തമായി. ഇതിനിടയിലാണ് ദിലീപും മഞ്ജു വാര്യരും വേർപിരിയുന്നത്. കുറച്ച് കാലത്തിനുള്ളിൽ തന്റെ പേരിൽ ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞ് നിന്ന പെൺകുട്ടിയെ തന്നെ ജീവിതത്തിലേക്ക് ക്ഷണിക്കുകയാണെന്ന് സൂചിപ്പിച്ച് ദിലീപ് കാവ്യയെ വിവാഹം കഴിച്ചു.

2018 ഒക്ടോബറിൽ കാവ്യ ദിലീപ് ദമ്പതിമാർക്ക് ഒരു പെൺകുഞ്ഞ് ജനിച്ചു. മഹാലക്ഷ്മി എന്ന് പേരിട്ട ഇളയമകൾക്കും ദിലീപിന്റെ മകൾ മീനാക്ഷിയുടെയും കൂടെ സന്തുഷ്ടരായി കഴിയുകയാണ് താരങ്ങൾ. അതേ സമയം താരദമ്പതികൾക്ക് വിവാഹ വാർഷിക ആശംസകൾ അറിയിച്ച് ആരാധകരും എത്തിയിട്ടുണ്ട്.

മലയാള സിനിമയിലെ ഭാഗ്യ താരജോഡികളായ ദിലീപും കാവ്യയും താര ദമ്പതിമാരായിട്ട് ഇന്നേയ്ക്ക് 5 വർഷം തികയുന്നു. ഈ കാലയളവിൽ വെച്ചു ഒരു സിനിമയെ വെല്ലുന്ന സംഭവ വികാസങ്ങൾ അവരുടെ ജീവിതത്തിൽ ഉണ്ടായിട്ടുണ്ട്.

എങ്കിലും പ്രതിസന്ധികളിൽ തളരാതെ അവർ ഒന്നിച്ചു മുന്നോട്ടു പോകുന്നു. അവരുടെ സന്തോഷവും സ്നേഹവും ഐക്യവുമൊക്കെ പല അസൂയാലുക്കളെയും അസ്വസ്ഥരാക്കുന്നുണ്ടെങ്കിലും അവരെ സ്നേഹിക്കുന്നവരുടെ പ്രാർത്ഥനയും പിന്തുണയും അവർക്കൊപ്പം എന്നുമുണ്ടാകും.

Also Read
എനിക്ക് പ്രണയിക്കാൻ കഴിയാത്ത നായിക ആയിരുന്നു ഭാവന: വെളിപ്പെടുത്തലുമായി കുഞ്ചാക്കോ ബോബൻ

ഒരു പല്ലി ചിലച്ചാൽ തകർന്നു വീഴുന്നതല്ല അതൊന്നും. ഇനിയും ഒന്നിച്ചു ഒരുപാട് വർഷങ്ങൾ മീനാക്ഷിക്കും മഹാലക്ഷ്മിക്കുമൊപ്പം നയിക്കാനുള്ള ഭാഗ്യം ഇവർക്കുണ്ടാകട്ടെ എന്ന ആശംസയ്ക്കൊപ്പം വിവാഹ വാർഷിക ആശംസകളും നേരുന്നു എന്നാണ് കാവ്യയുടെ ഗേൾസ് ഫാൻസ് അസോസിയേഷൻ പറയുന്നത്.

Advertisement