സ്‌കൂളിൽ വെച്ച് അമാലിനെ ആദ്യമായി കാണുമ്പോൾ ഒരു കുഞ്ഞിനെ പോലെയാണ് തോന്നിയത്, എന്റെ കൂടെ അഭിനയിച്ചവരെക്കാളെല്ലാം സുന്ദരിയാണ് എന്റെ ഭാര്യ: ദുൽഖർ സൽമാൻ

8117

പാൻ ഇന്ത്യൻ താരമായ ദുൽഖർ സൽമാൻ തന്റെ ഏറ്റവും പുതിയ ചിത്രമായ കുറുപ്പ് എന്ന സിനിമയിലൂടെ സൂപ്പർതാര പദവിയിലേക്ക് ഉയർന്നിരിക്കുകയാണ്. സോഷ്യൽ മീഡിയ പേജുകളിൽ നിറയെ ദുൽഖർ സൽമാന്റെ അഭിമുഖങ്ങളാണ് വൈറലാവുന്നത്. അതേ സമയം തന്റെ ഭാര്യയായ അമാൽ സൂഫിയയെ കുറിച്ചും മകൾ മറിയം അമീറ സൽമാനെ കുറിച്ചും ദുൽഖർ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ വൈറൽ ആകുന്നത്.

അമാലിനെ ആദ്യം കണ്ടത് മുതൽ ഇന്ന് തന്റെ കൂടെ ഏറ്റവും സപ്പോർട്ടീവായി നിൽക്കുന്നതിനെ കുറിച്ചുമൊക്കെയാണ് പുതിയ അഭിമുഖത്തിൽ താരം വ്യക്തമാക്കിയത്. ചെന്നൈയിലെ സ്‌കൂളിലെ ഒരു സ്‌പോട്‌സ് ഡേയിലാണ് ആദ്യമായി താൻ അമാലിനെ കണ്ടതെന്നാണ് ദുൽഖർ പറയുന്നത്.

Advertisements

തന്നെക്കാൾ അഞ്ച് വർഷത്തെ ജൂനിയർ ആയിരുന്നു. ആദ്യം അവളെ കാണുമ്പോൾ ഒരു കുഞ്ഞിനെ പോലെയാണ് തോന്നിയത്. സ്‌പോട്‌സ് ഡേ യ്ക്ക് വെയിലത്തൊക്കെ നിർത്തിയത് കൊണ്ട് എന്തോ വിഷമത്തിൽ നിൽക്കുകയായിരുന്നു അവളെന്നും താരം ഓർമ്മിക്കുന്നു.

Also Read
കാവ്യ മാധവൻ ദിലീപിന് സ്വന്തമായിട്ട് 5 വർഷം; വിവാഹ വാർഷികം ആഘോഷിച്ച് താരദമ്പതികൾ, ആശംസകളുമായി ആരാധകർ

എന്റെ കൂടെ അഭിനയിച്ചവരെക്കാളെല്ലാം സുന്ദരിയാണ് എന്റെ ഭാര്യ. എല്ലാം മനസ്സിലാക്കാനും തിരിച്ചറിയാവും കഴിവുള്ള ആളാണ് അമാൽ. അതുകൊണ്ട് എന്നെയോ എന്റെ തൊഴിലിനെയോ സംശയമില്ല. വളരെ പോസിറ്റീവാണ് ആളെന്നും നടൻ വ്യക്തമാക്കുന്നു.

ഇൻസ്ട്രിയിൽ വന്ന് നാലഞ്ച് വർഷം കഴിഞ്ഞ ശേഷവും തങ്ങൾ ഒരുമിച്ച് പുറത്ത് പോകുമ്പോൾ ആരെങ്കിലും തനിക്കൊപ്പം ഫോട്ടോ എടുക്കാൻ വന്നാൽ അമാൽ കൗതുകത്തോടെ ചോദിക്കും, എന്തിനാ നിനക്കൊപ്പം എല്ലാവരും ഫോട്ടോ എടുക്കാൻ വരുന്നതെന്ന്.

താനൊരു നടനല്ലേ, അവർ തന്നെ തിരിച്ചറിഞ്ഞതാണെന്ന് പറയുമ്പോൾ ഹൊ ദൈവമേ ഞാൻ മറന്ന് പോയെന്നായിക്കും അമാൽ പറയുന്നത്. വീട്ടിൽ വന്നാൽ തന്റെ ശരിയായ വശം കാണുന്നത് അമാൽ മാത്രമാണ്. തനിക്ക് കുറേ ഗേൾസ് ഫാൻസുണ്ട്.

നോക്ക് തന്നെ കുറിച്ച് അവർ എഴുതിയ കമന്റ് നോക്കൂ എന്നൊക്കെ പറഞ്ഞാൽ അതിനും അമാലിന് മറപുടി ഉണ്ടാവും.
സത്യം എന്താണെന്ന് എനിക്ക് മാത്രമല്ലേ അറിയൂ. അവരെല്ലാം നിങ്ങളെ ശരിക്കും അറിയുകയാണെങ്കിൽ ഒറ്റ ആരാധികമാരും ഉണ്ടാവില്ല. ഞാൻ മാത്രമേ ഉണ്ടാവൂന്ന്. തന്നെ കുറിച്ചുള്ള സത്യം എന്താണെന്ന് എനിക്ക് നന്നായി അറിയാം.

ആര് എന്ത് പറഞ്ഞാലും താനെന്താണെന്ന് അമാൽ മനസിലാക്കും. മറ്റുള്ളവർ കാണുന്നത് തന്റെ നല്ല വശങ്ങൾ മാത്രമാണ്. യഥാർത്ഥ ജീവിതത്തിൽ താൻ അതിന്റെ നേരെ ഓപ്പോസിറ്റാണ് എന്നതൊക്കെ അമാലിന് മാത്രം അറിയുന്ന കാര്യമാണ്.
അതേ സമയം മകൾ മറിയം ഉണ്ടായ നിമിഷത്തെ കുറിച്ച് പറയുകയാണെങ്കിൽ ഇന്നും ആവേശമായിരിക്കുമെന്നാണ് ദുൽഖർ സൂചിപ്പിക്കുന്നത്.

Also Read
എനിക്ക് പ്രണയിക്കാൻ കഴിയാത്ത നായിക ആയിരുന്നു ഭാവന: വെളിപ്പെടുത്തലുമായി കുഞ്ചാക്കോ ബോബൻ

കുടുംബത്തിൽ എല്ലാവർക്കും ആൺകുട്ടികളാണ്. എനിക്കും അമാലിനും ജനിക്കുന്നതും ആൺകുട്ടി തന്നെ ആയിരിക്കും എന്നാണ് ആദ്യം കരുതിയത്. ഡോക്ടർമാരുടെ സംസാരത്തിൽ നിന്നൊക്കെ ആ സൂചനയാണ് ലഭിച്ചത്. പക്ഷെ എനിക്കൊരു പെൺകുഞ്ഞ് മതി എന്നായിരുന്നു ആഗ്രഹം.

അന്ന് ആശുപത്രിയിൽ നിറയെ നീല ബലൂണുകൾ കൂടി കണ്ടപ്പോൾ അതിനിടയിൽ ഒരു പിങ്ക് ബലൂൺ കണ്ടിരുന്നെങ്കിൽ എന്ന് താൻ ആഗ്രഹിച്ചിരുന്നതായി ദുൽഖർ പറയുന്നു. പക്ഷെ പിന്നീട് സംഭവിച്ചത് ഒട്ടും പ്രതീക്ഷിക്കാത്ത കാര്യങ്ങളാണ്.
ആദ്യമായി മോളെ കാണുന്നത് ഞാനാണ്. അമാൽ കാണുന്നതിന് മുൻപേ, മറിയത്തെ ഞാൻ കണ്ടു.

ഡോക്ടർ വന്ന് എന്നോട് ആൺ കുഞ്ഞ് ആയിരിക്കുമോ അതോ പെൺകുഞ്ഞ് ആയിരിക്കുമോ എന്ന് ഊഹിക്കാൻ പറഞ്ഞു. ഞാൻ ആരായാലും കുഴപ്പമില്ല എന്ന ഭാവത്തിൽ ആയിരുന്നു. ൽ വന്ന് നോക്കെന്ന് ഡോക്ടർ പറഞ്ഞതോടെ പോയി നോക്കി. ആൺകുഞ്ഞ് ആയിരിക്കുമല്ലോന്ന് കരുതി ഞാൻ കാര്യമായി ഒന്നും പ്രതികരിച്ചില്ല. ഒന്നൂടെ സൂക്ഷിച്ചു നോക്കാൻ ഡോക്ടർ പറഞ്ഞപ്പോഴാണ് ജനിച്ചത് പെൺകുഞ്ഞാണെന്ന് മനസിലായത്.

എന്തോ വലിയ സംഭവം കിട്ടിയ സന്തോഷത്തോടെ ഞാൻ യെസ് യെസ് യെസ് എന്നൊക്കെ കാണിച്ചു. ഫുൾ ഒച്ചപ്പാടും ബഹളവും കൊണ്ട് ആശുപത്രി പോലും കുലുങ്ങിയിട്ടുണ്ടാവും. താൻ കരഞ്ഞു പോയ നിമിഷമായിരുന്നു. പെട്ടന്ന് കരയുന്നത് കണ്ടപ്പോൾ നഴ്‌സുമാരും മറ്റുമെല്ലാം പേടിച്ചു. കുറച്ച് റിലേ പോയ അവസ്ഥയായിരുന്നു അപ്പോൾ എന്ന് ദുൽഖർ സമ്മതിക്കുന്നു. അവിടെ വച്ച് തന്നെ പേര് തീരുമാനിക്കുകയും ചെയ്‌തെന്നും താരം പറയുന്നു.

Advertisement