ഇന്ത്യൻ സിനിമയിലെ സർവ്വകലാ വല്ലഭവൻ എന്നറിയപ്പെടുന്ന സൂപ്പർതാരമാണ് ഉലകനായകൻ കമൽ ഹാസൻ. യൂണിവേഴ്‌സൽ സ്റ്റാറെന്നാണ് താരം ലോകം മുഴുവൻ അറിയപ്പെടുന്നത്. ബാലതാരമായിട്ട് ആയിരുന്നു കമൽ സിനിമയിൽ എത്തിയത്.
പിന്നീട് നായകനായ താരം അത്ഭുതപ്പെടുത്തുന്ന കഥാപാത്രങ്ങളെ ആണ് ഏറെയും അവതരിപ്പിച്ചിരിക്കുന്നത്. കഥാപാത്രത്തിന് വേണ്ടി എന്തും റിസ്‌കും എടുക്കുന്ന അദ്ദേഹം കുള്ളനായും സ്ത്രീയായും പടുവൃദ്ധനായും എല്ലാം പ്രേക്ഷകരെ അമ്പരിപ്പിച്ചിട്ടുണ്ട്.
ദശാവതാരം എന്ന ചിത്രത്തിൽ 10 വ്യത്യസ്ത വേഷങ്ങളിൽ എത്തായണ് കമൽ സിനിമാ ലോകത്തെ തന്നെ ഞെട്ടിച്ചത്. പ്രണയ നായകനായും ആക്ഷൻ ഹീറോയായും ക്യാരക്ടർ വേഷങ്ങളിലും എല്ലാം എന്നും വിസ്മയം ആണ് കമൽ ഹാസൻ.
Also Read
ആരിത് അപ്‌സരസ്സോ അഴകു റാണിയോ, ഹോട്ട് ലുക്കിൽ സാധിക വേണുഗോപാൽ, ഞെരിപ്പെന്ന് ആരാധകർ
മലയാളത്തിൽ അടക്കം നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട് അദ്ദേഹം. ഇടയ്ക്ക് സ്വന്തം രാഷ്ട്രീയ പാർട്ടി ഉണ്ടാക്കി തമിഴക രാഷ്ടീയത്തിൽ ഇറങ്ങിയെങ്കിലും വീണ്ടും സിനിമയിലേക്ക് തന്നെ അദ്ദേഹം തിരിച്ചെത്തി. അടുത്തിടെ ഇറങ്ങിയ അദ്ദേഹത്തിന്റെ വിക്രം എന്ന ചിത്രം സർവ്വകാല വിജയം ആണ് നേടിയിരിക്കുന്നത്.
അതേ സമയം താൻ ഏറെയും പ്രായം കുറഞ്ഞ നടിമാർക്ക് ഒപ്പം അഭിനയിക്കുന്നതിനെ കുറിച്ച മുമ്പ് ഒരിക്കൽ കമൽ പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ വൈറൽ ആയി മാറുന്നത്. അദ്ദേഹത്തിന്റെ നായികമാർക്ക് പ്രായം തീരെ കുറവാണെന്ന് പലകോണുകളിൽ നിന്നും വിമർശനം വന്നിരുന്നു.
ഈ പശ്ചാത്തലത്തിൽ ആയിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം. തന്റെ നായികമാർക്ക് തീരെ പ്രായം കുറവാണെന്ന വിമർശനത്തിന് തക്ക മറുപടിയാണ് അന്ന് കമൽഹാസൻ നൽകിയ്. നിങ്ങൾ വിശ്വസിക്കുമോ എന്നറിയില്ല. എന്റെ പത്തൊൻപതാമത്തെ വയസ്സിൽ ഞാൻ നായകനായപ്പോൾ എന്റെ നായികയ്ക്ക് മുപ്പത്തിയെട്ടായിരുന്നു പ്രായം.
ആ സിനിമ അവരുടെ നൂറാമത്തെ സിനിമയോ മറ്റോ ആയിരുന്നു. മറ്റൊരു സത്യം ആ സിനിമയ്ക്ക് മുമ്പ് അതേ നടിയുടെ കുട്ടിയായി ഞാൻ കുറേ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. പ്രായം കലാകാരനെ അല്ലെങ്കിൽ കലയെ ബാധിക്കണമെന്നുണ്ടോ എന്നായിരുന്നു കേരള കൗമുദി ഫ്ളാഷ് മൂവീസുമായുള്ള അഭിമുഖത്തിൽ അന്ന് കമൽഹാസൻ പറഞ്ഞത്.
Also Read
നടി ശാലിൻ സോയയുടെ പുതിയ ഫോട്ടോകൾ കണ്ടോ, കിടുക്കാച്ചിയെന്ന് ആരാധകർ
അഞ്ച് പതിറ്റാണ്ട് ദൈർഘ്യമുള്ള തന്റെ സിനിമാജീവിതം അവസാനിപ്പിച്ച് രാഷ്ട്രീയത്തിൽ ഇറങ്ങുന്നതിനെ കുറിച്ചും കമൽഹാസൻ അന്ന് പറഞ്ഞിരുന്നു. രാഷ്ട്രീയത്തിൽ ഇറങ്ങുകയാണെന്ന് ഞാൻ പ്രഖ്യാപിച്ചു കഴിഞ്ഞു. അപ്പോൾ സിനിമയും രാഷ്ട്രീയവും ഒന്നിച്ച കൊണ്ടു പോകാൻ സാധിക്കുമെന്ന് തോന്നുന്നില്ല.
രാഷ്ട്രീയത്തിൽ ചുവട് ഉറപ്പിക്കുമ്പോൾ സിനിമ വിടാനാണ് തീരുമാനം രണ്ടു വള്ളത്തിൽ കാലു വയ്ക്കുന്നത് ശരിയല്ലല്ലോ . സിനിമയിൽ അറുപത് വർഷങ്ങൾ പൂർത്തിയാക്കി. നല്ല സിനിമകൾക്കായി അടുത്ത തലമുറ വരണം. അവർക്ക് എല്ലാ സഹായങ്ങളും നൽകി രാജ്കമൽ ഫിലിംസുണ്ടാകും പക്ഷേ ഞാൻ എന്റെ പുതിയ പാതയിൽ തിരക്കിലായിരിക്കും എന്നാണ് അദ്ദേഹം പറഞ്ഞത്.
എന്നാൽ രാഷ്ട്രീട പ്രവേശനം പരാജയമായതോടെ അദ്ദേഹം സിനിമയിലേക്ക് തിരിച്ചു വരികയായിരുന്നു. ലോകേഷ് കനകരാജ് ഒരുക്കിയ വിക്രത്തിൽ തകർപ്പൻ വേഷത്തിലാണ് അദ്ദഹം എത്തിയത്. ഷങ്കറിന്റെ ഇൻഡ്യൻ 2 ആണ് അദ്ദേഹത്തിന്റെ അണിയറയിൽ ഒരുങ്ങുന്ന പുതിയ ചിത്രം.