ചതിച്ചും പാരവച്ചും പുറത്താക്കി, അന്ന് കരഞ്ഞു കൊണ്ടിറങ്ങിയ മണിയുടെ മുഖം മറക്കാനാകുന്നില്ല; സംഭവത്തിന് പിന്നിൽ കളിച്ചവരെ കുറിച്ച് കലാഭവൻ പ്രജോദ് പറഞ്ഞത്

3447

മിമിക്രിയിലൂടെ സിനിമയിലെത്തി വലിയ നേട്ടങ്ങൾ വെട്ടിപ്പിടിച്ച നടനായിരുന്നു മലയാള സിനിമയ്ക്ക് തീരാ ദുഖം നൽകി അകാലത്തിൽ പൊലിഞ്ഞ മലയാളത്തിന്റെ മണിമുത്ത് പ്രിയനടൻ കലാഭവൻ മണി. നിരവധി കഥാപാത്രങ്ങളെ ആരാധകർക്ക് സമ്മാനിച്ച മണി ജീവിതത്തിന്റെ നല്ലപകുതിയിൽ ആരോടും പറയാതെ മ ര ണ ത്തിന്റെ കൈപിടിച്ച് ഏവരെയും ഞെട്ടിച്ചിരുന്നു.

പട്ടിണിയിൽ ജനിച്ച് ഇല്ലായ്മ ളോട് പട പൊരുതി, തന്റെ സൗഭാഗ്യങ്ങൾ മറ്റുള്ളവരുമായി പങ്കുവച്ച കലാഭവൻ മണി എല്ലാവർക്കും മണിച്ചേട്ടൻ ആയിരുന്നു. അടുത്തിടെ മണിയെക്കുറിച്ച് കലാഭവൻ പ്രജോദ് പറഞ്ഞ ഒരു കാര്യമാണ് വൈറൽ ആയി മാറുന്നത്.

Advertisements

കലാഭവൻ മിമിക്രി ട്രൂപ്പിൽ നിന്ന് ഒരിക്കൽ മണി പുറത്താക്കപ്പെട്ട കഥയാണ് പ്രജോദ് ഒരു ടിവി ചാനലിനു നല്കിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നത്. മിമിക്രി രംഗത്ത് മണി കലാഭവനിൽ നിറഞ്ഞു നിൽക്കുന്ന കാലം. അന്ന് സ്റ്റേജ് ഷോകളിൽ ഏറ്റവുമധികം തിളങ്ങിയിരുന്നത് ഈ ചാലക്കുടിക്കാരൻ ആയിരുന്നു.

Also Read
ശേഷം വിജയ് എന്നെ കെട്ടിപിടിച്ചു, പെട്ടെന്ന് വിജയ് അങ്ങനെ ചെയ്തപ്പോൾ വിശ്വസിക്കാനായില്ല; വെളിപ്പെടുത്തലുമായി നടി സംഗീത

എന്നാൽ ഒരു സുപ്രഭാതത്തിൽ മണി കലാഭവനിൽ നിന്ന് പുറത്താക്കപ്പെടുന്നു. ആർക്കും ഒന്നും മനസിലാകാത്ത അവസ്ഥ. അന്ന് കലാഭാവനിൽ നിന്നും കരഞ്ഞുകൊണ്ടാണ് മണി ഇറങ്ങിയത്. മണിയെ കലാഭവനിൽ നിന്നും ഇറക്കി വിടുക ആയിരുന്നു.

കാരണം മറ്റൊന്നുമല്ല, മണിയുടെ വളർച്ചയിൽ അസൂയ പൂണ്ട ചിലർ അദേഹത്തിന് എതിരേ പാര പണിതു. മണി കലാഭവന്റെ പരിപാടിക്ക് ഏല്ലാതെ മറ്റു പരിപാടികൾക്കും പങ്കെടുക്കാറുണ്ടായിരുന്നു അത്രേ. ഇത് ഡയറക്ടറായ ആബേലച്ചന്റെ മുന്നിൽ പരാതിയായെത്തി.

Also Read
ശരിക്കും മിൽക്കി ബ്യൂട്ടി തന്നെ, സാരിയിൽ ഹോട്ട് ലുക്കിൽ തമന്ന ഭാട്ടിയ..

നിവൃത്തിയില്ലാതെ മണിയെ പറഞ്ഞുവിട്ടു. മണിയോട് പ്രത്യേക വാത്സല്യം ഉണ്ടായിരുന്ന ആബേലച്ചൻ അന്ന് ഇങ്ങനെ പറഞ്ഞു മണി ഇവിടെ നിന്ന് പോകുന്നത് രക്ഷപെടാൻ വേണ്ടി ആയിരിക്കും എന്നായിരുന്നു അദ്ദേഹം പറഞ്ഞത,ആ വാക്കുകൾ അച്ചട്ടായി.

ഒരു വർഷത്തിന് ശേഷം മണി കലാഭവന്റെ മുറ്റത്ത് തിരികെയെത്തി. അത് പക്ഷെ പഴയ കുപ്പായത്തിൽ ആയിരുന്നില്ല. കലാഭവന്റെ 25ാം വാർഷികം ആഘോഷിക്കാൻ താരമായിട്ട് ആയിരുന്നു. മണിയെന്ന താരം മരണം വരെ തന്നെ താനാക്കിയ കലാഭവൻ എന്ന പേര് പരാമർശിക്കാതെ ഒരു ഇന്റർവ്യൂ പോലും പൂർത്തിയാക്കിയിട്ടില്ലെന്നതും കൗതുകരം ആയിരുന്നു.

Also Read
അന്ന് ഞാന്‍ ഇട്ട വസ്ത്രം നൈറ്റിയല്ല, അടിയില്‍ എന്തെങ്കിലും ഇട്ടോ എന്ന് ആരേയും ബോധിപ്പിക്കേണ്ട ആവശ്യം എനിക്കില്ല: വൈറല്‍ ചിത്രത്തെ വിമര്‍ശിച്ചവരോട് മാളവിക

Advertisement