വേണ്ട കരുതലും അർഹിക്കുന്ന ബഹുമാനവും നൽകുന്ന ഒരാളാണ്, വീണ്ടും ഒന്നിച്ചു വളരെ സന്തോഷം, എല്ലാവരുടെയും പ്രാർത്ഥന വേണം: നടി യമുന

52

മലയാളത്തിന്റെ ബിഗ് സ്‌ക്രീനിലൂടെയും മിനിസ്‌ക്രീനിലൂടെയും നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ച് മലയാളികളുടെ പ്രിയപ്പെട്ട നടിയായി മാറിയ താരമാണ് യമുന. ഇപ്പോൾ ബിഗ് സ്രീനിൽ അത്ര സജീവമല്ലെങ്കിലും മിനിസ്‌ക്രീനിൽ നിറഞ്ഞു നിൽക്കുകയാണ് താരം.

കഴിഞ്ഞ വർഷമാണ് നടി രണ്ടാമത് വിവാഹിതയായത്. അമേരിക്കയിൽ സൈക്കോ തെറാപ്പിസ്റ്റ് ആയിരുന്ന ദേവനാണ് യമുനയുടെ കഴുത്തിൽ മിന്നു ചാർത്തിയത്. അടുത്തിടെ നടി യൂട്യൂബ് ചാനൽ ആരംഭിക്കുകയും ചെയ്തിരുന്നു. വിവാഹ ശേഷവും അഭിനയത്തിൽ സജീവമായ യമുന ഇപ്പൊൾ പുതിയ ഒരു പ്രോജക്ടിന്റെ ഭാഗം ആവുന്നതിന്റെ സന്തോഷം പങ്കുവെച്ചിരിക്കുകയാണ്.

Advertisements

സീകേരള ചാനലിലെ അമ്മ മകൾ പരമ്പരയിലാണ് യമുന എത്തുന്നത്. ഇപ്പോൾ ഇതാ അതിന്റെ സന്തോഷം ആരാധകരും ആയി പങ്ക് വെക്കുകയാണ് യമുന. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് യമുന ഇക്കാര്യം അറിയിച്ചത്. പോസ്റ്റിന്റെ പൂർണ്ണ രൂപം ഇങ്ങനെ:

അമ്മ മകൾ എന്ന എന്റെ പുതിയ സീരിയൽ ഈ ആഴ്ച, ഒക്ടോബര് 25 തിങ്കൾ രാത്രി ഒൻപതു മണിക്ക് സീ കേരളം ചാനലിൽ ആരംഭിക്കുകയാണ്. ഫൈസൽ അടിമാലി എന്ന അനുഗ്രഹീത സംവിധായകന്റെകൂടെ ഞാൻ ചെയ്യുന്ന നാലാമത്തെ പരമ്പര. നിറപ്പകിട്ട്, സുന്ദരി, സത്യ എന്ന പെൺകുട്ടിക്കു ശേഷം അമ്മ മകൾ.

Also Read
പുരോഗമനപരമായ എന്ത് പറഞ്ഞാലും ചില വൃത്തികെട്ടവന്മാർ അതിനെതിരെ വരും, അത് കേട്ടതായി നടിക്കേണ്ട: ഗ്രേറ്റ് ഇന്ത്യൻ കിച്ചനെ വിമർശിച്ചവർക്ക് എതിരെ ജിയോ ബേബി

പിണങ്ങിയാലും ഇണങ്ങുന്ന, ദേഷ്യം ഉള്ളിൽ വയ്ക്കാത്ത നല്ലൊരു സൗഹൃദത്തിനു ഉടമയാണ് ഫൈസൽ. സംവിധായകൻ എന്ന നിലക്ക് നിർമാതാവിനു വേണ്ട കരുതലും അർഹിക്കുന്ന ബഹുമാനവും നൽകുന്ന ഒരാളാണ് ഫൈസൽ എന്ന് എനിക്ക് തോന്നിയിട്ടുണ്ട്.

ഒരു കഥ എങ്ങനെ പ്രേക്ഷക മനസ്സുകളിൽ എത്തിക്കാം എന്ന് നന്നായി അറിയാവുന്ന ഒരു ക്രീയേറ്റർ. ഫൈസൽ എന്നെ ഈ പ്രോജെക്ടിലേക്കു വിളിച്ചപ്പോൾത്തന്നെ കാരക്ടർ എന്താണന്നു ചോദിക്കാതെ ഞാൻ ഓക്കേ പറഞ്ഞു. ഞാൻ എന്ന കലാകാരിക്ക് അർഹിക്കുന്ന സ്ഥാനം ഫൈസൽ ഇന്നുവരെ തന്നിട്ടുള്ളത്തിന്റെ വിശ്വാസം.

ഈ പരമ്പരയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ വളരെ സന്തോഷം തോന്നുന്നു. കെ വി അനിൽ എന്ന സ്‌ക്രിപ്റ്റ് റൈറ്ററെക്കുറിച്ചു ഒരുവാക്ക് പറയാതെ വയ്യ. വര്ഷങ്ങളായി അറിയാം അദ്ദേഹത്തെ. എ എം നസീറിന്റെ സംവിധാനത്തിൽ അദ്ദേഹം എഴുതിയ ‘മകളുടെ അമ്മ’ എന്ന പരമ്പരയിലാണ് അവസാനമായി അദ്ദേഹത്തോടൊപ്പം ഞാൻ വർക്ക് ചെയ്തത്.

Also Read
ഭാര്യയെയും മക്കളെയും ഉപേക്ഷിച്ച് ഈ ഒൻപതിന്റെ കൂടെ ജീവിക്കാൻ നാണമില്ലേ, ഗോപി സുന്ദറിന്റെയും അഭയ ഹിരൺമയിയുടേയും ചിത്രത്തിന് താഴെ വന്ന കമന്റുകൾ കണ്ടോ

കഥാപാത്രങ്ങളുടെ വികാരവിചാരങ്ങൾ വാക്കുകളിൽ സന്നിവേശിപ്പിക്കാനുള്ള അനിലിന്റെ ഉൾക്കാഴ്ച എടുത്തു പറയേണ്ടതുതന്നെ. വീണ്ടും ഒന്നിച്ചു വർക്ക് ചെയ്യാൻ കഴിയുന്നതിന്റെ സന്തോഷം ഞാൻ മറച്ചു വയ്ക്കുന്നില്ല. ചെറുപ്പക്കാരായ മോഡി മാത്യുവും ജയചന്ദ്രനുമാണ് പ്രൊഡ്യൂസഴ്സ്. അവർ സെറ്റിലുള്ളത് എല്ലാവർക്കും പുതിയ ഒരു ഊർജം പകരുന്നു.

എല്ലാവരെയും കോർത്തിണക്കി എല്ലാവർക്കും ശ്രദ്ധ കൊടുത്തു ഷൂട്ടിംഗ് ഒരുത്സവമാക്കുന്നു ഈ ഡ്യൂഓ. പൂക്കാലം വരവായിക്കു ശേഷം ക്ലാസിക് ഫ്രയിമ്സിന്റെ ബാനറിൽ ഇവർ നിർമ്മിക്കുന്ന സീരിയൽ ആണ് അമ്മ മകൾ. കഥാതന്തു കൊണ്ടും അവതരണം കൊണ്ടും പ്രേക്ഷകർക്ക് ഒരു പുതിയ അനുഭവമായിരിക്കും അമ്മ മകൾ. എല്ലാവരുടെയും പ്രാർത്ഥനയും പ്രോത്സാഹനവും എനിക്കും ഈ പ്രോജെക്ടിനും ഉണ്ടാവുമല്ലോ. സ്‌നേഹപൂർവ്വം നിങ്ങളുടെ യമുന എന്നായിരുന്നു യമുന കുറിച്ചത്.

Advertisement