അമ്മാ എന്നാണ് വിളിക്കുന്നത്, എന്നെ അവർ കണ്ടിരുന്നത് ദൈവത്തെ പോലെയാണ്, തുറന്ന് പറഞ്ഞ് രജിഷ വിജയൻ

81

മലയാളത്തിന്റെ ശ്രദ്ധേയനായ യുവതാരം ആസിഫലി നായകനായി സൂപ്പർഹിറ്റ് ചിത്രം അനുരാഗ കരിക്കിൻ വെള്ളം എന്ന സിനിമയിലൂട അരങ്ങേറി മലയാളികളുടെ പ്രിയപ്പെട്ട നടിയായി മാറിയ താരസുന്ദരിയാണ് രജിഷ വിജയൻ. ആദ്യ സിനിമയിലൂടെ തന്നെ മികച്ച നടിക്കുള്ള സംസ്ഥാന സർക്കാർ പുരസ്‌കാരം രജിഷ നേടിയിരുന്നു.

അനുരാഗ കരിക്കിൻ വെള്ളത്തിന്റെ സൂപ്പർവിജയത്തോടെ രജിഷ പിന്നീട് ജൂൺ, സ്റ്റാന്റ് അപ്പ്, ഫൈനൽസ് തുടങ്ങിയ സിനിമകളിലൂട ആരാധകരുടെ പ്രിയങ്കരിയായി മാറുകയായിരുന്നു. മലയാളത്തിന് പുറമെ തമിഴിലും ശക്തമായൊരു അരങ്ങേറ്റമാണ് രജിഷ നടത്തിയത്. ധനുഷ് നായകനായ കർണൻ എന്ന ചിത്രത്തിലെ ശക്തമായ നായിക കഥാപാത്രത്തിലൂടെയായിരുന്നു രജിഷയുടെ അരങ്ങേറ്റം.

Advertisements

സൂര്യയോടൊപ്പം അഭിനയിക്കുന്ന ജയ് ഭീം ആണ് റിലീസ് കാത്തു നിൽക്കുന്ന പുതിയ സിനിമ. മലയാളത്തിൽ മലയൻകുഞ്ഞ് ആണ് രജിഷയുടെ പുതിയ സിനിമ. മലയാളം സിനിമ സിനിമയായ ഫ്രീഡം ഫൈറ്റ്, തെലുങ്ക് അരങ്ങേറ്റ സിനിമയായ രാമ റാവും ഓൺ ഡ്യൂട്ടി, തമിഴ് ചിത്രം സർദാർ എന്നിവയാണ് പുറത്തിറങ്ങാനുള്ള മറ്റ് സിനിമകൾ.

മലയാളത്തിലും തമിഴിലും അഭിനയിച്ചിട്ടുള്ള രജിഷ ഇപ്പോഴിതാ രണ്ട് ഭാഷകളിൽ തമ്മിലുള്ള വ്യത്യാസത്തെ കുറിച്ച് മനസ് തുറന്നിരിക്കുകയാണ്. ബിഹൈൻഡ് വുഡ്സിന് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ തുറന്നു പറച്ചിൽ. രജീഷയുടെ വാക്കുകൾ ഇങ്ങനെ:

Also Read
കൺഫ്യൂഷൻ ഒഴിവാക്കാൻ വേണ്ടിയാണ് രാധിക റസിയ എന്ന് പേരാക്കിയത്, റസിയ എന്ന പേര് എനിക്കിഷ്ടമാണ് പക്ഷേ റസിയ ആയി ജീവിക്കാൻ തീരെ താൽപര്യമില്ല: തുറന്നു പറഞ്ഞ് രാധിക

തമിഴ്‌നാട്ടിൽ പ്രേക്ഷകർ നമ്മളെ കാണുന്നത് ദൈവത്തെ പോലെയാണ്. അവരെ സംബന്ധിച്ച് കല ദൈവം തന്ന വരദാനമാണ്. അതുകൊണ്ട് തന്നെ കലാകാരൻമാരെ ദൈവത്തിന്റെ പ്രതിരൂപമായി കണ്ടാണ് അവർ നമ്മളെ റെസ്‌പെക്ട് ചെയ്യുന്നത് എന്നാണ് രജിഷ പറയുന്നത്.

തമിഴ്‌നാട്ടിൽ ഷൂട്ടിംഗിന് പോകുമ്പോൾ അവർ നമ്മളെ ബഹുമാനത്തോടെ അമ്മാ എന്നാണ് വിളിക്കുന്നതെന്നും ആ വിളി കേൾക്കുമ്പോൾ തന്നെ എത്രത്തോളം റെസ്‌പെക്ട് അവർ നമുക്ക് തരുന്നുണ്ടെന്ന് മനസ്സിലാവും. തമിഴ് സിനിമാ ഇൻഡസ്ട്രി കംപാരിറ്റീവ്‌ലി വളരെ വലുതാണ്. ഒരുപാട് തിയേറ്ററുകൾ അവിടെയുണ്ട്. അതുകൊണ്ട് തന്നെ ബിഗ് ബഡ്ജറ്റ് ചിത്രങ്ങളാണ് കൂടുതൽ ഉണ്ടാവുന്നതെന്നും രജീഷ പറയുന്നു.

അനുരാഗ കരിക്കിൻ വെള്ളം എന്ന ചിത്രത്തിലൂടെയാണ് രജിഷ സിനിമയിലെത്തുന്നത്. സാധാരണക്കാരിയായിരുന്ന തന്നെ ഒരു നടിയാക്കിയത് അനുരാഗ കരിക്കിൻ വെള്ളത്തിന്റെ അണിയറ പ്രവർത്തകർ ആണെന്നാണ് രജിഷ പറയുന്നത്. ചിത്രത്തിലെ പ്രകടനത്തിന് രജിഷയെ തേടി മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും എത്തിയിരുന്നു.

എനിക്ക് സിനിമയെ കുറിച്ച് ഒരു ധാരണയുമില്ലായിരുന്നു. അങ്ങനെയുള്ള ഒരാളെക്കൊണ്ട് ഇതൊക്കെ ചെയ്യിച്ചതിന്റെ ഫുൾ ക്രെഡിറ്റ് സിനിമയുടെ സംവിധായകനാണ്. അതേമസയം സാധാരണ പറയും പോലെ നീ ജീവിച്ചാൽ മതി എന്നൊന്നും എന്നോട് പറഞ്ഞിട്ടില്ലെന്നും . ഞാൻ എന്താണ് ചെയ്യേണ്ടതെന്ന് കൃത്യമായ നിർദേശങ്ങൾ അവരെനിക്ക് തന്നിരുന്നു.

Also Read
റിയലിസ്റ്റിക് സിനിമകൾ മാത്രം കാണുന്ന മലയാളികൾക്കിടയിൽ റിയലിസ്റ്റിക് അല്ലാത്ത കഥാപാത്രങ്ങൾ ചെയ്ത കയ്യടി വാങ്ങിച്ച ആളാണ് ഞാൻ: വാണി വിശ്വനാഥ് പറയുന്നു

എനിക്ക് കൃത്യമായ വർക്ക്‌ഷോപ്പ്, ട്രെയിനിംഗ് തന്നിരുന്നു. എന്നെ ഒരു നോർമൽ പേഴ്‌സൺ എന്ന നിലയിൽ നിന്നും ഒരു ആർട്ടിസ്റ്റ് എന്ന നിലയിലേക്ക് മാറ്റിയെടുത്തത് ആ ടീമാണെന്ന് രജിഷ അടിവരയിട്ട് പറയുന്നു. ആ സിനിമയുടെ കാസ്റ്റ് ആൻഡ് ക്രൂ, അവരുടെ സപ്പോർട്ട് കൊണ്ട് മാത്രമാണ് അഭിനയത്തെ കുറിച്ച് ഞാൻ എന്തെങ്കിലും അറിഞ്ഞത്. എന്നെക്കൊണ്ട് ഒരു ആക്ടർ ആവാൻ സാധിക്കുമെന്ന് ഞാൻ മനസ്സിലാക്കിയതും അതേ സപ്പോർട്ട് കൊണ്ടാണെന്നും രജിഷ പറയുന്നു.

Advertisement