പരിമിധികളെ തോൽപ്പിച്ച് മികച്ച ഗാനങ്ങൾ ആലപിച്ച് മലയാളികളുടെ പ്രിയപ്പെട്ട ഗായികയായി മാറിയ കലകാരിയാണ് വൈക്കം വിജയലക്ഷ്മി. മലയാളത്തിന് പുറമെ അന്യ ഭാഷകളിലും താരം ഗാനം ആലപിച്ചിട്ടുണ്ട്. കാഴ്ചയുടെ ലോകത്ത് വിജയ ലക്ഷ്മിക്ക് തിളക്കമില്ലെങ്കിലും സംഗീത ലോകത്ത് വിജയലക്ഷ്മി വലിയ നക്ഷത്രമാണ്.
ആരാധകർക്കും സംഗീത സംവിധായകർക്കും സ്വന്തം വിജിയാണ് വിജയലക്ഷ്മി. ഇപ്പോൾ മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ ഗായിക കൂടിയാണ് വൈക്കം വിജയലക്ഷ്മി. മലയാള ഗാനങ്ങൾ കൂടാതെ അന്യ ഭാഷകളിലും താരം ഗാനം ആലപിച്ചിട്ടുണ്ട്. കാഴ്ചയുടെ ലോകത്ത് തിളങ്ങാൻ വിജയലക്ഷ്മിക്ക് ആയില്ലെങ്കിലും സംഗീത ലോകത്ത് ഒരിക്കലും മങ്ങാത്ത പ്രഭയാണ് വിജയലക്ഷ്മി.
ആരാധകർക്കും സംഗീത സംവിധായകർക്കും ഏറെ പ്രിയപ്പെട്ട വിജിയാണ് വിജയലക്ഷ്മി. അനൂപാണ് വൈക്കം വിജയലക്ഷ്മിയെ വിവാഹം കഴിച്ചത് ഇപ്പോഴിതാ പാട്ടുകാരിയായ തനിക്ക് പാടാൻ അവസരം ലഭിക്കുന്നതു തന്നെയാണ് ഏറ്റവും വലിയ സന്തോഷമെന്ന് തുറന്നു പറഞ്ഞ് രംഗത്ത് എത്തിയിരിക്കുകയാണ് വൈക്കം വിജയലക്ഷ്മി.
ജീവിതം സന്തോഷവും സംതൃപ്തവുമായി മുന്നോട്ടു പോകുന്നു. ജീവിതത്തിൽ പല ഉയർച്ച താഴ്ചകളും വന്നു, അതെല്ലാം ദൈവത്തിന്റെ അനുഗ്രഹത്താൽ മറികടക്കാൻ കഴിഞ്ഞു. എന്റെ സുഖത്തിലും ദുഃഖത്തിലും കൂടെ നിന്ന എല്ലാ മലയാളികളോടും നന്ദി പറയുന്നെന്നും ഗായിക കൂട്ടിച്ചേർത്തു കൊവിഡ് കാലം കീർത്തനങ്ങൾ പഠിക്കാനും അത് പരിശീലിക്കാനും വേണ്ടിയാണ് ഉപയോഗിച്ചത്.
ഓൺലൈൻ പരിപാടികളും ഉണ്ടായിരുന്നു ഒപ്പം പാചക പരീക്ഷണങ്ങളും നടത്തി. ആപ്പിൾ, ചക്ക, കുടംപുളി, സബർജല്ലി തുടങ്ങി പലതരത്തിലുള്ള അച്ചാറുകൾ ഉണ്ടാക്കാൻ പഠിച്ചു. പിന്നെ, തനിക്കും എന്റെ കുടുംബത്തിനും കൊവിഡ് ബാധിച്ചിരുന്നു. ആർക്കും ഗുരുതരമായ അവസ്ഥയുണ്ടായില്ല ഇപ്പോൾ എല്ലാവരും സുഖമായിരിക്കുന്നു. കൊവിഡ് ഭീതിയൊഴിയുന്ന സാഹചര്യത്തിൽ സിനിമയിൽ ഒരുപാട് അവസരങ്ങൾ വരുന്നുണ്ട്.
മലയാളം തമിഴ് സിനിമകളിൽ പാടാൻ അവസരം ലഭിച്ചു. മലയാളത്തിൽ സമന്വയം, റൂട്ട്മാപ്, തൃപ്പല്ലൂരിലെ കള്ളന്മാർ തുടങ്ങിയ ചിത്രങ്ങളിൽ പാടുകയുണ്ടായി. ജയ് ഭീം എന്ന തമിഴ് ചിത്രത്തിലും പാടാൻ അവസരം ലഭിച്ചു. കാതൽ പുസ്തകം, ഗാന്ധിജി കം ബാക്ക് എന്നീ തമിഴ് ചിത്രങ്ങളിലും ഒരു തമിഴ് സീരിയലിനു വേണ്ടിയും പാടിയിട്ടുണ്ടെന്നും വൈക്കം വിജയലക്ഷ്മി പറയുന്നു.