അടുത്തിടെ ഒടിടി റിലീസ് ആയി എത്തി ഏറെ വിവാദങ്ങൾ സൃഷ്ടിച്ച സിനിമ ആയിരുന്നു ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ.
ജിയോ ബേബി സംവിധാനം ചെയ്ത ഈ ചിത്ര പ്രശംസയ്ക്കൊപ്പം വലിയ വിമർശനങ്ങളും ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. ഇപ്പോഴിതാ പുരസ്‌കാര നേട്ടത്തിൽ തിളങ്ങി നൽക്കുമ്പോഴും ചിത്രത്തിനെതിരെ വന്ന വിമർശനങ്ങളെക്കുറിച്ച് തുറന്ന് പറയുകയാണ് സംവിധായകൻ.
സംസ്ഥാന പുരസ്‌കരനേട്ടത്തിന് പിന്നാലെ പുതിയ സിനിമ പ്രഖ്യാപിച്ചിരിക്കുകയാണ് സംവിധായകൻ ജിയോ ബേബി. ‘ഫ്രീഡം ഫൈറ്റ് സ്വാതന്ത്ര്യ സമരം’എന്നു പേരിട്ടിരിക്കുന്ന ചിത്രം ആന്തോളജി വിഭാഗത്തിൽ പെടുന്ന ഒന്നാണ്. അഞ്ച് സംവിധായകർ ചേർന്നാണ് സിനിമ ഒരുക്കുന്നത്. ഇപ്പോഴിതാ, സംസ്ഥാന പുരസ്‌കാരം ലഭിച്ചതിൽ ഒരുപാട് സന്തോഷമുണ്ടെന്ന് തുറന്നു പറയുകയാണ് സംവിധായകൻ.
ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ പറഞ്ഞ വിഷയം സാമൂഹിക പ്രസക്തമാണ് എന്ന് സർക്കാരും പറഞ്ഞതിൽ സന്തോഷവും അഭിമാനവും ഉണ്ടെന്ന് ജിയോ ബേബി ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ വ്യതമാക്കി. സിനിമയെ വിമർശിച്ചവരും ഉണ്ട്. ആ വിഭാഗത്തോട് ഒന്നും പറയാതിരിക്കുക എന്നതാണ് ചെയ്യാനുള്ളത്. അവരോടു ഒന്നും പറഞ്ഞിട്ട് കാര്യമില്ല. അങ്ങനെ ഒരു വിഭാഗം ഉണ്ടെന്ന് പോലും നടിക്കാതിരിക്കുക.
സാധാരണ പ്രേക്ഷകർ സിനിമയെ അംഗീകരിച്ചു. അതുമതി ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ പറയുന്ന വിഷയത്തിൽ കാര്യമുണ്ട് എന്ന് പ്രേക്ഷകന് മനസ്സിലായി. അതാണ് ആ സിനിമയുടെ വിജയം. പുരോഗമനപരമായ എന്ത് പറഞ്ഞാലും ചില വൃത്തികെട്ടവന്മാർ അതിനെതിരെ വരും. അവരുടെ ശബ്ദം കേട്ടതായി നടിക്കണ്ടെന്ന് ജിയോ ബേബി പറയുന്നു.
നമുക്ക് വീടുകളിൽ സ്വാതന്ത്ര്യം ഉണ്ടോ? കുടുംബങ്ങൾ എന്നതിൽ എവിടെയാണ് സ്വാതന്ത്ര്യം എന്നതിനെ കുറിച്ചാണ് തന്റെ പുതിയ സിനിമ സംസാരിക്കുന്നതെന്ന് സംവിധായകൻ വ്യക്തമാക്കുന്നു. എവിടെയൊക്കെയാണ് സ്വാതന്ത്ര്യം എന്ന അന്വേഷണമാണ് ഈ ചിത്രം. പല കാരണത്താൽ മനുഷ്യർ എന്തൊക്കെ സ്വാതന്ത്ര്യമില്ലായ്മ ആണ് അനുഭവിക്കുന്നത് എന്നതിനെ കുറിച്ചുള്ള അന്വേഷണങ്ങളാണ് ചിത്രം സംസാരിക്കുന്നതെന്ന് ജിയോ ബേബി അഭിമുഖത്തിൽ വ്യക്തമാക്കി.
Also Read
അമ്മാ എന്നാണ് വിളിക്കുന്നത്, എന്നെ അവർ കണ്ടിരുന്നത് ദൈവത്തെ പോലെയാണ്, തുറന്ന് പറഞ്ഞ് രജിഷ വിജയൻ