കുഞ്ചാക്കോ ബോബൻ നായകനായ ജമ്‌നാപ്യാരി എന്ന സിനിമയിലൂടെ എത്തി ഒരു പിടി മലയാള സിനിമകളിൽ അഭിനയിച്ച് പ്രക്ഷകർക്ക് ഏറെ സുപരിചിതയായ നടിയാണ് ഗായത്രി സുരേഷ്. എന്നും വിവാദങ്ങളുടെ കൂടപ്പിറപ്പായ നടി ഗായത്രി സുരേഷ് വീണ്ടും വിവാദത്തിൽ പെട്ടിരിക്കുകടയാണ്.
കൊച്ചിയൽ വാഹന അ പ കടം ഉണ്ടാക്കി നിർത്താതെ പോയതും നടിയെ നാട്ടുകാർ പിൻതുടർന്ന് പിടിച്ചതും നടി കൈകൂപ്പി മാപ്പു ചോദിച്ചതും ഒക്കെ കഴിഞ്ഞ ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ വൈറലാണ്. അതേ സമയം നടി നേരത്തെ മുതൽ വിവാദങ്ങളുടെ കൂട്ടുകാരിയാണ്.
നേരത്തെ സീരിയലിനെക്കുറിച്ച് വീഡിയോ ചെയ്ത് ഫേസ്ബുക്കിലിട്ടതിന് പിന്നാലെ വലിയ വിമർശനങ്ങളും അധിക്ഷേപങ്ങളും നടിക്ക് ഏൽക്കേണ്ടി വന്നിരുന്നു. അതിന് ശേഷം കുറേ നാളത്തേക്ക് വീഡിയോ ഒന്നും ചെയ്തിരുന്നില്ല. പിന്നീട് വീണ്ടും ഇൻസ്റ്റഗ്രാമിൽ വീഡിയോ പോസ്റ്റ് ചെയ്യാനൊക്കെ തുടങ്ങിയിരുന്നു. ഏറ്റവും അവസാനം ചെയ്ത വീഡിയോ കൊച്ചിയിലെ സംഭവത്തെ കുറിച്ചുള്ള ന്യായീകരണ വീഡിയോ ആയിരുന്നു. അതിന് ധാരാളം ട്രോളുകൾ നടി ഇപ്പോഴും ഏറ്റു വാങ്ങുകയാണ്.
അതേ സമയം വിവാഹത്തിന് മുൻപുള്ള ലൈംഗികബന്ധം കുറ്റമല്ലെന്നും പക്ഷെ തനിക്ക് അതിനോട് താൽപ്പര്യമില്ലെന്നും നടി നേരത്ത പറഞ്ഞത് ഇപ്പോൾ വീണ്ടും സോഷ്യൽ മീഡിയ കുത്തിപൊക്കിയിരിക്കുകയാണ്. ഒരു ടെലിവിഷൻ അഭിമുഖത്തിൽ ആയിരുന്നു നടിയുടെ തുറന്നുപറച്ചിൽ. വിവാഹത്തിന് മുൻപുള്ള ലൈംഗികബന്ധം ഒരു കുറ്റകൃത്യമൊന്നുമല്ല. എനിക്ക് അതിനോട് താൽപര്യമില്ല. വെറുതെ ഒരു സുഖത്തിന് വേണ്ടിയാണെങ്കിൽ അത് ശരിയല്ല. ഒരു ഇമോഷൻ വേണമെന്നാണ് ഗായത്രി പറയുന്നത്.
തെ റി വിളിക്കുന്നവർ അത് ചെയ്യട്ടെ. എന്നെ കല്ലെറിയുന്നവരുടെ കൈ വേദനിക്കും എന്നല്ലാതെ എനിക്കൊന്നും സംഭവിക്കില്ലെന്ന് ഈയിടയ്ക്കാണ് തിരിച്ചറിഞ്ഞതെന്നും ഗായത്രി പറഞ്ഞു. സൗത്ത് ഇന്ത്യൻ ബാങ്കിൽ ഉദ്യോഗസ്ഥയായ ഗായത്രി ഇപ്പോൾ ലീവിലാണ്. ഉടൻ തന്നെ തിരിച്ചു കയറണമെന്നും അവിടെ കുറച്ച് ജോലികൾ ബാക്കിയുണ്ടെന്നും ഗായത്രി കൂട്ടിച്ചേർത്തു.
വിവാഹത്തിനു മുമ്പുള്ള ലൈംഗികബന്ധം തെറ്റല്ലെന്ന് ഒരു ചാനൽ പരിപാടിയിൽ തുറന്നുപറഞ്ഞതാണ് ഗായത്രിയെ വെട്ടിലാക്കിയത്. ഇതോടെ നടിക്കെതിരേ സോഷ്യൽ മീഡിയയിലടക്കം പ്രതിഷേധം ഉയർത്തുകയാണ് ഒരുകൂട്ടർ. ഡൈൻ ഔട്ട് എന്ന പ്രോഗ്രാമിലാണ് ഈ കാര്യം ഗായത്രി സുരേഷ് പറഞ്ഞത്.
അവതാരകയുടെ ചോദ്യം ഇതായിരുന്നു. പ്രീമാരിറ്റൽ സെക്‌സ് സംസാരിക്കാൻ പോലും പേടിക്കുന്ന കാര്യമാണ് അതിനെ പറ്റി നിങ്ങളുടെ അഭിപ്രായം എന്ത് ? ഗായത്രി പറഞ്ഞത്- വിവാഹത്തിന് മുൻപേ ഉള്ള സെക്‌സ് ഒരു തെറ്റല്ല. അത് ഓരോരുത്തരുടെയും ഇഷ്ടമാണ്. വെറുമൊരു തമാശക്കാണേൽ എനിക്ക് താല്പര്യം ഇല്ല.
തൊട്ടടുത്ത ചോദ്യം ഇങ്ങനെ ഗായത്രിക്ക് ഇങ്ങനൊരു അവസ്ഥ ഉണ്ടായാൽ തുറന്ന് വീട്ടുകാരോട് തുറന്ന് പറയുമോ എന്നായിരുന്നു. ഇതിനും വ്യക്തമായി മറുപടി പറഞ്ഞു ഗായത്രി. ഞാൻ എന്റെ അമ്മയോട് പറയുമെന്നായിരുന്നു മറുപടി. ഇല്ലെങ്കിൽ എനിക്ക് സമാധാനമായി ഇരിക്കാൻ പറ്റില്ല എന്നായിരുന്നു. മുമ്പും പല വിഷയങ്ങളിലും ഗായത്രി അഭിപ്രായം പറഞ്ഞ് പുലിവാലു പിടിച്ചിട്ടുണ്ട്. സീരിയൽ താരങ്ങളെ കളിയാക്കി വീഡിയോ ചെയ്തതായിരുന്നു അതിലൊന്ന്.