ഭക്ഷണം കഴിച്ചാണ് താൻ ഡയറ്റെടുത്തത്, പൊതുവെ ചബ്ബിയായിരുന്ന താൻ ഭക്ഷണത്തിന് അങ്ങനെ നിയന്ത്രണം വെച്ചിരുന്നില്ല: ഡിംപിൾ റോസ്

49

ബാലതാരമായി എത്തി പിന്നീട് ബിഗ്‌സ്‌ക്രീനിലും മിനി സ്‌ക്രീനിലും തിളങ്ങിയ താരമാണ് ഡിംപിൾ റോസ്. ചെറുപ്പം മുതലേ അഭിനയ രംഗത്തുള്ള ഡിംപിൾ റോസ് മലയാളികളുടെ പ്രിയപ്പെട്ട മിനിസ്‌ക്രീൻ താരം കൂടിയാണ്. അതേ സമയം വിവാഹത്തോടെ നടി അഭിനയത്തിൽ നിന്നും വിട്ടു നിൽക്കുകയാണ്.

സോഷ്യൽ മീഡിയയിൽ ആക്ടിവായി നടി യൂട്യൂബ് ചാനലിൽ വീഡിയോകളുമായി സജീവമാണ്. അടുത്തിടെ ഗർഭിണി ആയതിനെ കുറിച്ചും പ്രസവ സമയത്തെ ബുദ്ധിമുട്ടുകളെ കുറിച്ചുമൊക്കെ തുറന്ന് പറഞ്ഞ് ഡിംപിൾ രംഗത്ത് എത്തിയിരുന്നു. ഇപ്പോൾ നടിയുടെ മറ്റൊരു വീഡിയോയാണ് ശ്രദ്ധേയമാകുന്നത്.

Advertisements

പ്രസവശേഷം ഉണ്ടായ മാറ്റങ്ങളെ കുറിച്ച് പറഞ്ഞുള്ള വീഡിയോയാണ് ശ്രദ്ധേയമാകുന്നത്. ശരീരഭാരം നിയന്ത്രിച്ചതിനെ കുറിച്ചും തന്റെ ന്യൂട്രീഷ്യനെക്കുറിച്ചുമെല്ലാം ഡിംപിൾ തുറന്ന് പറയുന്നു. ഭക്ഷണം കഴിച്ചാണ് താൻ ഡയറ്റെടുത്തത്. 15 ദിവസത്തെ പ്ലാനായിരുന്നു ഇത്. പൊതുവെ ചബ്ബിയായിരുന്ന താൻ ഭക്ഷണത്തിനൊന്നും അങ്ങനെ നിയന്ത്രണമൊന്നും വെച്ചിരുന്നില്ല.

Also Read
അമ്മാ എന്നാണ് വിളിക്കുന്നത്, എന്നെ അവർ കണ്ടിരുന്നത് ദൈവത്തെ പോലെയാണ്, തുറന്ന് പറഞ്ഞ് രജിഷ വിജയൻ

ഡയറ്റെടുക്കാനും വർക്കൗട്ട് ചെയ്യാനുമൊക്കെ തുടങ്ങിയെങ്കിലും പെട്ടെന്ന് തന്നെ അത് നിർത്തുന്ന അവസ്ഥയായിരുന്നു മുൻപത്തേത്. പ്രസവ ശേഷം അങ്ങനെയായിരുന്നില്ല. ഇതാദ്യമായാണ് ഒരു ട്രെയിനറുടെ സഹായത്തോടെ ഡയറ്റ് പ്ലാൻ ചെയ്യാൻ തീരുമാനിച്ചത്. കഴിക്കുന്ന ഭക്ഷണത്തിന്റെ ഫോട്ടോ ട്രെയിനർക്ക് അയച്ച് കൊടുക്കണം.

വീഡിയോ കോളിലൂടെ വർക്കൗട്ട് ചെയ്യുന്നതും കാണിച്ച് കൊടുക്കാനുണ്ടായിരുന്നു. ഭക്ഷണകാര്യത്തെക്കുറിച്ച് മാത്രമല്ല ഉറക്കവും ഏറെ പ്രധാനപ്പെട്ട ഘടകമാണ്. പ്രസവ ശേഷം ജീവിതത്തിലുണ്ടായ മാറ്റങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞും ഡിംപിൾ എത്തിയിരുന്നു. മകനാണ് കാര്യങ്ങളെല്ലാം തീരുമാനിക്കുന്നത്. അവൻ ഉറങ്ങുന്ന സമയത്താണ് താനും ഉറങ്ങുന്നത്.

പകൽ മുഴുവനും ഉറങ്ങി രാത്രി മുഴുവനും ഉണർന്നിരിക്കുന്ന പ്രകൃതമാണ് അവന്റേത്. അതിനാൽ താനും അത് അനുസരിച്ചാണ് കാര്യങ്ങൾ പ്ലാൻ ചെയ്യുന്നത്. ഓൺലൈനിലൂടെ മകന് വേണ്ട സാധനങ്ങൾ മേടിക്കുന്നതാണ് മറ്റൊരു ഹോബിയെന്നും ഡിംപിൾ പറഞ്ഞിരുന്നു.

പ്രീമെച്വർ ബേബിയായതിനാൽ എക്‌സ്ട്രാ കെയർ കൊടുത്താണ് അവനെ നോക്കുന്നത്. അധികം വൈകാതെ തന്നെ മകനെ നിങ്ങളെ കാണിക്കുമെന്നും ഡിംപിൾ വ്യക്തമാക്കിയിരുന്നു.

Also Read
പഞ്ചാബി ഹൗസിന്റെ രണ്ടാം ഭാഗം: സംവിധായകൻ റാഫിയുടെ വെളിപ്പെടുത്തൽ ഇങ്ങനെ

Advertisement