മലയാള സിനിമയിൽ ബാലതാരമായി എത്തി പിന്നീട് നായികാ പദവി സ്വന്തമാക്കിയ താരമായിരുന്നു ദിവ്യ ഉണ്ണി. നിരവധി സിനിമകൡ നായികയായി മികച്ച പ്രകടനം കാഴ്ചവെച്ച വളരെ പെട്ടെന്ന് തന്നെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയിരുന്നു.
മലയാളത്തിലെ സൂപ്പർതാരങ്ങളായ മമ്മൂട്ടിക്കും മോഹൻലാലിനുമടക്കം നായികയായിട്ടുള്ള ദിവ്യ ഉണ്ണി ഇപ്പോൾ സിനിമയിൽ നിന്നും വിട്ടുനിൽക്കുകയാണ്. നേരത്തെ ദിവ്യ ഉണ്ണി ഏറെ ശ്രദ്ധിക്കപ്പെട്ട ഒരു ചിത്രം ആയിരുന്നു ഉസ്താദ്. സിനിമയിൽ ദിവ്യക്ക് പകരം ആദ്യം തീരുമാനിച്ചത് ലേഡി സൂപ്പർതാരം മഞ്ജു വാര്യരെ ആയിരുന്നു. എന്നാൽ പിന്നീട് ആ വേഷം ദിവ്യാ ഉണ്ണിയിലേക്ക് എത്തിച്ചേരുകയായിരുന്നു.
സിബി മലയിൽ രഞ്ജിത്ത് ടീമിന്റെ ഉസ്താദ്’എന്ന ചിത്രം താരരാജാവ് മോഹൻലാലിന്റെ മാസ് അവതാര ശൈലി കൊണ്ട് പ്രേക്ഷകർക്കിടയിൽ ശ്രദ്ധിയ്ക്കപ്പെട്ട സിനിമയായിരുന്നു. പക്ഷേ ആറാം തമ്പുരാൻ എന്ന സിനിമയുടെ മഹാ വിജയത്തെ തുടർന്ന് എത്തിയ ഉസ്താദ് ബോക്‌സ് ഓഫീസിൽ അത്ര വലിയ ചലനമുണ്ടാക്കിയിരുന്നില്ല. ആവറേജ് ഹിറ്റായി സിനിമ ഒതുങ്ങി.
സിബി മലയിൽ എന്ന സംവിധായകന്റെ ശൈലിക്ക് ചേരുംവിധമായിരുന്നു ‘ഉസ്താദ്’ എന്ന സിനിമയുടെ തിരക്കഥ ആദ്യം പൂർത്തിയായത്. സഹോദരീ സഹോദര ബന്ധത്തിന് പ്രാധാന്യം നൽകികൊണ്ട് തയ്യാറാക്കിയ തിരക്കഥയിൽ മഞ്ജുവാര്യർ ആയിരുന്നു മോഹൻലാലിന്റെ സഹോദരിയുടെ റോളിൽ അഭിനയിക്കാനിരുന്നത്.
പക്ഷേ ആ സമയത്ത് സിബി മലയിൽ എന്ന സംവിധായകന് ഒരു സൂപ്പർഹിറ്റ് അനിവാര്യമായതിനാൽ ആറാം തമ്പുരാൻ പോലെ ഒരു ആക്ഷൻ സിനിമാ ശൈലിയിൽ ഉസ്താദിന്റെ തിരക്കഥ രഞ്ജിത്ത് മാറ്റി പിടിക്കുകയായിരുന്നു.
ആക്ഷന് പ്രാധാന്യം നൽകിയപ്പോൾ ചിത്രത്തിലെ നായകന്റെ സഹോദരി വേഷത്തിനു സ്‌ക്രീൻ സ്‌പേസ് കുറയുകയും അതുകൊണ്ട് തന്നെ മഞ്ജു വാര്യർക്ക് പകരം ദിവ്യ ഉണ്ണിയെ ചിത്രത്തിലേക്ക് കാസ്റ്റ് ചെയ്യുകയും ആയിരുന്നു.
1999ൽ റിലീസ് ആയ ഉസ്താദ് എന്ന സിനിമ നിർമ്മിച്ചത് ഷാജി കൈലാസ് ആയിരുന്നു. സിബി മലയിൽ എന്ന സംവിധായകന്റെ ട്രീറ്റ്‌മെന്റിന് ഇണങ്ങാതിരുന്ന സിനിമയായിരുന്നു ഉസ്താദ്. ഷാജി കൈലാസ് സംവിധാനം ചെയ്തു സിബി മലയിൽ നിർമ്മിക്കേണ്ട സിനിമയായിരുന്നു ഉസ്താദ് എന്നായിരുന്നു സിനിമ കണ്ടിറങ്ങിയ പ്രേക്ഷകരുടെ അഭിപ്രായം.