കമൽ സംവിധാനം ചെയ്ത് 2002 ൽ പുരത്തിറങ്ങിയ നമ്മൾ എന്ന സിനിമയിലൂടെ എത്തി പിന്നിടാ തെന്നിന്ത്യൻ സിനിമാ മേഖലയിലെ ഒന്നാം നിര നായികയായി മാറിയ മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് ഭാവന. നമ്മളിന്റെ സൂപ്പർവിജയത്തിന് ശേഷം നിരവധി മലയാള സിനിമകളിൽ നായികാ വേഷം ചെയ്ത് തെളിയിച്ച താരം പിന്നീട് മറ്റു ഭാഷകളിലേക്കും ചേക്കേറുക ആയിരുന്നു.
അതേ സമയം വിവാഹത്തെ തുടർന്ന് അടുത്തകാലത്ത് മലയാള ത്തസിനിമിൽ നിന്ന് മാത്രം ചെറിയ ഇടവേള എടുത്ത ഭാവന വീണ്ടും തിരിച്ച് വരികയാണ് ഇപ്പോൾ. ന്റിക്കാക്കാക്ക് ഒരു പ്രേമം ഉണ്ടാർന്ന് എന്ന സിനിമയിലൂടെയാണ് താരത്തിന്റെ മലയാളത്തിലേക്കുള്ള മടക്കം. യുവ നടൻ ഷറഫുദ്ദീൻ ആണ് ഈ ചിത്രത്തിൽ നായകനായി എത്തുന്നത്.
താൻ ഒരിക്കൽ ആ ത്മ ഹ ത്യ യെ കുറിച്ച് ചിന്തിച്ചതിനെ കുറിച്ചും പിന്നീട് അതിൽ നിന്ന് പിന്മാറിയതിനെ കുറിച്ചും ഭാവന തുറന്നു പറഞ്ഞതാണ് ഇപ്പോൾ ചർച്ചയായി മാറുന്നത്. ഫ്ളവേഴ്സ് ടിവിയിൽ സംപ്രേഷണം ചെയ്യുന്ന ഒരു കോടി എന്ന പരിപാടിയിലാണ് ഇക്കാര്യത്തെ കുറിച്ച് അവർ സംസാരിച്ചത്. കുറേക്കാലം മുന്നേ തനിക്കൊരു പ്രേമം ഉണ്ടായിരുന്നു. അച്ഛനും അമ്മയ്ക്കും അതിന് താൽപര്യം ഉണ്ടായില്ല. അന്ന് തനിക്ക് ഒരു 20, 21 വയസ് പ്രായമാണ് ഉണ്ടായിരുന്നത്.
അയാളുമായുള്ള പ്രായ വ്യത്യാസം ഒക്കെ ആയിരുന്നു മാതാപിതാക്കളുടെ പ്രശ്നം. എങ്ങനെ അവരെ കൊണ്ട് സമ്മതിപ്പിക്കും എന്നായിരുന്നു തന്റെ ചിന്ത. അങ്ങനെ ആണ് ആ ത്മ ഹ ത്യ ചെയ്ത് നോക്കിയാലോ എന്ന് ചിന്തിച്ചത്. സിനിമയിൽ ഒക്കെ അങ്ങനെ ആയതുകൊണ്ട് അവർ സമ്മതിക്കുമെന്നാണ് താൻ വിചാരിച്ചതെന്നും ഭാവന പറയുന്നു.
പക്ഷേ പിന്നീട് എങ്ങനെ മ രി ക്കും എന്നായിരുന്നു തന്റെ ചിന്ത. മ രി ക്കാനുള്ള പേടി വന്നു. അപ്പോൾ പിന്നെ താൻ കരുതി ക ത്തി എടുത്ത് ഞരമ്പ് മു റി ക്കാം. അതാണലോ കൂടുതൽ കാണുന്നത്. അതിന് വേണ്ടി താൻ അടുക്കളയിലേക്ക് പോയി. അപ്പോൾ അമ്മ അവിടെ കൂർക്ക നന്നാക്കി കൊണ്ടിരിക്കുകയായിരുന്നു.
തനിക്കാണേൽ കൂർക്ക മെഴുക്കുവരട്ടി ഭയങ്കര ഇഷ്ട്ടമാണ്. പൊതുവെ തൃശ്ശൂർക്കാർക്ക് അത് ഇഷ്ടമാണ്. ക ത്തി എടുക്കാൻ വന്ന ഞാൻ അമ്മയോട് എന്തിനാ കൂർക്ക ശരിയാക്കുന്നെ എന്ന് ചോദിച്ചു. അപ്പോൾ അമ്മ പറഞ്ഞു നാളെ ഉണ്ടാക്കാൻ ആണെന്ന്. അതോടെ തന്റെ മനസ് മാറി. എങ്കിൽ നാളെ അത് കഴിച്ചിട്ട് ആവാം ആ ത്മ ഹ ത്യ എന്ന് കരുതി.
അങ്ങനെ കൂർക്ക തന്റെ ജീവൻ രക്ഷിച്ചുവെന്നും ഭാവന പറഞ്ഞു. ഇത് ഒരു രസകരമായ സംഭവമാണ് എന്ന് പറഞ്ഞായിരുന്നു ഭാവന ഇക്കാരയം പറഞ്ഞു തുടങ്ങിയത്. അതേ സമയം ആരാധകർ ഏറെ പ്രതീക്ഷയോടെയാണ് ഭാവനയുടെ മടങ്ങി വരവിനായി കാത്തിരിക്കുന്നത്.
Also Read
പുലിവാൽ അല്ല, ഇത് കടുവയുടെ വാൽ; ആരാധകർ ഏറ്റെടുത്ത് അമൃതയുടെയും ഗോപി സുന്ദറിന്റെയും പട്ടായ ഡയറീസ്