ദൃശ്യം 2 ൽ അഭിനയിച്ചത് കൊണ്ടാണ് ഭർത്താവുമായി പിരിഞ്ഞത് എന്ന് പറയുന്നവരോട് അഞ്ജലി നായർക്ക് പറയാനുള്ളത്

948

ചെറുതും വലുതുമായി നിരവധി കഥാപാത്രങ്ങളിലൂടെ മലയാളികൾക്ക് സുപരിചിതയായ നടിയാണ് അഞ്ജലി നായർ. ബാലതാരമായി സിനിമയിലെത്തിയ അഞ്ജലി പിന്നീട് മുതിർന്നപ്പോൾ മുൻനിര നടിയായി മാറുകയായിരുന്നു. മികച്ച സ്വഭാവ നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം അടക്കം നേടിയിട്ടുള്ള പ്രതിഭയാണ് അഞ്ജലി നായർ.

അടുത്തിടെ പുറത്തിറങ്ങിയ മലയാളത്തിന്റെ താരരാജാവ് മോഹൻലാലിന്റെ ദൃശ്യം 2ലെ അഞ്ജലിയുടെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രത്തിലെ ഏറ്റവും നിർണായകമായ കഥാപാത്രങ്ങളിൽ ഒന്നായിരുന്നു അഞ്ജലി നായരുടേത്. ഇപ്പോഴിതാ തന്റെ ജീവിതത്തിലെ ചില സങ്കടങ്ങളെ കുറിച്ചും സന്തോഷങ്ങളെ കുറിച്ചുമുള്ള അഞ്ജലിയുടെ വാക്കുകൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയാണ്.

Advertisements

ടോക്സ് ലെറ്റ് മീ ടോക്ക് യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു താരം മനസ് തുറന്നത്.താരത്തിന്റെ വാക്കുകൾ ഇങ്ങനെ:

ജീവിതത്തിൽ, സിനിമാ ജീവിതത്തിൽ മാത്രമല്ല, അഞ്ജലി എന്ന വ്യക്തിയുടെ ജീവിതത്തിൽ സങ്കടങ്ങളും സന്തോഷങ്ങളുമെല്ലാം ഒരുപാട് ഉണ്ടായിട്ടുണ്ട്. എല്ലാവർക്കും അത് അങ്ങനെ ആയിരിക്കും. സന്തോഷവും സങ്കടവുമെല്ലാം മാറി മാറി വരും. ഒരു വീട് ആദ്യമായി സ്വന്തമാക്കിയപ്പോൾ വലിയ സന്തോഷമായിരുന്നു. വാടക വീട്ടിൽ നിന്നുമാറി സ്വന്തം വീട്ടിലേക്ക് എത്തുമ്പോഴുള്ള സന്തോഷവും സമാധാനവുമൊക്ക പറഞ്ഞ് അറിയിക്കാൻ പറ്റാത്തതാണ്.

Also Read
ജീവിക്കാൻ മാർഗമില്ലാതെ സാമ്പത്തികമായി തകർന്നു പോയ ഒടുവിൽ ഉണ്ണികൃഷ്ണന്റെ കുടുബത്തിന് ആശ്രയമായത് ദിലീപ്: തുറന്നു പറഞ്ഞ് ഒടുവിലിന്റെ ഭാര്യ

പിന്നെ ആവണിയുടെ ജനനം അമ്മയായതിന്റെ സന്തോഷം. സംസ്ഥാന അവാർഡ് കിട്ടി അങ്ങനെ ഒരുപാട് സന്തോഷങ്ങൾ ഉണ്ടാ യിട്ടുണ്ട്. സങ്കടങ്ങളുമുണ്ടായിട്ടുണ്ട്. ചില സിനിമകൾ കൈവിട്ട് പോയപ്പോൾ സങ്കടപ്പെട്ടിട്ടുണ്ട്. ചില കഥാപാത്രങ്ങൾ ചെയ്യാമാ യിരുന്നുവെന്ന് തോന്നിയിട്ടുണ്ട്. ചില കഥാപാത്രങ്ങൾ ചെയ്യണ്ടായിരുന്നു എന്ന് തോന്നിയിട്ടുണ്ട്. അങ്ങനെ പല തരത്തിലുള്ള സങ്കടങ്ങളുമുണ്ടായിട്ടുണ്ട്.

ദൃശ്യം 2വിന്റെ വിജയാഘോഷത്തിൽ നിൽക്കുമ്പോൾ ഒരുപാട് പേർ പറഞ്ഞ കാര്യം, ദൃശ്യം 2 കിട്ടിയത് കൊണ്ടാണ് വിവാഹ ബന്ധം വേർ പെടുത്തിയതെന്ന് പറഞ്ഞ് ഒരുപാട് മെസേജുകളും പരാമർശങ്ങളും വന്നിരുന്നു. പക്ഷെ അങ്ങനെയൊന്നുമല്ല. ഞങ്ങളൊരു നാലഞ്ച് വർഷമായി പിരിഞ്ഞിട്ട്.

ദൃശ്യം 2 അല്ല കാരണം ദൃശ്യം പോലൊരു സിനിമയിൽ വലിയ കഥാപാത്രം കിട്ടിയപ്പോൾ നിങ്ങൾ ജീവിതത്തിൽ മറന്നു പോയെന്നൊ ക്കെ മെസേജുകൾ വന്നിരുന്നു എന്നും അഞ്ജലി പറയുന്നു. പക്ഷെ എന്ന അറിയുന്നവർക്കും സിനിമയിലെ സഹപ്രവർത്തകർക്കും അറിയാം അഞ്ച് വർഷത്തോളമായി ആ സംഭവങ്ങൾ നടന്നിട്ട്. എന്നാൽ അത്തരം പോസ്റ്റുകളും മെസേജുകളും കണ്ടപ്പോൾ അത് വേദനയായി.

ശരിക്കും സങ്കടമാണ് കാലം കടന്നു പോകുമ്പോൾ അവർക്ക് തിരിച്ചറിവുണ്ടാകട്ടെ എന്ന് കരുതുന്നുവെന്നും അഞ്ജലി നായർ കൂട്ടിച്ചേർക്കുന്നു. ആവണിയാണ് അഞ്ജലിയുടെ മകൾ. അമ്മയുടെ പാതയിലൂടെ മകളും സിനിമയിൽ എത്തിയിരിക്കുകയാണ്. അഞ്ച് സുന്ദരികളിൽ അഞ്ജലിയുടെ മകളായി തന്നെയാണ് ആവണിയുടേയും അരങ്ങേറ്റം.

നാലാം ക്ലാസുകാരിയായ ആവണി ഇതിനോടകം തന്നെ ഒരുപാട് സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. മകൾക്ക് ഇഷ്ടമുള്ളത് ചെയ്യാനാണ് താൻ പറയാറെന്നും ഒന്നിനും സമ്മർദ്ദം ചെലുത്താറില്ലെന്നും അഞ്ജലി പറയുന്നുണ്ട്. മോഹൻകുമാർ ഫാൻസ് ആണ് അഞ്ജലി അഭിനയിച്ച് അവസാനം പുറത്തിറങ്ങിയ സിനിമ. കാവൽ, ജിബൂട്ടി, റാം, നമോ, അവിയൽ, രണ്ടാം പകുതി, ലിക്വർ ഐലന്റ്, ആറാട്ട്, ബേബി സാം തുടങ്ങി നിരവധി സിനിമകൾ അഞ്ജലിയുടേതായി പുറത്തിറങ്ങാനുമുണ്ട്.

Also Read
മമ്മൂട്ടി വീണ്ടും നിർമ്മാതാവുന്നു, പുതിയ നിർമ്മാണ കമ്പനിയുടെ ബാനറിൽ ഒരുങ്ങുന്നത് രണ്ട് കിടിലൻ ചിത്രങ്ങൾഔ

ഇതിന് പിന്നാലെ രണ്ട് തമിഴ് സിനിമകളും അണിയറയിൽ തയ്യാറെടുക്കുന്നുണ്ട്. ലിക്വർ ഐലന്റിൽ സുരാജിന്റെ ഭാര്യയുടെ വേഷത്തിലാണ് അഞ്ജലി എത്തുന്നത്. ഇരുവരും മുമ്പും നിരവധി ചിത്രങ്ങളിൽ ഒരുമിച്ച് എത്തുകയും കയ്യടി നേടുകയും ചെയ്ത ജോഡിയാണ്. ബെന്നിലെ പ്രകടനത്തിലൂടെയാണ് അഞ്ജലിയെ തേടി സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം എത്തിയത്.

Advertisement