മറ്റൊരു നടന്മാർക്കും ഇല്ലാത്ത ആ ഒരു പ്രത്യേകത മോഹൻലാലിനുണ്ട്, ഉങ്ങനെയൊരു നടൻ ഇനി ഇവിടെ ജനിക്കാൻ പോകുന്നില്ല: സംവിധായകൻ ഭദ്രൻ

943

മലയാളത്തിന്റെ താരരാജാവ് മോഹൻലാലിനെ വെച്ച് സ്ഫടികം അടക്കമുള്ള സൂപ്പർഹിറ്റ് സിനിമകൾ ഒരുക്കി യിട്ടുള്ള സംവിധായകനാണ് ഭദ്രൻ മാട്ടേൽ എന്ന ഭദ്രൻ. ഇപ്പോഴിതാ മോഹൻലാൽ എന്ന നടനെ വ്യത്യസ്തനാ ക്കുന്നത് എന്താണെന്ന് വെളിപ്പെടുത്തി രംഗത്ത് എത്തിയിരിക്കുകയാണ് ഭദ്രൻ.

മോഹൻലാൽ എന്ന നടനെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തനാക്കുന്നത് ആരെയും അകറ്റി നിർത്തി പെരുമാറാൻ അറിയാത്ത അയാളിലെ വ്യക്തിത്വമാണെന്നാണ് സംവിധായകൻ ഭദ്രൻ പറയുന്നത്. താൻ തന്റെ സിനിമയിൽ മോഹൻലാലിനു നൽകിയിട്ടുള്ളത് കഷ്ടപ്പാട് നിറഞ്ഞ കഥാപാത്രങ്ങൾ ആയിരുന്നു.

Advertisements

പക്ഷേ ഒരിക്കൽ പോലും മോഹൻലാലിൽ നിന്ന് യാതൊരു രീതിയിലുള്ള അസ്വസ്ഥതയും തനിക്ക് നേരിട്ടിട്ടില്ലെന്നും എത്ര ബുദ്ധിമുട്ടേറിയ കഥാപാത്രങ്ങളും ക്ഷമയോടെ നിന്ന് ചെയ്ത് നമ്മളെ അത്ഭുതപ്പെടുത്തുന്ന താരമാണ് മോഹൻലാൽ എന്നും ഭദ്രൻ ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിൽ ഭദ്രൻ വ്യക്തമാക്കുന്നു.

Also Read
മമ്മൂക്കയുടെ ആ ഗാന രംഗം ടിവിയിൽ വന്നാൽ ഇന്നും ഒരു സെക്കന്റ് ഞാൻ കണ്ണെടുക്കാറില്ല; മമ്മൂട്ടിയുടെ സൂപ്പർ ഗാന രംഗത്തെ കുറിച്ച് ജയറാം

ഭദ്രന്റെ വാക്കുകൾ ഇങ്ങനെ:

മറ്റൊരു നടന്മാർക്കും ഇല്ലാത്ത പ്രത്യേകത ലാലിനുണ്ട്. അതായത് ഒരാളെ അകറ്റിനിർത്തി സംസാരിക്കാൻ മോഹൻലാലിനു അറിയില്ല. അങ്ങനെയൊരു നടൻ ഇനി ഇവിടെ ജനിക്കാനും പോകുന്നില്ല. എല്ലാവരോടും സ്‌നേഹത്തോടെ സംസാരിക്കാൻ മാത്രമേ മോഹൻലാലിന് അറിയൂ.

അദ്ദേഹവുമായുള്ള സുഹൃത്ത് ബന്ധം ഒരുകാലത്ത് തീവ്രമായി ഞാൻ മനസ്സിൽ കൊണ്ടു നടന്നിട്ടുണ്ട്.
ഞാൻ ചെയ്ത മോഹൻലാൽ സിനിമകളിലെല്ലാം അദ്ദേഹത്തിന് കഷ്ടപ്പാട് നിറഞ്ഞ റോളുകളായിരുന്നു. ഉടയോൻ സിനിമയിലെയൊക്കെ മേക്കപ്പ് അത്രത്തോളം ബുദ്ധിമുട്ടുണ്ടാക്കുന്നതായിരുന്നു.

മണിക്കൂറുകളോളം ആ മേക്കപ്പിൽ തന്നെ അങ്ങനെ നിൽക്കണമായിരുന്നു. അതൊക്കെ സഹിച്ചാണ് മോഹൻലാൽ യാതൊരു തരത്തിലുമുള്ള ദേഷ്യവും കാണിക്കാതെ ടേക്കിന് തയ്യാറെടുക്കുന്നത്. ഒരു കുട്ടി ചോദിക്കുന്ന കൗതുകത്തോടെയാണ് മോഹൻലാൽ ഉടയോൻ എന്ന സിനിമയിലെ വേറിട്ട സംഭാഷണ രീതിയെക്കുറിച്ചൊക്കെ എന്നോട് ചോദിച്ചത്.

Also Read
ആരും കൊതിച്ച് പോകും ഇതുപോലൊരു കാമുകനേയും ഏട്ടനേയും; ആരാധകർ തനിക്കയച്ച മെസേജ് പുറത്ത് വിട്ട് മൗനരാഗത്തിലെ ‘കിരൺ’ നലീഫ്

പ്രഗൽഭരായ സംവിധായകർക്കൊപ്പവും, എഴുത്തുകാർക്കൊപ്പവും വർക്ക് ചെയ്തിട്ടുള്ള മോഹൻലാൽ അങ്ങനെ ചോദിക്കുമ്പോാൾ നമുക്ക് ശരിക്കും അത്ഭുതം തോന്നാമെന്നും ഭദ്രൻ പറയുന്നു.

Advertisement