മമ്മൂട്ടി വീണ്ടും നിർമ്മാതാവുന്നു, പുതിയ നിർമ്മാണ കമ്പനിയുടെ ബാനറിൽ ഒരുങ്ങുന്നത് രണ്ട് കിടിലൻ ചിത്രങ്ങൾഔ

113

മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി വീണ്ടും നിർമ്മാതാവിന്റെ കുപ്പായമണിയുന്നു. പുതിയ ബാനറിൽ മമ്മൂട്ടി നിർമ്മിക്കുന്ന ആദ്യ ചിത്രം സംവിധാനം ചെയ്യുന്നത് യുവ സംവിധായകരിൽ ശ്രദ്ധേയനായ ലിജോ ജോസ് പെല്ലിശ്ശേരിയാണ്. ഇതു കൂടാതെ എംടി വാസുദേവൻനായരുടെ ചെറുകഥകളെ ആസ്പദമാക്കി നെറ്റ് ഫ്ളിക്സ് ഒരുക്കുന്ന സീരീസിലെ മമ്മൂട്ടി ചിത്രം സംവിധാനം ചെയ്യുന്നതും ലിജോ ജോസ് പെല്ലിശ്ശേരിയാണ്.

ഈ ചിത്രവും ഈ വർഷമുണ്ടാകുമെന്നറിയുന്നു. ഇപ്പോൾ നവാഗതയായ രതീന സംവിധാനം ചെയ്യുന്ന പുഴുവിലഭിനയിച്ച് വരികയാണ് മമ്മൂട്ടി. എറണാകുളത്തും, വാഗമണ്ണിലുമായി ഒക്ടോബർ പകുതിയോടെ ‘പുഴു’ ചിത്രീകരണം പൂർത്തിയാകും. തുടർന്ന് ലിജോ ജോസ് പെല്ലിശ്ശേരിയുടെ ചിത്രത്തിൽ മമ്മൂട്ടി ജോയിൻ ചെയ്യും.

Advertisements

ഈ പ്രോജക്ടിന്റെയും മമ്മൂട്ടിയുടെ പുതിയ നിർമ്മാണക്കമ്പനിയുടെയും ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും. കെ മധു എസ്എൻ സ്വാമി ടീമൊരുക്കുന്ന സിബിഐ സീരീസിലെ അഞ്ചാമത്തെ ചിത്രത്തിൽ നവംബറിലാണ് മമ്മൂട്ടി അഭിനയിക്കുന്നത്. കെട്ട്യോളാണ് എന്റെ മാലാഖയുടെ സംവിധായകൻ നിസാം ബഷീറിനും മമ്മൂട്ടി ഡേറ്റ് നൽകിയിട്ടുണ്ട്.

Also Read
നല്ലൊരു നടനും അതിലുപരി നല്ലൊരു മനുഷ്യനും ആണ് നീ, എന്റെ ജീവിതത്തിലും നിന്നെ ലഭിച്ച ഞാൻ ഭാഗ്യവതിയാണെന്ന് രേഷ്മ ; നൂബിന് ആശംസകൾ നേർന്ന് താരങ്ങളും ആരാധകരും

മമ്മൂട്ടി നിർമ്മിക്കുന്ന ലിജോ ജോസ് പെല്ലിശ്ശേരി ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ എറണാകുളമായിരിക്കും. നേരത്തേ പ്ലേ ഹൗസിന്റെ ബാനറിൽ ഒരുപിടി ചിത്രങ്ങൾ മമ്മൂട്ടി നിർമ്മിക്കുകയും വിതരണം ചെയ്യുകയും ചെയ്തിട്ടുണ്ട്.

എം ടി വാസുദേവൻ നായരുടെ കഥകളെ ആധാരമാക്കി നെറ്റ്ഫ്‌ലിക്‌സിന് വേണ്ടിയൊരുക്കുന്ന ആന്തോളജി ചിത്രത്തിൽ, കഥ ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന മമ്മൂട്ടി അഭിനയിക്കുന്ന ആന്തോളജി ചിത്രത്തിനും എംടി തന്നെയാണ് തിരക്കഥ ഒരുക്കുക. ഈ ആന്തോളജി ചിത്രത്തിൽ മോഹൻലാൽ, ബിജു മേനോൻ എന്നിവർ അഭിനയിക്കുന്ന രണ്ട് ചിത്രങ്ങൾ പ്രിയദർശൻ ചെയ്യുമ്പോൾ, ശ്യാമ പ്രസാദ്, ജയരാജ്, സന്തോഷ് ശിവൻ എന്നിവരും ഓരോ ചിത്രങ്ങൾ ചെയ്യുന്നുണ്ട്.

ആമേൻ, അങ്കമാലി ഡയറീസ്, ഈ മ യൗ, ജെല്ലികെട്ട്, ചുരുളി എന്നീ ചിത്രങ്ങളിലൂടെ അന്താരാഷ്ട്ര പ്രശസ്തി നേടിയ സംവിധായകൻ ആണ് ലിജോ ജോസ് പെല്ലിശ്ശേരി.

Also Read
സായ് പല്ലവി നാഗചൈതന്യ ചിത്രം ‘ലവ് സ്റ്റോറിയ്ക്ക് തീയ്യേറ്ററുകളിൽ വൻ വരവേൽപ്പ് ; ആദ്യ ദിനം തന്നെ 10 കോടി

Advertisement