ഏഷ്യാനെറ്റ് ചാനലിലെ റിയാലിറ്റി ഷോയിലൂടെയാണ് ബഷീർ ബഷി മിനിസ്‌ക്രീൻ പ്രേക്ഷകർക്ക് സുപരിചിതനായത്. മോഹൻലാൽ അവതാരകനായി എത്തിയ ബിഗ് ബോസിലൂടെ ജനപ്രീതി നേടിയ താരമാണ് ബഷീർ ബഷി. കുടുംബ ജീവിതത്തിന്റെ പേരിൽ വിമർശനം കേട്ടിരുന്നു.
സോഷ്യൽ മീഡിയയിൽ പ്രശസ്തരാണ് ബഷീർ ബഷിയും രണ്ട് ഭാര്യമാരും. രണ്ടുഭാര്യമാർ എന്ന ഘടകം തന്നെയാണ് ബഷീറിനെ പ്രശസ്തനാക്കിയതെന്നു പറയാം. അവതാരകൻ, സീരിയൽ നടൻ, ഡിജെ തുടങ്ങിയ മേഖലകളിൽ സജീവമായയ ബഷീർ ബഷി ബിഗ് ബോസിലേക്ക് എത്തിയപ്പോഴാണ് എല്ലാവരും അദ്ദേഹത്തെ ശ്രദ്ധിച്ച് തുടങ്ങിയത്.
കുടുംബത്തെക്കുറിച്ച് പറയുന്നതിനിടയിൽ തനിക്ക് രണ്ട് ഭാര്യമാരുണ്ടെന്നും സംതൃപ്തമായ കുടുംബ ജീവിതമാണ് താൻ നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു. ബഷീർ ബഷിയ്ക്ക് രണ്ട് ഭാര്യമാരുണ്ട് എന്നതായിരുന്നു കൂടുതൽ ആളുകൾക്കും പ്രശ്നമായത്.
ബിഗ് ബോസിന് ശേഷം സോഷ്യൽ മീഡിയയിലൂടെ ബഷീർ ബഷിയുടെ കുടുംബത്തെ കുറിച്ചുള്ള രസകരമായ ഓരോ കാര്യങ്ങളും പങ്കുവയ്ക്കാറുണ്ട്. വെള്ളാരംകണ്ണുമായെത്തിയ ബഷീറിനെ പ്രേക്ഷകർ അടുത്തറിഞ്ഞത് ബിഗ് ബോസിൽ മത്സരിക്കാനെത്തിയപ്പോഴാണ്. രണ്ട് വിവാഹം ചെയ്തതുമായി ബന്ധപ്പെട്ട് തന്നെ കളിയാക്കിയവർക്ക് കൃത്യമായ മറുപടിയും അദ്ദേഹം നൽകിയിരുന്നു.
തന്റെ കുടുംബ ജീവിതത്തിലെ സന്തോഷകരമായ നിമിഷങ്ങളെല്ലാം ബഷീർ ബഷി സോഷ്യൽ മീഡിയ വഴി പങ്കുവെക്കാറുണ്ട്. ഭാര്യമാർക്ക് ഒപ്പം ഉള്ള ടിക്ക് ടോക്ക് വീഡിയോ അടക്കം ചെയ്തു മൂവരും സാമൂഹിക മാധ്യമങ്ങളിൽ താരങ്ങളും ആണ്.താരം ഒരുക്കിയ കല്ലുമ്മക്കായ എന്ന വെബ് സീരിസ് വമ്പൻ വിജയം ആയിരുന്നു.
ഇതിൽ പ്രധാന വേഷത്തിൽ എത്തിയത് ഭാര്യമാരും രണ്ട് സുഹൃത്തുക്കളും മക്കളും ആയിരുന്നു. രണ്ട് വിവാഹം ചെയ്ത താരത്തിന് വിമർശകരും നിരവധിയാണ്. കഴിഞ്ഞ ദിവസമാണ് ബഷീർ 32ാം പിറന്നാൾ ആഘോഷിച്ചത്.
നിരവധി ആരാധകർ ആണ് ബഷീറിന് ആശംസ നേർന്നുകൊണ്ട് രംഗത്ത് വരുന്നത്. രണ്ടു ഭാര്യമാർക്കും മക്കൾക്കുമൊപ്പമുള്ള ബഷീറിന്റെ പിറന്നാൾ ആഘോഷ വീഡിയോ ഇപ്പോൾ വൈറൽ ആണ്. മഷൂറയാണ് ലൈവ് വീഡിയോ പങ്ക് വച്ചത്.
മഷൂറയ്ക്കും സുഹാനയ്ക്കും ഒപ്പം മഷൂറയുടെ കുടുംബവും ഇത്തവണത്തെ പിറന്നാളിന് എത്തിയിരുന്നു.
ഇന്ന് ചെറിയ ആഘോഷം മാത്രമേ ഉള്ളൂവെന്നും അടുത്തദിവസം കിടിലൻ ആഘോഷം ഉണ്ടാകും എന്നും മഷൂറ വീഡിയോയിലൂടെ വ്യക്തമാക്കി. കുടുംബത്തിന് ഒപ്പം ബഷീറിന്റെ സുഹൃത്തുക്കളും ആഘോഷത്തിന് എത്തിയിരുന്നു.
ഇത്തവണത്തെ പിറന്നാളിന് മാറ്റുകൂട്ടാൻ പുതിയ ബിഎംഡബ്ല്യൂ കാറും ബഷീർ സ്വന്തം ആക്കിയിട്ടുണ്ട്. പുതിയ വണ്ടിയുടെ എൻട്രിയും ഗ്രാൻഡ് ആഘോഷങ്ങളും അടുത്തദിവസത്തെ വീഡിയോയിൽ ഉൾപ്പെടുത്തും എന്ന സൂചനയാണ് മഷൂറ നൽകുന്നത്. 32 വയസ്സിലെ ജീവിതം കൊണ്ട് നല്ലതും ചീത്തയും ആയ കാര്യങ്ങൾ മനസിലാക്കാൻ പഠിച്ചു.
ഒപ്പം നിൽക്കുന്നവരെ തിരിച്ചറിയാനും, ചതിക്കുന്നവരെ മനസിലാക്കാൻ കഴിഞ്ഞതായും ബഷീർ വീഡിയോയിലൂടെ പറയുന്നുണ്ട്. ആരൊക്കെ പരിഹസിച്ചാലും,അവഗണിച്ചാലും,നിങ്ങളെ ടാർഗെറ്റ് ചെയ്താലും തളരരുത് എന്നും ബഷീർ പറയുന്നു. എന്നും ഈ സന്തോഷം നിലനിൽക്കട്ടെ എന്നാണ് വീഡിയോ കണ്ട ആരാധകർ പറയുന്നത്.