നാലു പെൺകുട്ടികളെ വളർത്തി ഇതുവരെ എത്തിച്ചു, തിരിഞ്ഞു നോക്കുമ്പോൾ ഇത് ഇങ്ങിനെ എന്നതിൽ അത്ഭുതമുണ്ട്: സിന്ധു കൃഷ്ണകുമാർ

483

സോഷ്യൽ മീഡിയയിൽ എപ്പോഴും സിനിമാ താരങ്ങളുടെ കുടുംബ വിശേഷങ്ങൾ സജീവമാണ്. അത്തരത്തിൽ വിശേഷങ്ങൾ അറിയുന്നത് സൂപ്പർതാരമന്നോ യുവതാരമെന്നോ വ്യത്യാസമില്ലാതെ ആരുടേതായാലും ആരാധകർക്ക് ഏറെ ഇഷ്ടവമാണ്.

മലയാളികൾക്ക് ഏറെ സുപരിചിതമാണ് സിനിമാതാരം കൃഷ്ണകുമാറും അദ്ദേഹത്തിന്റെ കുടുംബവും. കൃഷ്ണകുമാറും ഭാര്യ സിന്ധു കൃഷ്ണകുമാറും അവരുടെ നാല് പെൺമക്കളും അടങ്ങുന്ന സന്തുഷ്ട കുടുംബത്തിലെ വിശേഷങ്ങൾ നിരന്തരം സോഷ്യൽ മീഡിയയിൽ വൈറലാവാറുണ്ട്.

Advertisements

കൃഷ്ണകുമാറിനെ പോലെ തന്നെ സിനിമാ മേഖലയിലേക്ക് കാലെടുത്തു വച്ച മകളാണ് അഹാന കൃഷ്ണകുമാർ. ഇപ്പോൾ സിന്ധു കൃഷ്ണകുമാർ തന്റെ കുടുംബ ജീവിതത്തെ കുറിച്ചുള്ള ചില വിശേഷങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുകയാണ്.

സിന്ധു കൃഷ്ണകുമാറിന്റെ വാക്കുകൾ ഇങ്ങനെ:

ഒരു കുടുംബിനി ആയിരിക്കാനാണ് തനിക്ക് എപ്പോഴും ഇഷ്ടം നാലു പെൺകുട്ടികളെ വളർത്തി ഇതുവരെ എത്തിച്ചു. തിരിഞ്ഞു നോക്കുമ്പോൾ ഇത് ഇങ്ങിനെ എന്നതിൽ ഇപ്പോൾ അത്ഭുതമുണ്ട് . മൂത്തകുട്ടിയായ അഹാനയെ വളർത്തിയാണ് മറ്റു കുട്ടികളെ വളർത്താൻ പരിശീലിച്ചത്.

ഓരോ കുട്ടികളും ഓരോ ക്ലാസിലാണ് പഠിക്കുന്നത് . അതുകൊണ്ടു തന്നെ ഓരോരുത്തരെയും ക്ലാസ് കഴിഞ്ഞ് അവിടെ നിന്നും കൂട്ടി വീട്ടിലെത്തിക്കണം, അവരുടെ പഠിപ്പിലും ഒരുപോലെ ശ്രദ്ധിച്ച് ഇതുവരെ എത്തിച്ചു.

തന്റെ മക്കളെ സ്വന്തം കാലിൽ നിൽക്കാൻ പ്രാപ്തരാക്കണം, നല്ല വിദ്യാഭ്യാസം നൽകണം, മുതിർന്നവരേയും പ്രായമായവരേയും ബഹുമാനിക്കാൻ പഠിപ്പിക്കണം ഇതൊക്കെയാണ് തനിക്ക് വേണ്ടത്. പലപ്പോഴും കുട്ടികളുടെ ഓരോ ചെറിയ കാര്യങ്ങളിൽ പോലും വളരെ കാര്യമായി തന്നെ ശ്രദ്ധിച്ചിരുന്നു.

അതുകൊണ്ട് അവർക്ക് പലപ്പോഴും അതൊരു ബുദ്ധിമുട്ടായി തോന്നിയേക്കാം. എല്ലാവരും വൈകുന്നേരം ഒരുമിച്ച് ടിവി കാണുകയും പരസ്പരം സംസാരിക്കുകയും ചെയ്യുന്ന സമയമാണ് തനിക്ക് ഏറ്റവും ഇഷ്ടമെന്നും മനസ്സിന് സന്തോഷം നൽകുന്നത്.

നാൽപത്തിയെട്ടു വയസുള്ള ഒരു വീട്ടമ്മയായ തനിക്ക് ഏറ്റവും സന്തോഷം നൽകുന്നത് കുടുംബം തന്നെയാണ് അതിലും വലുതായി തനിക്ക് ഒന്നും ഇല്ലെന്നും സിന്ധു പറയുന്നു. സോഷ്യൽ മീഡിയയിലൂടെ നടത്തിയ ലൈവ് വീഡിയോയിലാണ് ഈ വിശേഷങ്ങളെല്ലാം സിന്ധു കൃഷ്ണകുമാർ ആരാധകരോട് പങ്കുവെച്ചത്.

Advertisement