നടൻ റോഷനുമായി പ്രണയത്തിലാണോ; കൃത്യമായ മറുപടിയുമായി നടി ദർശന രാജേന്ദ്രൻ

245

മായാനദി എന്ന ആഷിഖ് അബുവിന്റെ സൂപ്പർഹിറ്റ് ചിത്രത്തിലൂടെ പ്രേക്ഷകരുടെ ഹൃദയത്തിൽ ഇടം നേടിയ നടിയാണ് ദർശന രാജേന്ദ്രൻ. 2011മുതൽ തിയേറ്റർ രംഗത്ത് സജീവം. തമിഴ് ചിത്രം കവനാണ് ആദ്യ സിനിമ.

2014ൽ പുറത്തിറങ്ങിയ ജോൺപോൾ വാതിൽ തുറക്കുന്നു ആണ് അഭിനയിച്ച ആദ്യ മലയാള ചിത്രം. പിന്നീട് നാളെ, സമർപ്പണം എന്നീ ചിത്രങ്ങളിൽ അഭിനയിച്ചു. 2017ൽ പുറത്തിറങ്ങിയ വൈറസ് എന്ന ചിത്രത്തിലെ ദർശന എന്ന കഥാപാത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്ത് ശ്രദ്ധിക്കപ്പെടുന്നത്.

Advertisements

പിന്നീട് കൂടെ, വൈറസ്, ഹൃദയം, വിജയ് സൂപ്പറും പൗർണ്ണമിയും സീ യൂ സൂൺ തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. അതേ സമയം സീ യൂ സൂൺ എന്ന ചിത്രത്തിന്റെ വിജയാഘോഷത്തിലാണ് നടി ദർശന രാജേന്ദ്രനും നടൻ റോഷനും ചിത്രത്തിലെ മറ്റു താരങ്ങളും അണിയറ പ്രവർത്തകരുമെല്ലാം ഇപ്പോൾ.

ചിത്രത്തിലെ അനുവും ജിമ്മിയും മികച്ചതായെന്ന് ആളുകൾ പറയുന്നതിന്റെ സന്തോഷത്തിലാണ് തങ്ങളെന്നാണ് റോഷനും ദർശനയും പറയുന്നത്. 2011 മുതൽ ആത്മാർത്ഥ സുഹൃത്തുക്കളായ ഇവർ ഒന്നിച്ച് ഒരു സിനിമ ചെയ്യാൻ സാധിച്ചതിന്റെ ത്രില്ലിലാണ്.

ചെന്നൈയിലെ നാടക ഗ്രൂപ്പിൽ വെച്ചാണ് ദർശനയും റോഷനും ആദ്യമായി പരിചയപ്പെടുന്നത്. മലയാളത്തിലെ പ്രധാന നടിയായി താൻ മാറുമെന്ന് ഒൻപത് വർഷം മുൻപ് റോഷൻ പറഞ്ഞിരുന്നെന്നാണ് വനിതാ മാഗസിന് നൽകിയ അഭിമുഖത്തിൽ ദർശന പറയുന്നത്. നായിക ആയിട്ട് തന്നെ അഭിനയിക്കണമെന്ന് തനിക്ക് യാതൊരു നിർബന്ധവും ഇല്ലെന്നും ഫുൾ ടൈം തന്നെ സ്‌ക്രീനിൽ കാണണമെന്ന ഒരു നിർബന്ധവും ഇല്ലെന്നും താരം പറയുന്നു.

ഏത് കഥാപാത്രം ചെയ്താലും നൂറ് ശതമാനം ഡെഡിക്കേറ്റ് ചെയ്യുക എന്നാണ് പ്രധാനമെന്നും ദർശന പറയുന്നു. സീ യൂ സൂണിൽ റോഷനാണ് പെയർ എന്ന് അറിഞ്ഞപ്പോൾ ഒരുപാട് സന്തോഷം തോന്നി. റോഷൻ അപ്പുറത്ത് ഉള്ളതുകൊണ്ടാണ് അത്രയും ഈസിയായി തനിക്ക് അഭിനയിക്കാൻ സാധിച്ചതെന്നും ദർശന പറയുന്നു. ഞങ്ങൾ പ്രണയത്തിലാണോ എന്ന് അടുത്തിടെ ഒരു അഭിമുഖത്തിൽ ചോദിച്ചിരുന്നെന്നും എന്നാൽ തന്റെ ഏറ്റവും അടുത്ത സുഹൃത്താണ് റോഷൻ എന്നുമാണ് ദർശന പറയുന്നത്.

ഒരുപക്ഷേ ലൈഫിൽ ഒരു പാർട്നർ വന്നാൽ പോലും ലൈഫ് ലോങ് ഈ സൗഹൃദം മുന്നോട്ട് കൊണ്ടു പോകാൻ പറ്റുമെന്നാണ് ആ ചോദ്യത്തിന് ഞാൻ മറുപടി നൽകിയത്. റോഷന്റെ ലൈഫിലെ എല്ലാ കാര്യങ്ങളും എനിക്കറിയാം. റോഷന്റെ ബാൽക്കണിയിലെ ചെടി എത്ര വളർന്നിട്ടുണ്ടെന്ന് പോലും അറിയാമെന്നും ദർശന അഭിമുഖത്തിൽ പറയുന്നു.

ഒരു ബോൺ ആർടിസ്റ്റാണ് ദർശനയെന്നാണ് അഭിമുഖത്തിൽ റോഷൻ പറഞ്ഞത്. ദർശനയുടെ ആദ്യത്തെ പെർഫോമൻസ് സ്റ്റേജിൽ കണ്ടപ്പോൾ ഇക്കാര്യം താൻ മനസിൽ ഉറപ്പിച്ചിരുന്നെന്നും റോഷൻ പറയുന്നു.

Advertisement