ആ സംവിധായകൻ എന്നോട് മോശമായി പെരുമാറി, മോശം മെസ്സേജുകൾ അയച്ചു: വെളിപ്പെടുത്തലുമായി ഹണി റോസ്

963

2005 ൽ വിനയൻ സംവിധാനം ചെയ്ത ബോയ്ഫ്രണ്ട് എന്ന സിനിമയിലൂടെ എത്തി പിന്നീട് മലയാളികലുടെ പ്രിയങ്കരിയായി മാറിയ നടിയാണ് ഹണി റോസ്. തുടർന്ന് തമിഴ്, തെലുങ്ക്, കന്നട എന്നീ ചിത്രങ്ങളിലും ഭാഗമായിരുന്നു. ട്രിവാൻഡ്രം ലോഡ്ജിലെ ധ്വനി നമ്പ്യാർ എന്ന കഥാപാത്രമായിരുന്നു നടിയുടെ വളർച്ചയ്ക്ക് വഴിവെച്ചത്.

മോഡേൻ വേഷവും നാടൻ വേഷത്തിലും ഒരുപോലെ ശ്രദ്ധിക്കപ്പെട്ട താരമാണ് നടി ഹണി റോസ്. ടൈപ്പ് കാസ്റ്റിങ്ങിൽ ഒതുങ്ങാനെ എല്ലാത്തരം കഥാപാത്രങ്ങളും തന്റെ കയ്യിൽ ഭഭ്രമാണെന്ന് വളരെ ചുരിങ്ങിയ സമയം കൊണ്ട് ഈ താരം തെളിച്ചിരുന്നു. ഫ്ളവേഴ്സ് ചാനലിലെ ഒരു കോടി എന്ന പരിപാടിയിൽ അതിഥിയായി എത്തിയതിന്റെ വിശേഷമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

Advertisements

ഹണി എന്ന് വിളിക്കാൻ ബുദ്ധിമുട്ടുണ്ടെന്ന് പറഞ്ഞ് ചിലരൊക്കെ ഹണി എന്ന് വിളിക്കാറുണ്ട്. ധ്വനി എന്ന് വിളിക്കുമ്പോൾ എനിക്ക് റിലേറ്റ് ചെയ്യാൻ പറ്റാറില്ല. തമിഴിലും തെലുങ്കിലുമെല്ലാം പോയപ്പോഴും വേറെ വേറെ പേരുകളാണ് വിളിച്ചത്. പേരുണ്ടാക്കാൻ ഇഷ്ടമുണ്ടെങ്കിലും ഇങ്ങനെയല്ല താനാഗ്രഹിച്ചതെന്നും ഹണി പറഞ്ഞിരുന്നു.

Also Read
സ്വിമ്മിംഗ് പൂളിൽ നീന്തിത്തുടിച്ച് അഷിക അശോകൻ, കണ്ണുതള്ളി മയങ്ങി വീണ് ആരാധകർ: വീഡിയോ വൈറൽ

9ാം ക്ലാസിൽ പഠിച്ചിരുന്ന സമയത്താണ് സിനിമയിൽ അവസരം ലഭിച്ചത്. വിനയൻ സാറിന്റെ ലൊക്കേഷനിൽ പോയി കണ്ടിരുന്നു. ഇപ്പോൾ തീരെ കുട്ടിയാണ്, കുറച്ചൂടെ കഴിയട്ടെ എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. അങ്ങനെയാണ് സാർ ബോയ്ഫ്രണ്ടിലേക്ക് വിളിച്ചത്. നായിക ആവണം എന്നായിരുന്നു തുടക്കത്തിലേ ആഗ്രഹിച്ചത്.

ഓഡീഷനിലൂടെ ആണ് വിനയൻ സാർ അവസരം തന്നത്. അതിന് ശേഷമായി തമിഴിൽ അഭിനയിച്ചിരുന്നു. അത്രയധികം അവസരങ്ങളൊന്നും അന്ന് ലഭിച്ചിരുന്നില്ല. കഷ്ടപ്പെട്ടാണ് ഇന്നത്തെ നിലയിലേക്കെത്തിയത്. സ്വന്തം നാടായ തൊടുപുഴ തന്നെയാണ് ഇപ്പോഴും ഇഷ്ടമുള്ളത്. കുടുംബത്തിലാരും സിനിമയിൽ അഭിനയിച്ചിട്ടില്ല.

അങ്ങനെയുള്ള ബന്ധങ്ങളൊന്നും ഉണ്ടായിരുന്നില്ല. സിനിമയിൽ വന്നതിന് ശേഷം മോശം അനുഭവങ്ങളിലൂടെ കടന്നുപോവേണ്ടി വന്നിട്ടുണ്ട്. സ്ട്രഗിളിങ് ടൈമിൽ നമ്മളെ ചൂഷണം ചെയ്യാൻ ആളുണ്ടാവും. ഫിസിക്കലി ആയുള്ള പ്രശ്നങ്ങളൊന്നുമുണ്ടായിരുന്നില്ല. മാനസികമായി പലരും തളർത്തിയിട്ടുണ്ട്. പല കമന്റുകൾ കേട്ടപ്പോഴും ഷോക്കായിട്ടുണ്ട്.

ഒരു സിനിമയിൽ ജോലി ചെയ്തിരുന്ന സമയത്താണ് എന്റെ കോൺഫിഡൻസ് കളയുന്ന സംഭവം വന്നത്. ആദ്യത്തെ ഷെഡ്യൂളിൽ കുഴപ്പമൊന്നുമുണ്ടായിരുന്നില്ല. പിന്നീടാണ് സംവിധായകൻ മോശം മെസ്സേജുകൾ ഒക്കെ അയച്ച് തുടങ്ങിയത്. ഞാൻ പ്രതികരിച്ചിരുന്നില്ല. ഷൂട്ടിനിടയിൽ എന്തെങ്കിലും തെറ്റുകൾ വന്നാൽ നന്നായി ചീത്ത വിളിക്കുമായിരുന്നു.

നിർമ്മാതാവിനോട് പരാതി പറഞ്ഞെങ്കിലും അദ്ദേഹത്തിന് ഒന്നും ചെയ്യാനാവുമായിരുന്നില്ല. ആ സിനിമ നന്നായി പോയിരുന്നില്ല. ആ സംഭവത്തിൽ നിന്നും റിക്കവറാവാൻ കുറേ സമയമെടുത്തു. എന്റെ കോൺഫിഡൻസിനെ വല്ലാതെ ബാധിച്ച കാര്യമായിരുന്നു ഇത്.

ആ സമയത്ത് അമ്മയിൽ ജോയിൻ ചെയ്തിരുന്നില്ല. ഇപ്പോഴത്തെ കാലമാണെങ്കിൽ ആരും എന്നോട് അങ്ങനെ പെരുമാറില്ല. സിനിമ ചെയ്യാനാവുന്നത് വലിയ അനുഗ്രഹമായാണ് കാണുന്നത്. വിവാഹശേഷവും അഭിനയത്തിൽ തുടരണമെന്നാണ് ആഗ്രഹിക്കുന്നത്. അതൊക്കെ നോക്കിയേ കല്യാണം നടത്തുള്ളൂ.

ഒരു പരിചയവുമില്ലാത്ത ഒരാളെ വിവാഹം ചെയ്യില്ല. എന്തിനാണ് പലരും വിവാഹശേഷം അഭിനയം നിർത്തുന്നതെന്ന് മനസിലാവുന്നില്ലെന്നും താരം പറഞ്ഞിരുന്നു. ഇന്റിമേറ്റ് സീനുകൾ ചെയ്തതുമായി ബന്ധപ്പെട്ട് വിമർശനങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. അങ്ങനെയുള്ള രംഗങ്ങൾ ദുരുപയോഗം ചെയ്ത സംഭവമുണ്ടായിട്ടുണ്ട്.

ചെയ്യാൻ പോവുന്ന കാര്യത്തെക്കുറിച്ച് കൃത്യമായി മനസിലാക്കുക. ആ സീൻ മാത്രം കട്ട് ചെയ്ത് പ്രമോയ്ക്ക് ഉപയോഗിച്ചതായിരുന്നു. വല്ലാതെ വേദനിപ്പിച്ച കാര്യമായിരുന്നു അത്. സിനിമ ചെയ്യാമെന്ന് പറഞ്ഞപ്പോൾ ആ സീനിനെക്കുറിച്ച് പറഞ്ഞിരുന്നില്ല. പിന്നീടാണ് ഈ രംഗത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പറഞ്ഞ് മനസിലാക്കിയത്.

ആ സിനിമയുടെ ടാഗിൽ പോലും ഇക്കാര്യമുണ്ടായിരുന്നു. പ്രൊഡ്യൂസർ സൈഡിൽ നിന്നും സംഭവിച്ച വീഴ്ചയാണ് അതെന്നായിരുന്നു സംവിധായകൻ പറഞ്ഞത് എന്നും ഹണിറോസ് വ്യക്തമാക്കുന്നു.

Also Read
ദേഷ്യപ്പെടാനും തുടങ്ങിയതോടെ ശകാരിക്കാനും ഒരുമിച്ചു പോവില്ല എന്ന് മനസ്സിലായി, ഞങ്ങൾ നിയമപരമായും രണ്ടുവഴിക്ക് ആയി, സങ്കടത്തോടെ വൈക്കം വിജയലക്ഷ്മി

Advertisement