മലയാള സിനിമയിലെ കുടുംബ ചിത്രങ്ങളുടെ അമരക്കാരൻ ആയ സംവിധായകൻ ആണ് സത്യൻ അന്തിക്കാട്. നിരവധി സൂപ്പർഹിറ്റ് സിനിമകൾ മലയാളികൾക്ക് സമ്മാനിച്ചിട്ടുള്ള അദ്ദേഹം ഒരുക്കിയ ചിത്രങ്ങളിൽ ഏറെയും ജീവിത ഗന്ധിയായ ചിത്രങ്ങൾ ആയിരുന്നു.
അവയിൽ പ്രേക്ഷകരെ എക്കാലവും രസിപ്പിച്ചിട്ടുള്ളവയാണ് മോഹൻലാലിനെ നായകനാക്കി സത്യൻ അന്തിക്കാട് ഒരുക്കിയ സിനിമകൾ. ടിപി ബാലഗോപാലൻ എംഎ, നാടോടിക്കാറ്റ്, പട്ടണപ്രേവശം, ഗാന്ധിനഗർ സെക്കൻഡ് സ്ട്രീറ്റ്, സൻമനസ്സ് ഉള്ളവർക്ക് സമാധാനം വരവേൽപ്പ്, പിൻഗാമി രസതന്ത്രം തുടങ്ങി വലിയ ഒരു നിര ഹിറ്റ് ചിത്രങ്ങൾ ഈ കോമ്പിനേഷനിൽ വന്നിട്ടുണ്ട്.
എന്നാൽ ഇടക്കാലത്ത് മോഹൻലാലുമായി തനിക്ക് ഒരു പിണക്കമുണ്ടായതായി സത്യൻ അന്തിക്കാട് പറയുന്നു.
താനത് അറിഞ്ഞിരുന്നില്ല എന്നാണ് മോഹൻലാൽ ഇതേ പറ്റി പറഞ്ഞത്. എനിക്ക് അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്നത് പണ്ട് ഗാന്ധിനഗറിന്റെ സമയത്തോ, സന്മനസുള്ളവർക്ക് സമാധാനത്തിന്റെ സമയത്തോ മോഹൻലാലിന്റെ ഡേറ്റ് എനിക്ക് മേടിക്കേണ്ട ആവശ്യം ഉണ്ടായിരുന്നില്ല.
എന്നാൽ ഒരു താരമായി ലാൽ ഉയർന്നതോടെ ലാൽ ഈ വ്യവസായത്തിന്റെ ഒരു ഘടകമായി മാറി. ഞാൻ ആഗ്രഹിക്കുന്ന സമയത്ത് ലാലിനെ കിട്ടാതെ വന്നതോടെ എനിക്കും അത് പ്രയാസമായി മാറി. അതോടെ മോഹൻലാലിനെ ഒഴിവാക്കിയേക്കാം എന്ന് ഞാൻ കരുതി.
അങ്ങനെയാണ് ജയറാമിനെ നായകനാക്കി മഴവിൽക്കാവടി, സന്ദേശം തുടങ്ങിയ ചിത്രങ്ങൾ സംഭവിക്കുന്നത്. എന്നാൽ ഇതിനിടയിൽ 12 വർഷക്കാലം കടന്നുപോയത് ഞാനറിഞ്ഞില്ല. ഒരിക്കൽ ഇന്നസെന്റ് എന്താണ് മോഹൻലാലുമായി സിനിമ ചെയ്യാത്തത് എന്ന് ചോദിക്കുമ്‌ബോഴാണ് ഞാൻ അതിനെ പറ്റി ആലോചിക്കുന്നത്.
മോഹൻലാൽ പറയുന്നത് സത്യേട്ടൻ പിണങ്ങിയത് ഞാനറിഞ്ഞിരുന്നില്ല എന്നാണ്. ആ പിണക്കം മാറിയത് ഒരു രസമാണ്. ലാലിനെ വിട്ടേക്കാം ഞാൻ എന്റെ സിനിമകളുമായി പോയേക്കാം എന്ന് തന്നെ ഞാൻ കരുതി. ആ സമയത്താണ് ഇരുവർ എന്ന സിനിമ പുറത്തിറങ്ങിയത്. അത് കുടുംബത്തോടോപ്പം ഞാൻ കണ്ടു.
ഇരുവരിലെ ലാലിന്റെ പ്രകടനം കണ്ടപ്പോൾ ഞാൻ ഭ്രമിച്ച് പോയി. ഞാനും ലാലും തമ്മിൽ ഫോൺ വിളിക്കാത്ത കാലമാണ്. സിനിമ കഴിഞ്ഞ വഴിയെ ഞാൻ ലാലിനെ വിളിച്ചു. ലാൽ ഗോവയിൽ ഒരു പടത്തിന്റെ ഷൂട്ടിലായിരുന്നു. ശ്രീനിവാസന്റെ മുറിയിലേക്കാണ് ഞാൻ വിളിച്ചത്.
Also Read
അമ്മോ മാരകം, എസ്തറിന്റെ പുതിയ കിടിലൻ ഫോട്ടോസ് കണ്ട് കണ്ണുതള്ളി ആരാധകർ..
മോഹൻലാൽ അടുത്തമുറിയിലുണ്ട് ഉറങ്ങിയിട്ടുണ്ടാകും എന്ന് ശ്രീനി. കാര്യം പറഞ്ഞപ്പോൾ ഉറങ്ങിയാലും വിളിച്ചു കൊണ്ടുവരാമെന്ന് പറഞ്ഞു ശ്രീനിവാസൻ. അങ്ങനെ ലാലിനോട് ആ സിനിമ കണ്ടതിന് ശേഷം ഞാൻ എന്റെ സ്‌നേഹം അറിയിച്ചു. അതോട് കൂടിയാണ് മഞ്ഞുരുകിയത് എന്നും സത്യൻ അന്തിക്കാട് പറയുന്നു.