സിനിമാ സിരീയൽ രംഗത്ത് തിളങ്ങി നിൽക്കുന്ന നടൻ കൃഷ്ണകുമാർ മലയാളികളുടെ പ്രിയപ്പെട്ട താരമാണ്. സിനിമകൾക്ക് പിന്നാലെ രാഷ്ട്രീയത്തിലും ഇറങ്ങിയ കൃഷ്ണകുമാറിന് ആരാധകരും ഏറെയാണ്. സോഷ്യൽ മീഡിയകളിലും ഏറെ സജീവമായ അദ്ദേഹത്തിന്റെ കുടുംബവും പ്രേക്ഷകർക്ക് ഏറെ സുപരിചിതരാണ്.
കൃഷ്ണ കുമാറും ഭാര്യയും നാല് പെൺമക്കളും സോഷ്യൽ മീഡിയകളിൽ നിറഞ്ഞ് നിൽക്കുകയാണ്. മൂത്തമകൾ അഹാന കൃഷ്ണ ഇപ്പോൾ മലയാള സിനിമയിലെ ശ്രദ്ധേയയായ നടിയാണ്. യൂട്യൂബിലൂടെയാണ് രണ്ടാമത്തെ മകളായ ദിയ കൃഷ്ണ എന്ന ഓസിയെ പ്രേക്ഷകർക്ക് പരിചയം.
ദിയ കൃഷ്ണ പങ്കുവെയ്ക്കുന്ന വിശേഷങ്ങളൊക്കെ വളരെ പെട്ടെന്ന് വൈറലാകാറുമുണ്ട്. ഇപ്പോൾ ഇതാ ഒരു പുതിയ തുടക്കം കുറിച്ചിരിക്കുകയാണ് ദിയ. താരത്തിന്റെ പുതിയ തുടക്കത്തിന് ആരാധകർ ആശംസയും പിന്തുണയും അറിയിച്ചിട്ടുണ്ട്. തന്റെ ഇൻസ്റ്റഗ്രാമിലൂടെയായിരുന്നു ദിയ തന്റെ പുതിയ സംരംഭത്തെക്കുറിച്ച് പറഞ്ഞത്.
ഇൻസ്റ്റഗ്രാമിലൂടെ ആഭരണങ്ങൾ വിൽക്കാനാണ് ദിയയുടെ തീരുമാനം. സുഹൃത്തിന്റെ ഷോപ്പിൽ നിന്നായിരുന്നു താരപുത്രി ആഭരണങ്ങൾ തിരഞ്ഞെടുത്തത്. കമ്മലും മാലയുമുൾപ്പടെയുള്ള ആഭരണങ്ങളായിരുന്നു ദിയ തിരഞ്ഞെടുത്തത്. ഓണാഘോഷത്തിന്റെ വീഡിയോയും ദിയ പങ്കുവെച്ചിരുന്നു.
ഫോട്ടോ ഷൂട്ടിനിടയിൽ സ്വന്തമായി വീഡിയോ പകർത്തുന്ന സഹോദരിമാരെ കുറിച്ച് പറഞ്ഞായിരുന്നു വീഡിയോ തുടങ്ങിയത്. പൂക്കളം ഇടുന്നതിനുള്ള തയ്യാറെടുപ്പുകളും അതിനിടയിലെ സംഭവങ്ങളുമൊക്ക വീഡിയോയിലുണ്ടായിരുന്നു. ഓസി സ്പെഷൽ കൊറോണം 2.0 എന്നായിരുന്നു വീഡിയോയുടെ ക്യാപ്ഷൻ.
നിരവധി പേരാണ് വീഡിയോയ്ക്ക് കീഴിൽ കമന്റുകളുമായെത്തിയിട്ടുള്ളത്. മലയാളത്തിലെ സൂപ്പർ നടികളായിരുന്ന കാവ്യ മാധവനും പൂർണിമയും പേളി മാണിയും പ്രിയ മോഹനും ആര്യയുമെല്ലാം അവരവരുടെ ബ്രാൻഡുകളിലൂടെ അറിയപ്പെടുന്നവരാണ്.
ഇവർക്ക് പിന്നാലെയാണ് ദിയ കൃഷ്ണയും ബിസിനസിലെ സാധ്യത ഉപയോഗിക്കാനുള്ള ശ്രമവുമായി ദിയ കൃഷ്ണ എത്തിയിരിക്കുന്നത്. ഇൻസ്റ്റഗ്രാമിലെ ബയോയിൽ തന്നെ ദിയ ഇതേക്കുറിച്ച് പറഞ്ഞിരുന്നു.
Also Read
അങ്ങനെ നമുക്ക് ക്രിസംഘി എന്ന പേരും വീണു! ‘ഈശോ’ സിനിമാ വിവാദത്തിൽ വൈദികന്റെ വാക്കുകൾ