മലയാള സിനിമയുടെ പിന്നണിയിലേക്ക് വസ്ത്രാലങ്കാര സഹായി ആയി എത്തി പിന്നീട് അഭിനയ രംഗത്തേക്ക് എത്തി മലയാള സിനിമയുടെ മുൻ നിരയിലേക്കെത്തിയ താരമാണ് ഇന്ദ്രൻസ്. താരരാജാതക്കൻമാരായ
മമ്മൂട്ടിയുടെയും മോഹൻ ലാലിന്റെയും സിനിമകളിൽ ഉൾപ്പെടെ ചെറിയ വേഷങ്ങൾ ചെയ്തായിരുന്നു ഇന്ദ്രൻസ് അഭിനയം തുടങ്ങിയത്.
കോമഡി വേഷങ്ങളിലൂടെ ആദ്യകാലത്ത് തിളങ്ങിയ താരം പിന്നീട് ശ്രദ്ധേയമായ റോളുകളിലൂടെ കയറി വരികയായിരുന്നു. ഇരുപതിലധികം സിനിമകളിൽ നടൻ കോസ്റ്റ്യൂം ഡിസനൈറായി പ്രവർത്തിച്ചു. എന്നാൽ പിന്നീട് അഭിനയ രംഗത്ത് കൂടുതൽ സജീവമാവുകയായിരുന്നു താരം.
സൂപ്പർതാര സിനിമകളിൽ ഉൾപ്പെടെ ഇന്ദ്രൻസ് ചെയ്ത റോളുകൾ ഏറെ ശ്രദ്ധിക്കപ്പെട്ടു. അതേസമയം വസ്ത്രാലങ്കാരം ചെയ്ത സമയത്ത് മമ്മൂട്ടി, മോഹൻലാൽ സിനിമകളിൽ ജോലി ചെയ്യാൻ പേടിയായിരുന്നു എന്നു പറയുകയാണ് ഇന്ദ്രൻസ് ഇപ്പോൾ.
Also Read
കൂടെവിടെ സീരിയലിൽ നിന്നും തന്നെ ഒഴിവാക്കിയതിന് എതിരെ തുറന്നടിച്ച് കൃഷ്ണകുമാർ
ബിഹൈൻഡ് വുഡ്സിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു ഇന്ദ്രൻസിന്റെ തുറന്നു പറച്ചിൽ. സിനിമയിൽ കോസ്റ്റ്യയൂം ചെയ്തിരുന്ന സമയത്ത് കുഞ്ഞു പടങ്ങളാണ് ചെയ്തത് എന്ന് ഇന്ദ്രൻസ് പറയുന്നു. അന്നേ മമ്മൂക്കയും ലാൽസാറും മൊക്കെ ഭയങ്കര സെറ്റപ്പിൽ അല്ലെ.
അവരുടെ പടങ്ങളൊക്കെ വലിയ പ്രൊഡക്ഷനാണ്. തൻെ അറിവത്ര വളർന്നിരുന്നില്ല. ഞാൻ തിരുവനന്തപുരം വിട്ട് പോയിട്ടുമില്ല. അതുകൊണ്ട് അത്തരം സിനിമകളിൽ നിന്ന് വന്ന അവസരങ്ങളൊക്കെ ഒഴിവാക്കി.
പിന്നീട് സംവിധായകൻ പത്മരാജന്റെ സിനിമകളിൽ വസ്ത്രാലങ്കാരം ചെയ്ത് പേരെടുത്തപ്പോഴും പേടി തോന്നിയെന്ന് ഇന്ദ്രൻസ് പറയുന്നു.
അതുകൊണ്ടാണ് അന്ന് വലിയ താരങ്ങളുടെ സിനിമകൾ ഒഴിവാക്കിയത്. ഞാൻ തയ്യൽ ചെയ്തിരുന്ന സമയത്ത് ഒരു ചാൻസ് ഒരു നല്ല ക്യാരക്ടർ എന്ന് പറഞ്ഞിരുന്ന പോലെ ഇപ്പോഴും അങ്ങനെ തന്നെ നിക്കുവാ എന്നും അഭിമുഖത്തിൽ നടൻ കൂട്ടിച്ചേർത്തു.
അതേസമയം മലയാളത്തിൽ മികച്ച വേഷങ്ങളാണ് ഇന്ദ്രൻസിന് ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി നടൻ ചെയ്യുന്ന റോളുകളെല്ലാം പ്രേക്ഷകർ ഏറ്റെടുക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ആമസോൺ പ്രൈമിൽ എത്തി ഹോം എന്ന സിനിമയക്ക് മുൻപ് മാലിക്ക് എന്ന ചിത്രത്തിൽ ചെയ്ത പോലീസ് ഉദ്യേഗസ്ഥന്റെ വേഷവും ഏറെ ശ്രദ്ധിക്കപ്പെട്ടു.
നെഗറ്റീവ് ഷേഡുളള റോളാണ് മാലിക്കിൽ ഇന്ദ്രൻസ് അവതരിപ്പിച്ചത്. ഇപ്പോൾ ഹോം സിനിമയിലെ ഒലിവർ ട്വസിറ്റ് എന്ന നായകവേഷവും നടന്റെതായി തരംഗമായിരിക്കുകയാണ്. ഹാഷ്ടാഗ് ഹോം എന്ന ചിത്രത്തിൽ പ്രകടനത്തിന്റെ കാര്യത്തിൽ മുന്നിൽ നിൽക്കുന്നത് ഇന്ദ്രൻസ് എന്ന താരം തന്നെയാണ്. ഇന്നത്തെ കാലത്ത് പ്രേക്ഷകർ കൂടുതൽ കണ്ടിട്ടുളള ഒരാള് തന്നെയാണ് ചിത്രത്തിൽ ഇന്ദ്രൻസ് അവതരിപ്പിച്ചത്.