എന്നോടുള്ള ഇഷ്ടം കുറഞ്ഞു, ഐശ്വര്യം പോയി എന്നൊക്കെ പലരും പറഞ്ഞു, എല്ലാവർക്കും എല്ലാം ഇഷ്ടപ്പെടണം എന്നില്ലല്ലോ: തുറന്നു പറഞ്ഞ് കാവ്യാ മാധവൻ

1796

സിനിമയിലേക്ക് ബാലതാരമായി എത്തി പിന്നീട് മലയാളികളുടെ പ്രിയങ്കരിയായ നായികയായി മാറിയ താരമായിരുന്നു കാവ്യാ മാധവൻ. യുവ പ്രേക്ഷകരും കുടുംബ പ്രേക്ഷകരും ഒരുപ്പോലെ ഇഷ്ടപ്പെട്ടിരുന്നു താരം കൂടി ആയിരുന്നു കാവ്യ. കമൽ ജയറാമിനെ നായകനാക്കി ഒരുക്കിയ പൂക്കാലം വരവായി എന്ന ചിത്രത്തി ലൂടെയാണ് കാവ്യ ബാലതാരമായി എത്തുന്നത്.

പിന്നീട് ലാൽ ജോസ് സംവിധാനം ചെയ്ത ചന്ദ്രനുദിക്കുന്ന ദിക്കിൽ എന്ന സിനിമയിലൂടെ ദിലീപിന്റെ ജോഡിയായി താരം നായികാ നിരയിലേക്ക് അരങ്ങേറി. ചിത്രത്തിലെ ദിലീപിന്റെ മുകുന്ദൻ, കാവ്യയുടെ രാധ എന്നീ കഥാപാത്രങ്ങൾ ഇന്നും മലയാളി പ്രേക്ഷകർക്ക് പ്രിയപ്പെട്ടതാണ്.

Advertisements

പിന്നീട് ജീവീത പ്രതിസന്ധികൾക്കു വിവാദങ്ങൾക്കും ഒടുവിൽ തന്റെ ആദ്യ നായകനായ ദിലീപിനെ തന്നെ കാവ്യാ മാധവൻ വിവാഹം കഴിക്കുകയായിരുന്നു. ഇരുവരുടേയും രണ്ടാം വിവാഹം ആയിരുന്നിത്. ദിലീപും ആയുള്ള വിവാഹത്തോടെ അഭിനയത്തിൽ നിന്നും വിട്ടുനിൽക്കുകയാണ് കാവ്യാ മാധവൻ ഇപ്പാൾ.

Also Read
അന്ന് മുഖ്യമന്ത്രി ആയിരുന്ന സഖാവ്. ഇകെ നായനാരോട് നിങ്ങളുടെ ജോലി എന്താണ്, ബിസിനസ്സ് ആണോ എന്ന് ചോദിച്ച ആളാണ് സീമ ചേച്ചി; വെളിപ്പെടുത്തൽ

അതേ സമയം ദിലീപ് കാവ്യ മാധവൻ ജോഡിയിൽ പിറന്ന സിനിമകളെല്ലാം അക്കാലത്തെ സൂപ്പർ ഹിറ്റുകളായിരുന്നു. ചന്ദ്രനുദിക്കുന്ന ദിക്കിൽ എന്ന സിനിമയ്ക്ക് ശേഷം തെങ്കാശിപ്പട്ടണം, മീശമാധവൻ, തിളക്കം, മിഴി രണ്ടിലും, റൺവേ, പിന്നേയും, പാപ്പി അപ്പച്ചാ, സദാനന്ദന്റെ സമയം, ക്രിസ്ത്യൻ ബ്രദേഴ്‌സ്, തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളിൽ ഇവർ ഇരുവരും ഒരുമിച്ച് അഭിനയിച്ചു.

മലയാള സിനിമയിലെ സൂപ്പർ ഹിറ്റ് ജോഡിയായിരുന്ന ദിലീപും കാവ്യയും 2016 നവംബർ 25നാണ് വിവാഹിതരായത്. പിന്നീട് കാവ്യാ സിനിമയിൽ മുഖം കാണിച്ചിട്ടില്ല. ഇരുവർക്കും മഹാലക്ഷ്മി എന്ന ഒരു മകളും ഇണ്ട്. ദിലീപിന്റെ ആദ്യ വിവാഹത്തിലെ മകളായ മീനാക്ഷിയും ഇവർക്ക് ഒപ്പമാണ് ഉള്ളത്.

2009 ൽ ആയിരുന്നു കാവ്യാ മാധവന്റെ ആദ്യ വിവാഹം. വലിയ ആഘോഷത്തോട നടന്ന ചടങ്ങിൽ പ്രവാസി ബിസിനസുകാരനായ നിഷാൽ ചന്ദ്രയെയാണ് കാവ്യാ വിവാഹം ചെയ്തത്. എന്നാൽ, ആ ബന്ധത്തിന് അധികം ആയുസുണ്ടായിരുന്നില്ല. ആറ് മാസം കഴിഞ്ഞപ്പോഴെക്കും ഇരുവരും വേർപിരിഞ്ഞു ന്നെുള്ള റിപ്പോർട്ട് വന്നു.

Also Read
കൂടെവിടെ സീരിയലിൽ നിന്നും തന്നെ ഒഴിവാക്കിയതിന് എതിരെ തുറന്നടിച്ച് കൃഷ്ണകുമാർ

വൈകാതെ നിഷാലുമായി കാവ്യ നിയമപരമായി വേർപിരിഞ്ഞു. പിന്നീട് സിനിമയിൽ മടങ്ങിയെത്തിയ കാവ്യാ 2016 നവംബർ 25ന് ദിലീപിനെ വിവാഹം ചെയ്തു. 2018ലായിരുന്നു മകൾ മഹാലക്ഷ്മിയുടെ ജനനം. ദിലീപിന്റെയും കാവ്യയുടെയും മകൾ മഹാലക്ഷ്മിയുടെയും ചിത്രങ്ങളും വീഡിയോകളും പലപ്പോഴും ഫാൻസ് ഗ്രൂപ്പുകളിൽ വൈറലാകാറുണ്ട്.

അതേ സമയം കാവ്യാ മാധവന്റെ ഒരു പഴയ അഭിമുഖമാണ് ഇപ്പോൾ വീണ്ടും സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. നീണ്ട മുടിയും വിടർന്ന കണ്ണുകളുമായിരുന്നു കാവ്യയുടെ ഏറ്റവും ഏറ്റവും വലിയ പ്രത്യേകതകൾ. എന്നാൽ, ഒരിടയ്ക്ക് താരം മുടി മുറിച്ചിരുന്നു.

ഇത് വലിയ നിരാശയാണ് പ്രേക്ഷകർക്കിടെയിൽ ഉണ്ടാക്കിയത്. പൊതുവേ ഒരു പാവം കുട്ടി ഇമേജാണ് എനിക്ക്. പക്ഷെ ഞാൻ അത്ര പാവം ഒന്നുമല്ല. എത്രമാത്രം ബോൾഡാണ് എന്നറിയില്ല. പക്ഷെ കാര്യങ്ങളിൽ വ്യക്തമായ ധാരണയുള്ള ആളാണ് ഞാൻ. മുൻപ് പക്ഷെ അങ്ങനെ ഒന്നിനെ കുറിച്ചും ഒരു ധാരണയും ഉണ്ടായിരുന്നില്ല.പോകുന്ന പോലെ പോകട്ടെ എന്ന ഭാവമായിരുന്നു തനിക്കെന്നാണ് കാവ്യ അഭിമുഖത്തിൽ പറയുന്നത്.

Also Read
ലുലു മാളിൽ പാപ്പൻ ലുക്കിൽ സുരേഷ് ഗോപി, മാസ് ഡയലോഗ് അടിച്ച് ആരാധകരെ പുളകം കൊള്ളിച്ച് താരം, പാപ്പൻ പൊളിച്ചടുക്കുമെന്ന് ആരാധകരും

ഞാൻ മുടി മുറിച്ചത് ഫാഷന് വേണ്ടിയല്ല . മുടി പോയത് സങ്കടമുള്ള കാര്യമാണ്. എന്നിൽ ചേരുന്ന മാറ്റങ്ങൾ വരുത്താൻ ഞാൻ ശ്രമിക്കാറുണ്ട്. എന്നാൽ, പലർക്കും അത് ഇഷ്ടമാകണം എന്നില്ല. മുടി പോയത് എനിക്ക് വലിയ വിഷമം ഉള്ള കാര്യമാണ്. മുടി പോയതോടെ ഇഷ്ടം കുറഞ്ഞു, ഐശ്വര്യം കുറഞ്ഞു എന്നൊക്കെ അമ്മമാർ പറയാറുണ്ട്.

പക്ഷെ ഞാൻ മനപൂർവം മുറിച്ചതല്ല. മുടി പോയപ്പോൾ അത് ഭംഗിയായി വെട്ടിയിടാ0 എന്ന് കരുതിയാണ്. ട്രെൻഡിയായി ഇരിക്കാനൊന്നും എനിക്ക് പറ്റില്ല. ചേരുന്ന മാറ്റങ്ങൾ പരീക്ഷിക്കാൻ മടിയില്ലെന്നും കാവ്യ വ്യക്തമാക്കിയിരുന്നു.

Also Read
”ഹോം” എന്ന സിനിമ കണ്ടവർക്ക് ആ കഥാപാത്രമായി മഞ്ജുപിള്ളയെ അല്ലാതെ മറ്റാരെയും സങ്കൽപ്പിക്കാൻ കഴിയില്ല! മലയാള സിനിമ ഈ താരത്തിനെ വേണ്ടവിധം ഉപയോഗിച്ചിട്ടില്ല ഇത് വരെ; കുറിപ്പ് ശ്രദ്ധ നേടുന്നു

Advertisement