അശ്വിൻ ഫിലിപ്പുമായുള്ള മിയ ജോർജ്ജിന്റെ മനസമ്മതം കഴിഞ്ഞു; മനസമ്മത നാളിൽ കിടുക്കാച്ചി ഡാൻസുമായി മിയ, വീഡിയോ വൈറൽ

71

ഈ ലോക്ഡൗൺ കാലത്ത് ലോക്ഡൗൺ മാനദണ്ഡങ്ങളൊക്കെ പാലിച്ചുകൊണ്ട് നിരവധി താര വിവാഹങ്ങളാണ് നടന്നത്. കുറച്ച് ദിവസങ്ങൾക്ക് മുൻപാണ് നടി മിയ ജോർജ്ജിന്റെ വിവാഹവാർത്തകൾ സോഷ്യൽ മീഡിയയിലൂടെ എത്തിയത്. പിന്നാലെ താരത്തിന്റെ വിവാഹനിശ്ചയ ചിത്രങ്ങളും എത്തിയിരുന്നു.

മലയാള സിനിമയിൽ ചുരുങ്ങിയ കാലങ്ങൾ കൊണ്ട് ശ്രദ്ധ നേടിയ താരമാണ് മിയ ജോർജ്. ഒരു സ്‌മോൾ ഫാമിലി എന്ന ചിത്രത്തിലൂടെയാണ് താരം മലയാള സിനിമയിലേക്ക് വന്നത്. ചേട്ടായിസ് എന്ന ബിജു മേനോൻ ചിത്രത്തിലാണ് നായികയായി ആദ്യമായി പ്രത്യക്ഷപ്പെട്ടത്. അടുത്തിടെ പുറത്തിറങ്ങിയ ബ്രദേഴ്സ് ഡേ, ഡ്രൈവിങ് ലൈസൻസ് എന്നീ ചിത്രങ്ങളിൽ മിയ വളരെ ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തിരുന്നു.

Advertisements

മിനിസക്രീനിലൂടെ വെളളിത്തിരയിലേക്കെത്തി മികച്ച കഥാപാത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയാണ് മിയ ജോർജ്ജ്. ചെറിയ വേഷങ്ങളിലൂടെ സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച മിയ കുറച്ചു സമയം കൊണ്ടു തന്നെ മലയാളത്തിലെ സൂപ്പർ സ്റ്റാറുകൾക്കൊപ്പവും യുവതാരങ്ങൾക്കൊപ്പവും അഭിനയിച്ചു.

സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമായ മിയ തന്റെ ചിത്രങ്ങളും വിശേഷങ്ങളുമൊക്കെ ആരാധകരോട് പങ്കുവയ്ക്കാറുണ്ട് ബ്രദേഴ്സ് ഡേ, ഡ്രൈവിങ് ലൈസൻസ്, അൽമല്ലു തുടങ്ങിയവയാണ് മലയാളത്തിൽ അവസാനമായി പുറത്തിറങ്ങിയ താരത്തിന്റെ ചിത്രങ്ങൾ.

ഇപ്പോഴിതാ പാലക്കാരിയായ മിയയുടെ മനസമ്മതം കഴിഞ്ഞിരിക്കുകയാണ്. അശ്വിൻ ഫിലിപ്പാണ് മിയയുടെ വരൻ. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് വളരെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമായിരുന്നു ചടങ്ങിൽ ഭാഗമായത്. കോട്ടയം പാലാ സ്വദേശികളായ ജോർജ്ജിന്റെയും മിനിയുടെയും മകളാണ് മിയ.

എറണാകുളത്ത് കൺസ്ട്രക്ഷൻ കമ്പനിയുടെ ഉടമയാണ് അശ്വിൻ ഫിലിപ്പ്. വിവാഹനിശ്ചയം കഴിഞ്ഞ് മാസങ്ങൾക്കുള്ളിൽ മിയയുടെയും അശ്വിന്റെയും മനസമ്മതം നടന്നിരിക്കുകയാണ്. മിയയുടെ വിവാഹവുമായി ബന്ധപ്പെട്ട വാർത്തകളായിരുന്നു സമൂഹ മാധ്യമങ്ങളിലൂടെ കഴിഞ്ഞ ദിവസങ്ങളിൽ പുറത്ത് വന്നത്.

ഇപ്പോഴിതാ അശ്വിനൊപ്പമുള്ള മിയയുടെ മനസമ്മതം കഴിഞ്ഞെന്ന വിവരമാണ് പുറത്ത് വന്നിരിക്കുന്നത്. മനസമ്മതത്തിന്റെ ചിത്രങ്ങൾ വൈറലാവുകയാണ്. ഇതോടെയാണ് ഇക്കാര്യം എല്ലാവരും അറിയുന്നത്. തൊട്ടടുത്ത ദിവസം തന്നെ വിവാഹവുമുണ്ടാകുമെന്നാണ് റിപ്പോർട്ട്. ലൈറ്റ് പിങ്ക് നിറമുള്ള നിറയെ വർക്കുകളുള്ള ലെഹങ്കയിൽ അതീവ സുന്ദരിയായിട്ടായിരുന്നു മനസമ്മതത്തിന് മിയ എത്തിയത്.

വെള്ള ഷർട്ടിൽ ഇളംനീല നിറമുള്ള ഓവർകോട്ടും നോർമൽ പാന്റുമായിരുന്നു അശ്വിന്റെ വേഷം.അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് മനസമ്മതത്തിലും പങ്കെടുത്തിരിക്കുന്നത്. കൊവിഡ് പ്രശ്നങ്ങളുള്ളതിനാൽ എല്ലാ മുൻകരുതലുകളും താരകുടുംബം സ്വീകരിച്ചിരുന്നു.

മനസമ്മതത്തിലെ ചിത്രങ്ങൾ എല്ലാം തന്നെ ഇതിനോടകം സമൂഹ മാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുകയാണ്. ജൂൺ ആദ്യം അശ്വിന്റെ എറണാകുളത്തെ വീട്ടിൽ വെച്ചായിരുന്നു വിവാഹ നിശ്ചയം നടന്നത്. സെപ്റ്റംബർ 12 നാണ് വിവാഹം ഉറപ്പിച്ചിരിക്കുന്നത്. പിങ്ക് കളർ വേഷത്തിൽ അതിസുന്ദരിയായി നിൽക്കുന്ന മിയയുടെ ചിത്രങ്ങളും ശ്രദ്ധ നേടുകയാണ്.

സോഷ്യൽ മീഡിയയിൽ വലിയ തോതിൽ ആരാധകരുള്ള നടിയാണ് മിയ ജോർജ്ജ്. എല്ലാത്തരം സുരക്ഷാ ഉറപ്പ് വരുത്തിയാണ് മനസമ്മതം നടത്തിയത്. മിയയുടെ വരനായ അശ്വിൻ ഫിലിപ്പ് എറണാകുളത്ത് സ്വന്തമായി കൺസ്ട്രക്ഷൻ നടത്തുകയാണ്. വിദേശത്ത് പഠിച്ചിരുന്ന അശ്വിൻ കുറച്ചു നാൾ ജോലി നോക്കിയതിന് ശേഷം സ്വന്തമായി ബിസിനസ്സ് തുടങ്ങുകയായിരുന്നു.

മാട്രിമോണിയിലൂടെയാണ് ഈ വിവാഹ ആലോചന വന്നതെന്ന് മിയ അടുത്തിടെ സൂചിപ്പിക്കുകയുണ്ടായി. വിവാഹത്തിന് ശേഷം മിയ സിനിമ മേഖലയിൽ തുടരുമോ എന്ന ആശങ്കയിലാണ് ആരാധകർ. കഴിഞ്ഞ ജൂണിലായിരുന്നു മിയയും അശ്വിനും തമ്മിലള്ള വിവാഹനിശ്ചയം നടന്നത്. അശ്വിന്റെ വീട്ടിൽ വെച്ച് വളരെ ലളിതമായി നടത്തിയ ചടങ്ങിലായിരുന്നു ഇരു രുടെയും വിവാഹനിശ്ചയം.

രണ്ട് ദിവസം മുൻപാണ് വിവാഹനിശ്ചയത്തിന്റെ വീഡിയോ പുറത്ത് വന്നത്.മാട്രിമോണിയൽ സൈറ്റ് വഴിയാണ് മിയയുടെ അമ്മ അശ്വിനെ മകൾക്ക് വരനായി കണ്ടെത്തിയത്. മിയയ്ക്കും അശ്വിനും പരസ്പരം ഇഷ്ടപ്പെട്ടതോടെ ഇരുവീട്ടുകാരും ആലോചിച്ച് വിവാഹം ഉറപ്പിക്കുകയായിരുന്നു. വിവാഹം സെപ്റ്റംബറിലാണെന്നാണ് അറിയുന്നത്.

എറണാകുളം സ്വദേശിയായ അശ്വിൻ ബാംഗ്ലൂരിലും ഇംഗ്ലണ്ടിലുമായി പഠനം കഴിഞ്ഞ അശ്വിൻ യുകെ യിലും യുഎഇയിലും ബിസിനസ് ചെയ്ത ശേഷം നാട്ടിലേക്ക് തിരികെ എത്തുകയായിരുന്നു. മിയയെ വളരെ നന്നായി മനസ്സിലാക്കിയ ആളാണ് അശ്വിനെന്ന് ഇരുവരും ഒരുമിച്ചെത്തിയ അഭിമുഖങ്ങളിൽ നിന്നും വ്യക്തമായിരുന്നു. ഇപ്പോൾ വിവാഹത്തിനായുളള കാത്തിരിപ്പിലാണ് ആരാധകർ.

Advertisement