മലയാളത്തിലെ മിനിസ്‌ക്രീൻ പ്രേക്ഷകരുടെ ഏറ്റവും പ്രിയപ്പെട്ട പരിപാടികളിൽ ഒന്നാണ് ഉപ്പും മുളകും എന്ന പരമ്പര. ഇതിനോടകം ആയിരം എപ്പിസോഡ് പിന്നിട്ടു കഴിഞ്ഞിരിക്കുകയാണ് ഈ പരമ്പര. എന്നാൽ അടുത്തിടെയാണ് പൂവട എന്ന തറവാട്ടിലേക്ക് പൂജ ജയറാം എന്ന പുതിയ കഥാപാത്രം എത്തിയത്.
മുടിയനെ വിവാഹം ചെയ്യണമെന്ന ആഗ്രഹവുമായി ആണ് പൂജ എത്തുന്നത്. സൂര്യ മ്യൂസിക്കിലെ അവതാരികയായ അശ്വതി ആണ് പൂജ ജയറാം എന്ന കഥാപാത്രത്തെ ഇപ്പോൾ അവതരിപ്പിച്ചു കൊണ്ടിരിക്കുന്നു. ലച്ചുവിനെ പകരമായാണോ പൂജ എത്തിയത് എന്നായിരുന്നു പലരും സംശയം ചോദിച്ചത്.
ഈ കഥാപാത്രത്തിന്റെ വരവുമായി ബന്ധപ്പെട്ട് വ്യത്യസ്തമായ അഭിപ്രായങ്ങളാണ് ഇപ്പോൾ ഉയർന്നുവന്നിട്ടുള്ളത്. പ്രേക്ഷകരുടെ ലച്ചുവുമായി താരതമ്യപ്പെടുത്തൽ ഉണ്ടാകും എന്ന് അറിഞ്ഞിട്ടും ഉപ്പും മുളകിലെ എത്തിയ പൂജ മാസ്സ് ആണെന്നായിരുന്നു അന്ന് ഒരു കൂട്ടം ആളുകൾ പറഞ്ഞത്.
നല്ല രീതിയിൽ മുന്നേറിക്കൊണ്ടിരുന്ന പരിപാടിയിലേക്ക് പൂജ എന്ന കഥാപാത്രം വേണ്ടിയിരുന്നില്ല എന്നാണ് ഇപ്പോൾ വേറെ ഒരു കൂട്ടം പ്രേക്ഷകരുടെ അഭിപ്രായം. പൂജ വന്നതോടുകൂടി ഈ പരിപാടി കാണാനുള്ള ആഗ്രഹം കുറഞ്ഞു വന്നു എന്നും പലരും പറയുന്നു. സ്റ്റാർ മാജിക്കിൽ പൂജ തിളങ്ങിയേക്കും എന്നും ഉപ്പും മുളകിലും അതിനു ആകില്ല എന്നാണ് ഒരു ആരാധകൻ പറഞ്ഞത്.
ഇതേകുറിച്ച് ആരാധകന്റൈ കുറിപ്പ് ഇപ്പോൾ ഫാൻസ് പേജിലൂടെ വൈറലായി കൊണ്ടിരിക്കുകയാണ്. ഉപ്പും മുളകും പരിപാടി മുടങ്ങാതെ കാണുന്ന ഒരു പ്രേക്ഷകൻ ആണ് ഞാൻ. ക്യാമറ മുൻപിൽ ഇല്ലാത്തതു പോലെ അഭിനയിക്കുന്ന അഞ്ച് പേരാണ് ഇതിന്റെ വിജയം. ബാലു നീലു കേശു ശിവാനി മുടിയൻ. ഒരു സ്‌ക്രിപ്റ്റ് പോലുമില്ലാത്ത അങ്ങനെയല്ലാതെ അഭിനയിക്കാനുള്ള കഴിവ് കൊണ്ട് മലയാളക്കര പിടിച്ചു കുലുക്കിയ ഉപ്പും മുളകും.
ഇപ്പോൾ വെറുമൊരു ആക്ടറിന്റെ പേരിൽ അത് വളരെ താഴേക്ക് പോകുന്നു എന്നു എനിക്ക് തോന്നിയതു കൊണ്ട് മാത്രം എഴുതുകയാണ്. പൂജ നല്ല ആക്ടറാണ്. അതിൽ സംശയമൊന്നുമില്ല പക്ഷെ പലപ്പോഴും ഡയലോഗ് ഡെലിവറിയിലും ഒരു ഓവർ ആക്ടിംഗ് അതിപ്രസരം കൂടുന്നത് പോലെ തോന്നും.
ഉപ്പും മുളകും ഫാമിലിയിൽ ഉൾക്കൊള്ളാൻ പറ്റാത്ത കഥാപാത്രം പോലെയുണ്ട് ഞങ്ങളുടെ മുടിയനും ആയി ഒരു ചേർച്ചയും ആ കുട്ടിക്ക് ഇല്ല. പ്രായം കൂടുതൽ ഉള്ളതു പോലെ നന്നായി ഫീൽ ചെയ്യുന്നുമുണ്ട്. പൂജ വന്നപ്പോൾ മുതലുള്ള എപ്പിസോഡുകളിൽ മറ്റുള്ളവർക്ക് ഒന്നു ചേർന്നു നിൽക്കാൻ കഴിയാത്തതു കൊണ്ടാവാം ചിലപ്പോൾ പൂജയുടെ ലെവലിൽ മറ്റു 5 പേരും പൊങ്ങിയത് പോലെ തോന്നുന്നു.
റേറ്റിംഗ് കുത്തനെ താഴേക്ക് കൂപ്പുകുത്തിച്ച ഈ കുട്ടിയോട് പ്രേക്ഷകനെന്ന നിലയിൽ എനിക്ക് പറയാനുള്ളത് പൂജ ജയറാമിന് സ്റ്റാർ മാജിക്കിൽ തിളങ്ങാനുള്ള കഴിവുണ്ടാകും പക്ഷെ മക്കൾ അമ്മ അച്ഛാ എന്ന് വിളിക്കുന്നതിനേക്കാൾ ആത്മാർത്ഥത പൂജയിൽ നിന്ന് ഒരിക്കലും ഉണ്ടാകില്ല.
ആ വിളിയിൽ തന്നെ നമുക്ക് കിലോമീറ്ററിൽ അധികം ദൂരം തോന്നി. ഞങ്ങൾക്ക് വേണ്ടത് പഴയകാലത്തെ ഉപ്പും മുളകും ആണ്. പ്രേക്ഷകരുടെ അഭിരുചിക്കനുസരിച്ച് ഉപ്പും മുളകും തിരിച്ചുവരുമെന്ന പ്രതീക്ഷയിൽ ഞാൻ നിർത്തുന്നു. ഇതായിരുന്നു ഒരു ആരാധകന്റെ കുറിപ്പ്.