ഞാൻ പറഞ്ഞത് അവാർഡ് പ്രഖ്യാപിച്ച ജൂറി അംഗങ്ങളെ ആണ്, സ്വാഭാവികം ആയി അവർ ബിജെപി അനുകൂലികൾ ആയി പോയത് എന്റെ തെറ്റ് അല്ല, ഞാനുമൊരു ബിജെപി അനുഭാവിയാണ്, അതിലുപരി മമ്മൂട്ടി ആരാധികയുമാണ്: സുജ കെ എഴുതുന്നു

44

പേരൻപ് എന്ന തമിഴ്ചിത്രത്തിലെ അഭിനയത്തിന് മമ്മൂട്ടിക്ക് ദേശീയ അവാർഡ് നൽകാതിരുന്നത് വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ഇതേ തുടർന്ന് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ച ജൂറിയെ കനത്ത ഭാഷയിൽ വിമർശിച്ച്ക്കൊണ്ട് മമ്മൂട്ടി ആരാധികയായ സുജ കെ ഫേസ്ബുക്കിൽ എഴുതിയ തുറന്ന കുറിപ്പ് വൈറലായിരുന്നു.

ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ മണ്ടൻമാരായിരുന്നു ഇത്തവണ അവാർഡ് പ്രെഖ്യാപനം നടത്തിയ ദേശീയ അവാർഡ് ജൂറിയിൽ ഉണ്ടായിരുന്നത് എന്ന് തോന്നുന്നു എന്ന തലക്കെട്ടോടെ തുടങ്ങുന്ന ഈ കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയായിരുന്നു. ബിജെപി അനുഭാവി കൂടിയാണ് സുജ. അതുകൊണ്ട് ഇട്ട പോസ്റ്റിന്റെ ഉദ്ദേശം എന്താണെന്നു പോലും മനസിലാക്കാതെ പാർട്ടിയെ കുറ്റ പെടുത്തിയെന്നും, പ്രധാനമന്ത്രി മോദിജിയെ കുറ്റ പെടുത്തിയെന്നുമൊക്കെ പറഞ്ഞ് ഇൻബോക്‌സിലും, കമെന്റ് ബോക്‌സിലും വന്ന് ചിലർ അവരോട് വിശദീകരണം ആരാഞ്ഞപ്പോൾ ഇതിന് മറുപടി എന്നോണം ിപ്പോൾ പുതിയ ഒരു ഫെയ്‌സ്ബുക്ക് പോസ്റ്റുമായി ഇപ്പോൾ രംഗത്തെത്തിയിരിക്കുകയാണ് സുജ.

Advertisements

താനൊരു ബിജെപി അനുഭാവിയുമാണ്. അതിലുപരി താനൊരു മമ്മൂട്ടി ആരാധികയുമാണ്. അത് തുറന്നു പറയാൻ എനിക്ക് ഒരു മടിയുമില്ല എന്നു പറഞ്ഞുകൊണ്ടാണ് സുജ വിമർശകർക്ക് മറുപടി കൊടുക്കുന്നത്.
ഞാൻ ആ പോസ്റ്റിൽ എന്റെ പാർട്ടി ആയ ബിജെപിയെയോ മോദിജിയെയോ ഒരു തരത്തിലും താഴ്ത്തി കെട്ടാൻ അറിഞ്ഞ് കൊണ്ട് ശ്രമിച്ചിട്ടില്ല. ഞാൻ പറഞ്ഞത് അവാർഡ് പ്രെഖ്യാപിച്ച ജൂറി അംഗങ്ങളെ ആണ്. സ്വാഭാവികം ആയി അവർ ബിജെപി അനുകൂലികൾ ആയി പോയത് എന്റെ തെറ്റ് അല്ല. തെറ്റ് കണ്ടാൽ അത് ആരാണേലും തുറന്നു പറയുന്ന ഒരു വ്യക്തിയാണ് ഞാൻ . അത് ബിജെപി ആയാലും കമ്മ്യൂണിസ്‌റ് ആയാലും കോൺഗ്രസ് ആയാലും ഇങ്ങനെ തന്നെ ഞാൻ പ്രതികരിക്കും.

അർഹിച്ച അവാർഡ് ആണേൽ അത് മമ്മൂക്കക്കും ലാലേട്ടനും എന്നല്ല ആർക്കു നിഷേധിച്ചാലും ഒരു ഇന്ത്യൻ പൗര എന്ന നിലയിൽ ഇവരുടെയൊക്കെ സിനിമകളെ ഇഷ്ട പെടുന്ന ഞാൻ അതിനെതിരെ പ്രതികരിക്കും. ഇനി എന്നോട് ഇങ്ങനെ ഒക്കെ ചോദിച്ചവരോട് ഞാൻ വിശദമാക്കി തരാം എ ഞാൻ പേരന്പിനെയും, മമ്മൂട്ടി എന്ന നടന് വേണ്ടിയും എന്ത് കൊണ്ടാണ് വാദിച്ചെന്ന്, അത് എന്റെ അന്ധമായ മമ്മൂട്ടി സ്‌നേഹം ആയിരുന്നോ, ഞാൻ ഏതേലും പാർട്ടിയെ കുറ്റപ്പെടുത്തിയോ എന്ന് നിങ്ങൾക്ക് തന്നെ ഈ പോസ്റ്റ് വായിച്ച് തീരുമാനിക്കാം എന്നും സുജ കുറിച്ചു.

സുജയുടെ പോസ്റ്റിന്റെ പൂർണരുപം:

ഞാനൊരു ബിജെപി അനുഭാവിയുമാണ് അതിലുപരി ഞാനൊരു മമ്മൂട്ടി ആരാധികയുമാണ് !!!. അത് തുറന്നു പറയാൻ എനിക്ക് ഒരു മടിയുമില്ല.ഇപ്പൊ ഇത് ഇവിടെ പറയാൻ കാരണം, ഞാൻ കഴിഞ്ഞ ദിവസം ഇട്ട പേരന്പിനും, മമ്മൂട്ടിക്കും അവാർഡ് നിഷേധിച്ചതിന് എതിരായി ഇട്ട പോസ്റ്റിന്റെ ഉദ്ദേശം എന്താണെന്നു പോലും മനസിലാക്കാതെ ഞാൻ എന്റെ പാർട്ടിയെ കുറ്റ പെടുത്തിയെന്നും, പ്രധാനമന്ത്രി മോദിജിയെ കുറ്റ പെടുത്തിയെന്നുമൊക്കെ പറഞ്ഞ് ചിലർ ഇൻബോക്സിലും, കമെന്റ് ബോക്സിലും വന്ന് അതിന്റെ വിശദീകരണം ചോദിക്കുന്നത് കൊണ്ടാണ് !!! എനിക്ക് മമ്മൂട്ടി സ്നേഹം മൂത്ത് എനിക്ക് ഭ്രാന്ത്‌ ആയതാണോ എന്നൊക്കെയാണ് ഈ കൂട്ടരുടെ ചോദ്യം .

ശെരിക്കും പറഞ്ഞാൽ ഒരു പോസ്റ്റ്‌ ഇട്ടാൽ ആ പോസ്റ്റ്‌ വായിച്ചു അതിൽ എന്താണെന്നുള്ളത് മനസിലാക്കാൻ കഴിവില്ലാത്തവരല്ലേ ശെരിക്ക് ഭ്രാന്തുള്ളവർ ? ഞാൻ ആ പോസ്റ്റിൽ എന്റെ പാർട്ടി ആയ ബിജെപിയെയോ മോദിജിയെയോ ഒരു തരത്തിലും താഴ്ത്തി കെട്ടാൻ അറിഞ്ഞ് കൊണ്ട് ശ്രമിച്ചിട്ടില്ല. ഞാൻ പറഞ്ഞത് അവാർഡ് പ്രെഖ്യാപിച്ച ജൂറി അംഗങ്ങളെ ആണ്. സ്വാഭാവികം ആയി അവർ ബിജെപി അനുകൂലികൾ ആയി പോയത് എന്റെ തെറ്റ് അല്ല. തെറ്റ് കണ്ടാൽ അത് ആരാണേലും തുറന്നു പറയുന്ന ഒരു വ്യക്തിയാണ് ഞാന്‍ . അത് ബിജെപി ആയാലും കമ്മ്യൂണിസ്റ് ആയാലും കോൺഗ്രസ്‌ ആയാലും ഇങ്ങനെ തന്നെ ഞാൻ പ്രതികരിക്കും.

അർഹിച്ച അവാർഡ് ആണേൽ അത് മമ്മൂക്കക്കും ലാലേട്ടനും എന്നല്ല ആർക്കു നിഷേധിച്ചാലും ഒരു ഇന്ത്യൻ പൗര എന്ന നിലയിൽ ഇവരുടെയൊക്കെ സിനിമകളെ ഇഷ്ട പെടുന്ന ഞാൻ അതിനെതിരെ പ്രതികരിക്കും. ഇനി എന്നോട് ഇങ്ങനെ ഒക്കെ ചോദിച്ചവരോട് ഞാൻ വിശദമാക്കി തരാം എ ഞാൻ പേരന്പിനെയും, മമ്മൂട്ടി എന്ന നടന് വേണ്ടിയും എന്ത് കൊണ്ടാണ് വാദിച്ചെന്ന്, അത് എന്റെ അന്ധമായ മമ്മൂട്ടി സ്നേഹം ആയിരുന്നോ, ഞാൻ ഏതേലും പാർട്ടിയെ കുറ്റപ്പെടുത്തിയോ എന്ന് നിങ്ങൾക്ക് തന്നെ ഈ പോസ്റ്റ്‌ വായിച്ച് തീരുമാനിക്കാം!!!.

മികച്ച നടനുള്ള ദേശീയ അവാർഡ് ലഭിച്ചത് രണ്ടു പേർക്കാണ്. ഉറി എന്ന ചിത്രത്തിലെ അഭിനയത്തിന് വിക്കി കൗശലിനും, അന്ധദൂൻ എന്ന ചിത്രത്തിലെ അഭിനയത്തിന് ആയുഷ്മാന്‍ ഖുറാനക്കും ഇതിൽ ഉറി എന്ന ചിത്രം പറയുന്നത് തീവ്രവാദികളുടെ ഉറി ആക്രമണവും തിരിച്ചു ഇന്ത്യൻ സൈന്യത്തിന്റെ തിരിച്ചടിയുമാണ് ഈ ചിത്രത്തിന്റെ ഇതിവൃത്തം. ഒരു കൊമേർഷ്യൽ സിനിമ എന്ന നിലയിലും ഒരു പട്ടാള ചിത്രം എന്ന നിലയിലും റെഫ്യൂജിയും സോള്ജിയറുമൊക്കെ പോലെ ഒരു മികച്ച ചിത്രം തന്നെയാണ് ഉറി.. അതിന് ആർക്കും ഒരു സംശയവുമില്ല.. പക്ഷേ ഇതിലെ നായകൻ ദേശീയ അവാർഡ് കിട്ടാനുള്ള എന്ത് അഭിനയം ആണ് കാഴ്ച വെച്ചിരിക്കുന്നത് എന്ന് അവാർഡ് പ്രെഖ്യാപനം കേട്ടപ്പോ മുതൽ ചിന്തിച്ചു തുടങ്ങിയതാണ്. അത് എന്റെ മാത്രം ചിന്ത ആയിരിക്കില്ല ആ ചിത്രം കണ്ടിട്ടുള്ള എല്ലാവർക്കും വന്ന ചിന്ത ആയിരിക്കും…!!!

ഇനി അന്ധദൂൻ എന്ന ചിത്രത്തിന്റെ കാര്യവും വ്യത്യസ്തമല്ല. അന്ധൻ അല്ലാത്ത ഒരാൾ ആളുകളുടെ മുന്നിൽ അന്ധനായി അഭിനയിച്ചു പിയാനോകൾ മനോഹരമായി വായിക്കുന്നതും ഒരാൾ അദ്ദേഹത്തെ തന്റെ വെഡിങ് ആനിവേഴ്സറിക്ക് ക്ഷണിക്കുകയും അവിടെ വെച്ചു ഒരു കൊലപാതകം കാണുന്നതും പിന്നീട് അതിന്റെ പുറകെയുള്ള അന്വേഷണവുമൊക്കെയാണ് ഇതിന്റെ കഥ തന്തു. മികച്ച ഒരു ത്രില്ലർ ഗണത്തിൽ ഉള്ള ചിത്രം തന്നെയാണ് അന്ധധൂൻ. അത് അല്ലാതെ ദേശീയ അവാർഡ് പോയിട്ട് ഒരു സോപ് പെട്ടി പോലും കൊടുക്കാൻ ഉള്ള പറയത്തക്ക അഭിനയം ഒന്നും ഇതിലേയും നായകൻ കാഴ്ച വെച്ചിട്ടില്ല എന്ന് ആ ചിത്രവും കണ്ടവർക്ക് ബോധ്യമാകും…!!!

ഇനി ഇവര് അവാർഡ് തഴഞ്ഞ പേരന്പ് എന്ന ചിത്രത്തിലെ മമ്മൂട്ടിയുടെ അഭിനയം ആ സിനിമ കണ്ടവരുടെ എല്ലാം മനസിൽ തട്ടുന്നതാണ്. ഓട്ടിസത്തിന്റെ മറ്റൊരു മുഖമായ Cerbal Palsy എന്ന അപൂർവ രോഗം ബാധിച്ച കുട്ടിയുടെ അച്ഛൻ ആയിട്ടാണ് മമ്മൂട്ടി ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്.12 അധ്യായങ്ങൾ ആയാണ് ആ ചിത്രം നമ്മളെ കൂട്ടിക്കൊണ്ട് പോകുന്നതും, ” എന്റെ ജീവിതത്തിലെ ഏടുകൾ പറഞ്ഞാൽ നിങ്ങളൊക്കെ എത്ര അനുഗ്രഹീതരാകും എന്ന് നിങ്ങൾക്ക് ബോധ്യമാകും ” എന്ന മുഖവുരയോടെയാണ് മമ്മൂക്കയുടെ ‘അമുദവൻ’ കഥാപാത്രം നമ്മളെ കൂട്ടി കൊണ്ട് പോകുന്നതും.

അടിക്കടി എത്തുന്ന വീഴ്ച്ചകൾക്ക് മുന്നിൽ കരച്ചിലിലേക്ക് വീഴാതെ നിൽക്കുന്ന മമ്മൂട്ടി എന്ന നടനെ പേരെൻപ് കണ്ടവർ എങ്ങനെ മറക്കും !? അപ്പാ എന്നൊരു വിളി കേൾക്കാൻ തന്റെ മുന്നിൽ വഴങ്ങാതെ നിൽക്കുന്ന മകളുടെ മുന്നിൽ അവളുടെ ഇഷ്ടം നേടിയെടുക്കാൻ അവളുടെ ഒരു നോട്ടം കൊതിച്ചു പാട്ട് പാടിയും, നൃത്ത ചുവടുകൾ വെച്ചും, നായകുട്ടിയായ് കുരച്ചു ചാടിയും അവസാനം നിസ്സഹാനായി നിക്കുന്ന അതിലെ ആ ആറു മിനിറ്റ് രംഗം നമ്മൾ എങ്ങനെ മറക്കും !? മുറിയിൽ അടച്ചു പൂട്ടിയിരിക്കുന്ന മകളെ കാണാൻ ഓടിളക്കി നോക്കുന്ന അച്ഛൻ.

ആ നേരം കട്ടിലിനടിയിലൂടെ നിരങ്ങി നീങ്ങുന്ന മകളുടെ നോട്ടവും അമുദവന്റെ നിസ്സഹായതയും കാണാതെ പോയ ജൂറിയെ നമ്മൾ എന്ത് വിളിക്കണം. സ്വന്തം മകൾക്കു വേണ്ടി പുരുഷ വേശ്യയേ തപ്പി ചെല്ലുന്ന അമുദവൻ.ആവശ്യം പറയുമ്പോൾ അവിടുത്തെ സ്ത്രീ മുഖത്തു അടിക്കുന്ന രംഗത്തിലും പിന്നീട് താൻ എന്തിനു വേണ്ടിയായണ് ഇങ്ങനൊരു കാര്യവുമായി വന്നതെന്നും ഒരു നിസ്സഹായനായ അച്ഛന്റെ ഭാവ തീവ്രമായ രീതിയിൽ അവതരിപ്പിക്കുന്ന മമ്മൂട്ടി എന്ന അതുല്യ നടന്റെ മുഖത്തു അപ്പോൾ മിന്നി മാറുന്ന ഭാവ വ്യെത്യാസങ്ങൾ കണ്ടില്ലെന്നു നടിക്കാൻ ബുദ്ധിയുള്ള ആർക്കും സാധിക്കില്ല…!!!

തന്റെ ശരീരത്തെയും, ഭാവങ്ങളെയും, മുഖത്തെ പേശികളെയും വരെ സന്നിവേശിച്ചു അഭിനയിച്ച പേരെൻപിലെ അമുദവൻ എന്ന കഥാപാത്രത്തെ മാറ്റി നിർത്തി അവാർഡ് അർഹിക്കാത്ത ഉറിയിലെയും, അന്ധധൂനിലെയും നായകന്മാർക്ക് അവാർഡ് കൊടുത്തത് ജൂറികളുടെ വേണ്ടപ്പെട്ടവർ ആയിട്ട് തന്നെയല്ലേ.! മോദിജിയുടെ ബാല്യം അവതരിപ്പിച്ച ബാലനുൾപ്പടെ മികച്ച ബാലതാരത്തിനുള്ള അവാർഡ് 3 പേർക്ക് കൊടുത്തപ്പോൾ, പേരെൻപിൽ ഓട്ടിസം ബാധിച്ച പെൺകുട്ടി ആയി അഭിനയിച്ചു ഭ്രമിപ്പിച്ച സാധന എന്ന ആ പെൺകുട്ടിക്ക് എന്ത് കൊണ്ട് ഇവർ അവാർഡ് നൽകാൻ കൂട്ടാക്കിയില്ല !? അപ്പൊ ഈ അവാർഡ് പ്രെഖ്യാപിച്ച ജൂറികൾ മണ്ടന്മാർ തന്നെ അല്ലെ എന്നേ ഞാൻ കഴിഞ്ഞ പോസ്റ്റിൽ ചോദിച്ചിട്ടുള്ളൂ…

സിനിമ എന്നുള്ളത് ഒരു കലയാണ്. ആ കലയിൽ ആര് രാഷ്ട്രീയം കലർത്തിയാലും അത് തെറ്റ് തന്നെയാണ്. ലോക സിനിമയിൽ 17 ആമത്തെ സ്ഥാനത് വന്ന പേരന്പ് എന്ന സിനിമയുടെ പേര് പോലും നമ്മുടെ സ്വന്തം രാജ്യത്ത് ഒന്ന് പരാമർശിച്ചില്ല എന്ന് ഓർക്കുമ്പോൾ സിനിമ എന്ന കലയെ ഇഷ്ടപെടുന്ന ഏതൊരു ഇന്ത്യക്കാരനും, ഈ അവാർഡിനെ രാഷ്ട്രീയ അവാർഡ് എന്ന് തന്നെയേ വിശേഷിപ്പിക്കൂ. മലയാളത്തിന്റെ സ്വന്തം നടൻ അഭിനയിക്കാതെ ജീവിച്ചു കാണിച്ചിട്ടും ആ ജീവിതം പോലും കണ്ടില്ല എന്ന് നടിച്ചു മനപ്പൂർവം നോർത്ത് ഇൻഡ്യക്കാർക്കായി ആ പരമോന്നതമായ അവാർഡ് വീതിച്ചു നൽകിയെങ്കിൽ ആ നഷ്ടം നമ്മൾ മൊത്തം മലയാളികൾക്ക് ആണ്…!!! ഒരു ശരാശരി മലയാളി സ്ത്രീ പ്രേക്ഷക എന്ന നിലയിൽ ഞാൻ അതിനെതിരെ പ്രതികരിച്ചു. അത് എനിക്ക് ഭ്രാന്തുണ്ടായിട്ടോ ആരെയും മോശ പ്പെടുത്താനോ അല്ല. അത് ഒരു ഇന്ത്യൻ പൗര എന്ന നിലയിൽ എന്റെ സ്വാതന്ത്ര്യവും അവകാശവുമാണ്.

ഇങ്ങനെയുള്ള ഓരോ പ്രതിക്ഷേധങ്ങൾ കണ്ടിട്ട് എങ്കിലും അടുത്ത വർഷം നമ്മുടെ രാജ്യത്തെ ഏറ്റവും വലിയ അവാർഡുകളിൽ ഒന്നായ നാഷണൽ അവാർഡ് അർഹിക്കുന്നവർക്ക് തന്നെ കൊടുത്ത് ആ പരമോന്നതമായ അവാർഡിന് വില ഉണ്ടെന്നു തെളിയിക്കാൻ അടുത്ത വട്ടം വരുന്ന ജൂറിമാർക്ക് സാധിക്കട്ടെ എന്നാശംസിച്ചു കൊണ്ട് എന്നേ വിമര്‍ശിക്കുന്നവർക്കും സ്നേഹിക്കുന്നവർക്കും ഒരായിരം നന്ദി പറഞ്ഞ് നിർത്തട്ടെ!!!…

-സുജ കെ

Advertisement