ഇന്ത്യൻ സിനിമയിൽ തന്നെ തങ്ങളുടേതായ ഇടം കണ്ടെത്തിയ രണ്ട് പാതി മലയാളികളായ നടിമാരാണ് തെന്നിന്ത്യൻ താര സുന്രി പ്രിയാമണിയും ബോളിവുഡ് താര സുന്ദരി വിദ്യാബലനും. പ്രിയാമണി തെന്നിന്ത്യയിലും വിദ്യാബാലൻ ബോളിവുഡിലുമായി നിരവധി കലാമൂല്യം ഉള്ളത് അടക്കമുള്ള സൂപ്പർഹിറ്റ് സിനിമകളിൽ ഇതിനോടകം അഭിനയിച്ചു കഴിഞ്ഞു.
മികച്ച നടിക്കുള്ള ദേശീയ അവാർഡ് നേടിയവരാണ് രണ്ട് പേരും. പ്രിയാമണി പരുത്തിവീരൻ എന്ന സിനിമയ്ക്കും വിദ്യാ ബാലൻ ഡേർട്ടി പിക്ചർ എന്ന സിനിമയ്ക്കുമാണ് ദേശീയ പുരസ്കാരം കരസ്ഥമാക്കിയത്. ആമസോൺ പ്രൈം സീരീസായ ഫാമിലി മാനിലൂടെ പ്രിയ മണി പാൻ ഇന്ത്യ തലത്തിലും ശ്രദ്ധേയയാണ്.
അതേ സമയം വിദ്യാ ബാലൻ ആാവട്ടെ മികച്ച സിനിമകൾ മാത്രം തെരഞ്ഞെടുത്ത് ചെയ്യുന്നു. ഷ്രേണി, ജൽസ, ശകുന്തള ദേവി തുടങ്ങിയവയാണ് വിദ്യാ ബാലന്റെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ. മലയാളി കുടുംബ പശ്ചാത്തലമുള്ള വിദ്യാ ബാലൻ സിനിമ തുടങ്ങിയത് മലയാളത്തിൽ ആയിരുന്നെങ്കിലും ആദ്യ ചിത്രമായ ചക്രം പൂർത്തിയാക്കാൻ കഴിഞ്ഞിരുന്നില്ല.
താരരാജാവ് മോഹൻലാലും ദിലീപും മുഖ്യവേഷത്തിൽ എത്തേണ്ടിയിരുന്ന ചക്രം പകുതിവഴിക്ക് മുടങ്ങുക ആയിരുന്നു. പിന്നീട് സന്തോഷ് ശിവന്റെ പൃഥ്വിരാജും പ്രഭുദേവയും നായകൻമാരായ ഉറുമി എന്ന ഒറ്റ സിനിമയിൽ മാത്രമാണ് ഇതുവരെ വിദ്യാ ബാലൻ മലയാളത്തിൽ അഭിനയിച്ചത്.
കമലിന്റെ ആമി എന്ന സിനിമയിൽ അഭിനയിക്കാൻ വിദ്യാ ബാലൻ ധാരണ ആയിരുന്നെങ്കിലും അവസാന നിമിഷം പിൻമാറുക ആയിരുന്നു. പകരം ലേഡി സൂപ്പർസ്റ്റാർ മഞ്ജു വാര്യരാണ് ഈ വേഷം ചെയ്തത്. അതേസമയം പ്രിയാമണി നിരവധി മലയാള സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. തിരക്കഥ എന്ന ചിത്രത്തിന് മികച്ച നടിക്കുള്ള സംസ്ഥാന സർക്കാരിന്റെ പുരസ്കാരവും സ്വന്തമാക്കിയിട്ടുണ്ട്.
സത്യം, പുതിയ മുഖം, ഗ്രാൻസ് മാസ്റ്റർ, പ്രാഞ്ചിയേട്ടൻ, തുടങ്ങി നരവധി മലയാള സിനിമകളിൽ പ്രിയാമണി ആയിരുന്നു നായിക. എന്നാൽ പ്രിയാ മണിയെയും വിദ്യയെയും പറ്റി പലർക്കുമറിയാത്ത കാര്യമാണ് ഇവർ ബന്ധുക്കളാണ് എന്നത്. കസിൻസ് ആണ് പ്രിയയും വിദ്യയും. രണ്ട് പേരും നേരത്തെ ഇത് തുറന്നു പറഞ്ഞിട്ടുമുണ്ട്.
Also Read
അലൻസിയർ തന്നെ ഉമ്മ വെക്കുന്ന ചിത്രവുമായി സ്വാസിക, മോശം കമന്റും വിമർശനവുമായി ആരാധകർ, വൈറൽ
ബന്ധുക്കൾ ആണെങ്കിലും തങ്ങൾ തമ്മിൽ വലിയ പരിചയം പോലുമില്ലെന്നാണ് വിദ്യയും പ്രിയാമണിയും പറഞ്ഞത്.
ഞങ്ങളുടെ മാതാപിതാക്കൾ കാണുന്നത് പോലെ ഞങ്ങൾ രണ്ട് പേരും തമ്മിൽ കാണാറില്ല. അവൾ കുടുംബാംഗം ആണെന്നതിൽ എനിക്ക് അഭിമാനമുണ്ട് അവൾക്ക് ഞാൻ ഒരു നല്ല കരിയർ ആശംസിക്കുന്നു എന്നായിരുന്നു 2010 ൽ ബിഹൈന്റ് വുഡ്സിന് നൽകിയ അഭിമുഖത്തിൽ പ്രിയാമണി പറഞ്ഞത്.
ശേഷം വിദ്യാ ബാലനും പ്രിയാമണിയെ പറ്റി സംസാരിച്ചിരുന്നു. നിങ്ങൾക്ക് വിശ്വസിക്കാൻ പറ്റുമോ ഞങ്ങൾ ഒരു തവണ മാത്രമേ കണ്ടിട്ടുള്ളൂ എന്ന്. ഞങ്ങൾ ഡിസ്റ്റൻസ് കസിൻസ് ആണ്. ഞങ്ങൾ ഒരു അവാർഡ് പരിപാടിയിൽ വെച്ചാണ് കാണുന്നത്. ഞങ്ങളുടെ കുടുംബങ്ങൾ പരസ്പരം ബന്ധമില്ല. അവൾ ഒരു നല്ല നടിയാണെന്ന് വിദ്യാ ബാലനും പറഞ്ഞിരുന്നു.