മലയാളത്തിന്റെ പ്രിയപ്പെട്ട സൂപ്പർതാരവും ബിജെപി നേതാവുമായ സുരേഷ് ഗോപി നായകനായി അഭിനയിക്കുന്ന പാപ്പൻ എന്ന സിനിമ തിയറ്ററുകളിലേക്ക് റിലീസിന് ഒരുങ്ങുകയാണ്. ജോഷി സംവിദാനം ചെയ്യുന്ന ഈ സിനിമ ജൂലൈ 29 ന് ആണ് റിലീസ് ചെയ്യുന്നത്. ആർജെ ഷാൻ ആണ് ചിത്രത്തിന്റെ രചന. ഇതിന്റെ ഭാഗമായി പ്രൊമോഷൻ പരിപാടികളുടെ തിരക്കിലാണ് ഈ ചിത്രത്തിലെ താരങ്ങൾ ഇപ്പോൾ.
പാപ്പനിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന താരങ്ങളൊക്കെ പ്രമോഷനുമായി ബന്ധപ്പെട്ട് രംഗത്ത് വന്നിരിക്കുകയാണ്. ഇപ്പോൾ ചിത്രത്തിലെ നായികമാരിൽ ഒരാളായ നടി നൈല ഉഷ സുരേഷ് ഗോപിയെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് വൈറലായി മാറുന്നത്. പൊറിഞ്ചു മറിയം ജോസിലെ നായിക വേഷം അവതരിപ്പിച്ചതിന് ശേഷം നൈലയുടെ വേറിട്ട കഥാപാത്രമായിരിക്കും പാപ്പനിൽ.
മാത്രമല്ല സുരേഷ് ഗോപിയുടെ കൂടെ ആദ്യമായി റൊമാൻസ് ചെയ്യാൻ സാധിച്ചതിന്റെ സന്തോഷം കൂടിയാണ് നൈല ഒരു അഭിമുഖത്തിലൂടെ പങ്കുവെച്ചത്. സുരേഷേട്ടന് പതിനാറ് വയസുള്ള കുട്ടിയുടെ മനസാണെന്നാണ് നടി പറയുന്നത്. പതിനാറുകാരന്റെ മനസാണ് സുരേഷേട്ടന്. എന്റെ ഓഫീസിൽ വരുമ്പോൾ നല്ല ഭംഗിയുള്ള പെൺകുട്ടികളെ കണ്ടാൽ അവർ പോയോ എന്നൊക്കെ അദ്ദേഹം അന്വേഷിക്കാറുണ്ട്.
മലയാളത്തിൽ എത്രയധികം റൊമാന്റിക് സിനിമകൾ ചെയ്ത നടനാണ് സുരേഷേട്ടൻ. ബൈ ഹാർട്ട് 16 വയസ് മാത്രമുള്ള വ്യക്തിയാണ് സുരേഷേട്ടൻ. സുരേഷേട്ടന് റൊമാൻസ് ഉള്ളിൽ തന്നെയുണ്ട്. ബാക്കി എന്ത് ഇമോഷൻ ആണെങ്കിലും അതൊക്കെ പുള്ളിയ്ക്ക് അഭിനയിക്കേണ്ടി വരും. പക്ഷേ റൊമാൻസ് അദ്ദേഹത്തിലേക്ക് സ്വാഭാവികമായി തന്നെ വരുമെന്നാണ് നൈല ഉഷ പറയുന്നത്.
പാപ്പനിൽ നായിക വേഷം അല്ലെങ്കിലും പ്രേക്ഷക പ്രശംസ നേടാൻ പറ്റുന്നൊരു കഥാപാത്രം ആണെന്ന് നടി പറയുന്നു. ജോഷി സംവിധാനം ചെയ്യുന്ന പാപ്പനിൽ മറ്റ് ചില പ്രത്യേകതകളുണ്ട്. ജോഷിയുടെ ക്രിയേറ്റീവ് ഡയറക്ടറായി മകൻ അഭിലാഷ് ജോഷിയും പാപ്പന്റെ പിന്നിലുണ്ട്. ഇതിന് പുറമേ സുരേഷ് ഗോപിയും മകൻ ഗോകുൽ സുരേഷും ഒരുമിച്ച് അഭിനയിക്കുന്നു എന്ന പ്രത്യേകതും സിനിമയ്ക്കുണ്ട്.
നിർമ്മാതാവ് ഡേവിഡ് കാച്ചപ്പിള്ളിയുടെ മകൻ അജയ് ഡേവിഡ് കാച്ചപ്പിള്ളിയാണ് ഛായാഗ്രഹണം. അങ്ങനെ അച്ഛൻ മകൻ കോംബോ നിരവധിയാണ് ചിത്രത്തിൽ. സുരേഷ് ഗോപിയ്ക്കും നൈല ഉഷയ്ക്കും പുറമേ നീത പിള്ള, സാധിക വേണുഗോപാൽ, ആശ ശരത്, കനിഹ, ചന്ദുനാഥ്, വിജയരാഘവൻ, ടിനി ടോം, ഷമ്മി തിലകൻ, തുടങ്ങി വമ്പൻ താരനിരയും ചിത്രത്തിൽ അണിനിരക്കുന്നു.