പുതുമുഖങ്ങളെ കേന്ദ്ര കഥാപാത്രങ്ങൾ ആക്കി കമൽ ഒരുക്കിയ സൂപ്പർ ഹിറ്റ് സിനിമ ആയിരുന്നു മഞ്ഞ് പോലൊരു പെൺകുട്ടി. 2004 ൽ പുറത്തിറങ്ങിയ ഈ സിനിമ ഏറെ പ്രേക്ഷക പ്രശംസ നേടിയെടുക്കയും തകർപ്പൻ വിജയം കൈവരിക്കുകയും ടെയ്തിരുന്നു.
ഈ ചിത്രത്തിലെ നിധി എന്ന കഥാപാത്രത്തെ മലയാളികൾ ആരു മറക്കാൻ ഇടയില്ല. ടീനേജുകാരിയായ നിധി എന്ന പെൺകുട്ടിയുടെ ജീവിതത്തിൽ അവളുടെ രണ്ടാനച്ഛനായ മോഹന്റെ കൈ കടത്തലുകളും തുടർന്ന് നിധി കടന്നു പോകുന്ന മാനസിക സംഘർഷങ്ങളുടെയും കഥ ആയിരുന്നു മഞ്ഞു പോലൊരു പെൺകുട്ടി പറഞ്ഞത്.
ചിത്രത്തിൽ നിധിയെ അവതരിപ്പിച്ചത് വളരെ ചെറുപ്പത്തിൽ തന്നെ മോഡൽ ആയി കൈയ്യടി നേടി അമൃത പ്രകാശ് ആയിരുന്നു. അന്ന് മികച്ച അഭിനയം കാഴ്ച വെച്ചു മടങ്ങിയ തരത്തെ പിന്നീട് മലയാളസിനിമയിൽ കണ്ടിട്ടില്ല.
Also Read
അലൻസിയർ തന്നെ ഉമ്മ വെക്കുന്ന ചിത്രവുമായി സ്വാസിക, മോശം കമന്റും വിമർശനവുമായി ആരാധകർ, വൈറൽ
തനിക്ക് 17 വയസ്സുള്ളപ്പോഴാണ് നിധി ആ ചിത്രത്തിൽ അഭിനയിച്ചത്. 16 കാരി ആയിട്ടായിരുന്നു അമൃത ആ സിനിമയിൽ അഭിനയിച്ചത്. അന്നത്തെ ആ 17 കാരിക്ക് ഇപ്പോൾ വയസ്സ് 35 ആയി. അതേ സമയം പുതിയ നിധിയെ കണ്ടാൽ എങ്ങനിരിക്കും എന്ന ചോദ്യമാണ് ഇപ്പോൾ ആരാധകർക്ക് ഇടയിൽ ഉയരുന്നത്.
സിനിമയിൽ യൂണിഫോം ഒക്കെ ഇട്ട് റിബണൊക്കെ കെട്ടി നടന്ന പെൺകുട്ടി ഇപ്പോൾ സാരിയൊക്കെ ഉടുത്തു വല്യ പെണ്ണായിരിക്കുന്നു. സോഷ്യൽ മീഡിയ സജീവമായതോടെ ഇത്തരത്തിൽ ഒളിഞ്ഞിരുന്ന പഴയ താരങ്ങളെയും കുട്ടി തരങ്ങളെയും ഒക്കെ പൊടി പുറത്തു കൊണ്ടു വരികയാണ് ആരാധകർ.
ഇപ്പോൾ തരത്തിന്റെ പുതിയ കുറച്ചു ചിത്രങ്ങൾ പുറത്തു വന്നിരിക്കുന്നത്. ഇൻസ്റ്റഗ്രാമിൽ സജീവാണ് ഇപ്പോൾ അമൃത. രാജസ്ഥാൻകാരിയ അമൃത ബോളിവുഡ് ചിത്രങ്ങളിലൂടെയാണ് സിനിമയിലേക്ക് എത്തിയത്.
മോഡലിംഗ് രംഗത്ത് നാലാമത്തെ വയസു മുതൽ സജീവമായ അമൃതയുടെ ആദ്യ ചിത്രം തും ബിൻ എന്ന ഹിന്ദി സിനിമയായിരുന്നു. കോയ് മേരേ ദിൽ മേ ഹൈ, വിവാഹ്, നാ ജാനേ കബ്സേ തുടങ്ങിയ ബോളിവുഡ് ചിത്രങ്ങളിലും അമൃത അഭിനയിച്ചിട്ടുണ്ട്.
ഗ്‌ളാമറസ് ആയിട്ടും അല്ലാതെയും ഉള്ള ചിത്രങ്ങളാണ് താരം ഇൻസ്റ്റയിലൂടെ പങ്കിട്ടിരിക്കുന്നത്. ആളാകെ മാറിയിരിക്കുന്നു എന്നാണ് കമന്റുകൾ ഏറെയും. എവിടെ ആയിരുന്നു എന്നും ചിലർ ചോദിക്കുന്നുണ്ട്. കുടുംബത്തോടൊപ്പം മുംബൈയിലാണ് ഇപ്പോൾ അമൃതയുടെ താമസം.
പരസ്യ ചിത്രങ്ങളിൽ അഭിനയിച്ചാണ് അമൃത സിനിമയിൽ എത്തിയത്. തിരിച്ചറിയാൻ പോലും കഴിയാത്ത രീതിയിലുള്ള മാറ്റങ്ങളാണ് താരത്തിന് ഉണ്ടായിരിക്കുന്നത്. താരത്തിന്റെ സോഷ്യൽ മീഡിയ പേജ് ആക്ടീവായതോടെ ആരാധകരുടെ എണ്ണവും കൂടി വരികയാണ്.