വളരെ വേഗത്തിൽ തെന്നിന്ത്യൻ സിനിമാ ആരാധകരുടെ പ്രിയങ്കരിയായ നടിയാണ് മാളവിക മോഹനൻ. മലയാളത്തിന്റെ കുഞ്ഞിക്ക ദുൽഖർ സൽമാന്റെ നായികയായി എത്തി പട്ടം പോലെ എന്ന ചിത്രത്തിലൂടെയാണ് മാളവിക മോഹൻ മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചത്.
പിന്നീട് തമിഴകത്തേക്ക് ചേക്കേറിയ മാളവിക സ്‌റ്റൈൽ മന്നൻ രജനികാന്തിന്റൈ പേട്ടയിൽ ശ്രദ്ദേയമായ വേഷം ചെയ്തു കൈയ്യടി നേടി. അതിന് ശേഷം ദളപതി വിജയ് നായകനായ മാസ്റ്റർ എന്ന സിനിമയിൽ നായികയായി താരം. തിയേറ്ററുകളിൽ വമ്പൻ പ്രദർശനവിജയം നേടിയ മാസ്റ്ററിൽ വളരെ ശ്രദ്ധേയമായ പ്രകടനം കാഴ്ചവച്ച മാളവിക മോഹനൻ കൂടുതൽ പ്രേക്ഷക പ്രശംസ നേടിയെടുത്തിരുന്നു.
അതേ സമയം മാസ്റ്ററിലെ തന്റെ പ്രകടനത്തെ ട്രോൾ ആക്കിയപ്പോഴും മാളവിക തന്നെ ആ ട്രോളുകൾ ഏറ്റെടുക്കുകയും ചെയ്തത് വളരെ താരത്തിന് വളരെ വലിയ പ്രശംസ നേടിക്കൊടുത്തിരുന്നു. സിനിമാ അഭിനയത്തിനു പുറമേ മോഡലിംഗ് രംഗത്തും തന്റെ പ്രതിഭ ഇതിനോടകം തെളിയിച്ചു കഴിഞ്ഞു. താരത്തിന്റ ഗ്ലാമർ ഫോട്ടോഷൂട്ടുകൾ എന്നും സമൂഹമാധ്യമങ്ങളിൽ വലിയ രീതിയിൽ വൈറൽ ആവാറുണ്ട്.
ഇപ്പോഴിതാ തന്റെ സുഹൃത്തുക്കൾക്കും അരാധകർക്കും മുന്നറിയിപ്പ് നൽകി രംഗത്ത് എത്തിയിരിക്കുകയാണ് മാളവിക. തന്റെ പേരിൽ ആരോ ടെലഗ്രാമിൽ ചാറ്റ് ചെയ്യുന്നുണ്ടെന്നാണ് താരം നൽകുന്ന മുന്നറിയിപ്പ്. തനിക്ക് ടെലഗ്രാമിൽ അക്കൗണ്ട് ഇല്ലെന്നും മാളവിക വ്യക്തമാക്കുന്നു.
സുഹൃത്തുക്കൾക്കും മറ്റും സന്ദേശം ലഭിച്ചതോടെയാണ് താരം മുന്നറിയിപ്പുമായി എത്തിയത്. ആരോ ഒരാൾ ടെലിഗ്രാമിൽ ഞാനാണെന്ന പേരിൽ സംസാരിക്കുന്നു. എന്റെ സുഹൃത്തുക്കളോടും പരിചയക്കാരോടും അയാൾ ചാറ്റ് ചെയ്യുന്നു. നിങ്ങൾക്ക് എന്തെങ്കിലും മെസേജ് ലഭിക്കുകയാണെങ്കിൽ അത് അവഗണിക്കുക, അല്ലെങ്കിൽ അറിയിക്കുക.
താൻ ടെലിഗ്രാമിൽ ഇല്ല വാട്സ്ആപ്പിൽ ആണുള്ളത്. അല്ലെങ്കിൽ ഇൻസ്റ്റയിൽ മെസേജ് അയക്കൂ. ആ വൃത്തികെട്ടവർ ഒഴികെ എല്ലാവരോടും സ്നേഹം എന്നായിരുന്നു മാളവിക കുറിച്ചത്. തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയായിട്ടാണ് മാളവിക ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
മലയാളിയായ ക്യാമറമാൻ കെയു മോഹന്റെ മകളാണ് മാളവിക മോഹൻ. മുംബെയിലാണ് താരം ജനിച്ച് വളർന്നത്. മാസ്റ്റർ സർവ്വകാല ഹിറ്റായതോടെ തെന്നിനത്യൻ ആകമാനം താരത്തിന് ഇപ്പോൾ ആരാധകർ കൂടിയിരിക്കുകയാണ്. തമിഴിലെ താരത്തിന്റെ അടുത്ത സിനിമ സൂപ്പർതാരം ധനുഷിനൊപ്പമുള്ള ഡി ഫോർ ത്രീ എന്ന ചിത്രമാണ്.