മെഗാസ്റ്റാർ മമ്മൂട്ടി മലയാളത്തിൽ ഒഴിവാക്കിയ പല സിനിമകളും പിന്നീട് മെഗാഹിറ്റുകളായി മാറിയത് എല്ലാവർക്കും അറിയാവുന്ന കാര്യങ്ങളാണ്. ജീത്തു ജോസഫ് മോഹൻലാൽ ചിത്രം ദൃശ്യം, തമ്പി കണ്ണന്താനം മോഹൻലാൽ ചിത്രം രാജാവിന്റെ മകൻ, ഷാജി കൈലാസ് സുരേഷ് ഗോപി ചിത്രം ഏകലവ്യൻ തുടങ്ങിയ പല വമ്പൻ ഹിറ്റ് സിനിമകളും മമ്മൂട്ടിയെ മനസിൽ കണ്ടാണ് തയ്യാറാക്കിയത്.
എന്നാൽ അവയൊന്നും മമ്മൂട്ടി സ്വീകരിക്കുകയുണ്ടായില്ല. അതേ പോലെ തമിഴകത്ത് ദളപതി വിജയ് ഈ രീതിയിൽ ചില നല്ല സിനിമകൾ ഒഴിവാക്കിയിട്ടുണ്ട്. മറ്റ് താരങ്ങൾ അഭിനയിച്ച് ആ സിനിമകൾ മെഗാഹിറ്റായി മാറുകയും ചെയ്തു.
ഒരു പക്ഷേ, വിജയ് ആയിരുന്നു എങ്കിൽ ആ സിനിമകൾ ഇതിലും വലിയ വിജയം നേടുമായിരുന്നു എന്ന് ആരാധകർ അവകാശപെട്ടേക്കാം. ഏതായലും വിജയിക്ക് വ്യത്യസ്ത സമ്മാനിക്കുന്ന വേഷങ്ങളായിരുന്നു ഈ സിനിമകളിലെല്ലാം.
ദളപതി വിജയ് വേണ്ടെന്നുവയ്ക്കുകയും പിന്നീട് മറ്റ് താരങ്ങൾ അഭിനയിച്ച് വലിയ വിജയം സ്വന്തമാക്കുകയും ചെയ്ത പ്രധാന സിനിമകൾ ഇവയാണ്.
മുതൽവൻ: തമിഴകത്തിന്റെ സൂപ്പർ സംവിധായകൻ ഷങ്കർ ഒരുക്കിയ മുതൽവൻ വിജയ് ഒഴിവാക്കിയ സിനിമയായിരുന്നു. പിന്നീട് കഥയിൽ ചില മാറ്റങ്ങൾ വരുത്തി ആക്ഷൻ കിങ്ങ് അർജുനെ നായകനാക്കി ഷങ്കർ ചിത്രം പുറത്തിറങ്ങി. മനീഷ കൊയിരാള നായികയായ ചിത്രത്തിൽ ഏആർ റഹ്മാൻ ഒരുക്കിയ ഗാനങ്ങൾ എല്ലാം സർവ്വകാല ഹിറ്റാണ്.
റൺ: ലിങ്കുസാമി സംവിധാനം ചെയ്ത റൺ ആയിരുന്നു മറ്റൊരു ചിത്രം. ഈ സിനമ മാധവനെ നായകനാക്കി പുറത്തിറക്കിയപ്പോൾ തമികത്തും കേരളതേതിലും തകർപ്പൻ വിജയമാണ് നേടിയത്. മീരാ ജാസ്മിൻ ആയിരുന്നു ചിത്രത്തിൽ നായികയായത്. ബോളിവുഡ് താരം അതുൽ കുൽക്കർണിയുടെ വില്ലൻ വേഷം അതി ഗംഭിരമായികുന്നു.
ഓട്ടോഗ്രാഫ്: ചേരൻ ഒരുക്കിയ ഓട്ടോഗ്രാഫിൽ നിന്നും വിജയ് പിൻമാറിയപ്പോൾ ചേരൻ തന്നെ ചിത്രത്തിലെ നായക വേഷം ഏറ്റെടുക്കകയായിരുന്നു. ഏറെ ഭഗവും കേരളത്തിലെ കുട്ടനാട്ടിൽ ചിത്രീകരച്ച സിനിമ ഒരു ക്ലാസ്സ് മൂവിയും വൻ സാമ്പത്തിക വിജയവും ആയിരുന്നു. മലയാളി നടി ഗോപികയും സ്‌നേഹയും ആയിരുന്നു നായികമാരായി എത്തിയത്.
സണ്ടക്കോഴി: റൺ ചെയ്യാൻ പറ്റാതിരുന്നപ്പോഴെ വിജയ് മറ്റൊരു ചിത്രം ചെയ്യാമെന്നാ ലിങ്കുസാമിക്ക് വാക്കു കൊടുത്തിരുന്നു. അങ്ങനെ വിജയിക്ക് വേണ്ട ലിങ്കുസ്വാമി തയ്യാറാക്കാനിരുന്ന സിനിമയായിരുന്നു സണ്ടക്കോഴി. എന്നാൽ ചില ഡേറ്റ് ക്ലാഷുകൾ മൂലം വിജയിക്ക് ആ സിനിമയും ചെയ്യാൻ കഴിഞ്ഞില്ല. അങ്ങനെ യുവതാരം വിശാലിനെ നായകനാക്കി ലിങ്കുസ്വാമി സണ്ടക്കോഴി എടുത്തു. മീര ജാസ്മിൻ നായകയായ സിനിമയിൽ സിദ്ദിഖ്‌ലാലിലെ ലാൽ ആയിരുന്നു വില്ലൻ.
Also Read
ആ ദിവസങ്ങളിൽ കരഞ്ഞ കരച്ചിൽ പോലെ പിന്നെ ജീവിതത്തിൽ ഇതുവരെ കരഞ്ഞിട്ടില്ല: വെളിപ്പെടുത്തലുമായി അനുശ്രീ
സിങ്കം: സൂര്യയുടെ സർവ്വകാലഹിറ്റായ സിങ്കത്തിലും ആദ്യം തീരുമാനിച്ചിരുന്നത് വിജയിയെ ആയിരുന്നു. എന്നാൽ വിജയ് പിന്മാറി. ഹരി സംവിധാനം ചെയ്ത സിങ്കത്തിൽ നായിക അനുഷ്‌കാ ഷെട്ടിയായിരുന്നു.
ഈ സിനിമകൾ വിജയ് അഭിനയിച്ചിരുന്നെങ്കിൽ എന്ന് ആരാധകർ ആഗ്രഹിക്കുന്നുണ്ടാകാം. അത്രയും മികച്ച തിരക്കഥകളും അതിലുപരി സർവ്വകാല വിജയങ്ങളുമായിരുന്നു ഈ സിനിമകൾ.