2 ദിവസത്തിനുള്ളിൽ സോണിയാ അഗർവാളിന് രണ്ടാം വിവാഹം, ആകാംക്ഷയിൽ ആരാധകർ

33

സിനിമാ താരങ്ങളുടെ പ്രണയവും വിവാഹവും വേർപിരിയലുമൊക്കെ പലപ്പോഴും സോഷ്യൽ മീഡിയയിൽ വാർത്തയാകാറുണ്ട്. ഇപ്പോൾ ആരാധകർക്കിടയിൽ ചർച്ച നടി സോണി അഗർവാളിന്റെ രണ്ടാം വിവാഹമാണ്. നടിയുടെ പുതിയ ട്വീറ്റുകളായിരുന്നു വിവാഹത്തെ കുറിച്ചുള്ള സൂചനകൾ നൽകിയത്.

വിവാഹത്തിന് മൂന്ന് ദിവസം കൂടിയേ ഉള്ളു എന്ന് സൂചിപ്പിച്ച് കൊണ്ട് സോഷ്യൽ മീഡിയയിലൂടെ നടി ഒരു ചിത്രം 2 ദിവസം മുമ്പ് പോസ്റ്റ് ചെയ്തിരിക്കുകയാണ്. താലി കെട്ടുന്നൊരു വീഡിയോയും രണ്ട് വിവാഹമോതിരങ്ങളുടെ ചിത്രവും താരം പോസ്റ്റ് ചെയ്തു.

Advertisements

വിവാഹത്തിന് വേണ്ടി പൂക്കളൊക്കെ വെച്ച് ഒരുക്കിയ കാറിന്റെ ചിത്രമായിരുന്നു താരം പിന്നീട് പങ്കുവച്ചത്. ഇതോടെ ആരാധകരും ആകാംഷയിലാണ്. എന്നാൽ ഇതുവരെ വരൻ ആരാണെന്നത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല. ജൂലൈ 26 ന് ആയിരിക്കും സോണിയയുടെ വിവാഹമെന്ന നിഗമനത്തിലാണ് ആരാധകർ.

ധനുഷിനെ നായകനാക്കി സഹോദരൻ ശെൽവരാഘവൻ സംവിധാനം ചെയ്ത കാതൽ കൊണ്ടേൻ എന്ന തമിഴ് ചിത്രത്തിലൂടെയാണ് സോണിയ ശ്രദ്ധേയാകുന്നത്. 2003 ൽ പുറത്തിറങ്ങിയ ഈ ചിത്രം സൂപ്പർഹിറ്റായിരുന്നു. പിന്നീട് നടി തമിഴിലും കന്നഡയിലും തെലുങ്കിലുമൊക്കെയാണ് കൂടുതലും അഭിനയിച്ചിട്ടുള്ളത്.

മലയാള സിനിമയിലും അഭിനയിച്ചിട്ടുണ്ടെങ്കിലും തമിഴ് ചിത്രങ്ങളിലൂടെ തന്നെ മലയാളികൾക്കും ഏറെ സുപരിചിതയാണ്. നേരത്തെ വിവാഹിതയായ നടി ആദ്യ ബന്ധം ഉപേക്ഷിക്കുകയായിരുന്നു. 2006 ലാണ് സംവിധായകനും തിരക്കഥാകൃത്തുമായ സെൽവരാഘവനുമായി സോണി അഗർവാൾ വിവാഹിതയാവുന്നത്.

സെൽവരാഘവന്റെ തന്നെ പുതുപേട്ടൈ, റെയിൻ ബോ കോളനി എന്നീ സിനിമകളിൽ വേഷമിട്ട സോണിയ അദ്ദേഹവുമായി പ്രണയത്തിലാവുകയും വിവാഹിതയാവുകയും ആയിരുന്നു. നാല് വർഷത്തെ ദാമ്പത്യ ജീവിതത്തിനൊടുവിൽ ഇരുവരും 2010 ൽ വേർപിരിഞ്ഞിരുന്നു.

വിവാഹമോചിതയായിട്ട് പത്ത് വർഷം കഴിയുമ്പോഴാണ് സോണിയ രണ്ടാമതും വിവാഹിതയാവാൻ പോവുന്നത് എന്നതാണ് രസകരമായ കാര്യം. എന്തായാലും നടി തന്നെ വിവാഹവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത് വിടുമെന്നാണ് കരുതുന്നത്.

Advertisement