തമിഴകത്തിന്റെ തല അജിത്ത് തെന്നിന്ത്യയിൽ ഏറ്റവുമധികം ആരാധകരുള്ള സൂപ്പർ നടനാണ്. ആരാധകർ തല എന്ന് സ്നേഹത്തോടെ വിളിക്കുന്ന ഇദ്ദേഹത്തെ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടനാക്കുന്നത് മികച്ച പെരുമാറ്റവും ലാളിത്യവുമാണ്.
ഇപ്പോൾ അജിത്തിനെ അഭിനന്ദിച്ചുകൊണ്ട് നടി ഐശ്വര്യ റായ് രംഗത്തെത്തിയിരിക്കുകയാണ്. ശങ്കർ സംവിധാനം ചെയ്ത പ്രശസ്ത തമിഴ് ചിത്രമായ കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേൻ എന്ന ചിത്രത്തിലാണ് അജിത്തും ഐശ്വര്യയും ഒന്നിച്ച അഭിനയിച്ചിട്ടുള്ളത്. ചിത്രത്തിൽ മമ്മൂട്ടി ആയിരുന്നു ഐശ്വര്യയുടെ നായകൻ.
അജിത്തിന്റെ നായികാവേഷത്തിലെത്തിയത് തബു ആയിരുന്നു. അജിത്തിനൊപ്പം അഭിനയിച്ചത് മറക്കാനാകില്ല. വളരെ അർപ്പണബോധമുള്ള ഒരു നടനാണ് അദ്ദേഹം. അജിത്തിന്റെ വിജയത്തിൽ ഞാൻ അതിയായി സന്തോഷിക്കുന്നു. കാരണം അദ്ദേഹം അതർഹിക്കുന്നു. അജിത്തിനൊപ്പം എനിക്ക് അധികം രംഗങ്ങളുണ്ടായിരുന്നില്ല.
എന്നിരുന്നാൽ പോലും അദ്ദേഹത്തെ പരിചയപ്പെടാൻ സാധിച്ചതിൽ സന്തോഷം. സിനിമയുടെ സെറ്റിൽ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെ കണ്ടതെല്ലാം ഞാൻ ഓർക്കുന്നു. ഇനി എന്നെങ്കിലും കണ്ടുമുട്ടിയാൽ അദ്ദേഹത്തെ ഞാൻ നേരിട്ട് അഭിനന്ദിക്കും ഐശ്വര്യ റായ് പറഞ്ഞു. 2000ലാണ് കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേൻ പുറത്തിറങ്ങിയത്.
മമ്മൂട്ടി, തബു, അജിത്ത്, ഐശ്വര്യ, അബ്ബാസ്, ശ്രീവിദ്യ, ശ്യാമിലി തുടങ്ങി ഒരു വലിയ താരനിര തന്നെ ചിത്രത്തിൽ അണിനിരന്നിരുന്നു. ഐശ്വര്യയുടെ സിനിമാ അരങ്ങേറ്റവും തമിഴിലൂടെ ആയിരുന്നു. മണിരത്നം സംവിധാനം ചെയ്ത ഇരുവർ എന്ന ചിത്രത്തിലൂടെയായിരുന്നു ഐശ്വര്യ വെള്ളിത്തിരയിൽ എത്തിയത്.
കരുണാനിധി എംജിആർ ദ്വയങ്ങളുടെ കഥ പറഞ്ഞ ചിത്രത്തിൽ ജയലളിതയുടെ വേഷമായിരുന്നു ഐശ്വര്യയ്ക്ക്. എം ജി ആർ ആയി മോഹൻലാൽ എത്തിയപ്പോൾ കരുണാനിധിയായ വേഷമിട്ടത് പ്രകാശ് രാജാണ്. ഇരുവർക്ക് ശേഷം മണിരത്നം സംവിധാനം ചെയ്ത ഗുരു എന്ന ദ്വിഭാഷാ ചിത്രത്തിലും ഐശ്വര്യ നായികയായി എത്തിയിരുന്നു