വാപ്പയെ നഷ്ടപ്പെടുമെന്ന് ഞാൻ ഒരിക്കൽ പോലും വിചാരിച്ചിരുന്നില്ല, ഏറ്റവും കൂടുതൽ തളർത്തിയ നഷ്ടമായിരുന്നു അത്: വാപ്പയുടെ ഓർമ്മകളിൽ സങ്കടത്തോടെ മമ്മൂട്ടി

113

അഞ്ച് പതിറ്റാണ്ടിൽ ഏറെ ആയി ഇന്ത്യൻ സിനിമയിൽ നിറഞ്ഞു നിൽക്കുന്ന മലയാളത്തിന്റെ സ്വകാര്യ അഹങ്കാരം ആണ് മെഗാസ്റ്റാർ മമ്മൂട്ടി. മലായളത്തിൽ മാത്രമല്ല തമിഴിലും തെലുങ്കിലും മറാത്തിയിലും ബോളിവുഡിലും എല്ലാം തന്റെ സാന്നിധ്യം അറിയിച്ച മമ്മൂട്ടി നേടിയെടുക്കാത്ത അവാർഡികളും കുറവാണ്.

ഓരോ തവണയും അദ്ദേഹംപ്രേക്ഷകരുടെ മുന്നിൽ എത്തുന്നത് ശക്തമായ കഥാപാത്രങ്ങളുമായിട്ടാണ്. ഇന്നും ആരാധകരുടെ ഇടയിൽ ചർച്ചാ വിഷയമാണ് മമ്മൂട്ടിയുടെ പഴയ സിനിമകലും. മമ്മൂട്ടി ചെയ്തിട്ടുളള ഒട്ടുമിക്ക കഥാപാത്രങ്ങൾ പോലെ തന്നെ യഥാർഥ ജീവിതത്തിലും അദ്ദേഹം വളരെ ബോൾഡാണ്.

Advertisements

അതേ സമയം ഇപ്പോഴിതാ ജീവിതത്തിൽ തളർന്ന് പോയ സംഭവത്തെ കുറിച്ച് മമ്മൂട്ടി വെളിപ്പെടുത്തിയതാണ് ഇപ്പോൾ വൈറലാകുന്നത്. കൈരളി ടിവിക്ക് നൽകിയ പഴയ അഭിമുഖത്തിലാണ് ജീവിതത്തിൽ തന്നെ ഏറ്റവും വേദനിപ്പിച്ച സംഭവത്തെ കുറിച്ച് താരം വെളിപ്പെടുത്തിയത്.

Also Read
ഒന്നിച്ച് ഒരു പടം ചെയ്യാന്‍ ശ്രമിച്ചു, രണ്ടാം ദിവസം തന്നെ മകന് മതിയായി, സിദ്ധിഖുമായുണ്ടായിരുന്ന കെമിസ്ട്രി മകനുമായിട്ടില്ലെന്ന് തുറന്നുപറഞ്ഞ് ലാല്‍

തന്റെ പിതാവിന്റെ വിയോഗം ആയിരുന്നു മെഗാസ്റ്റാറിനെ ജീവിതത്തിൽ ഏറ്റവും കൂടുതൽ തളർത്തിയത്. പിതാവിന്റെ വിയോഗത്തിന് ശേഷമാണ് താൻ മ, രണ ത്തെ കുറിച്ച് കൂടുതൽ ചിന്തിച്ച് തുടങ്ങിയതെന്നും നടൻ പറയുന്നു. മ, രണ ത്തെ കുറിച്ച് ചിന്തിക്കാറുണ്ടോ എന്നുള്ള അവതാരകന്റെ ചോദ്യത്തിനായിരുന്നു മമ്മൂട്ടി മറുപടി പറഞ്ഞത്.

മമ്മൂട്ടിയുടെ വാക്കുകൾ ഇങ്ങനെ:

വാപ്പയുടെ വിയോഗത്തിന് ശേഷമാണ് ഇതിനെ കുറിച്ച് കൂടുതൽ ചിന്തിക്കാൻ തുടങ്ങിയത്. ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടമായിരുന്നു അത്. ചെറുപ്പത്തിൽ വാപ്പയുടെ സഹോദരനേയും ഏറ്റവും അടുത്ത ആളുകളേ യുമെല്ലാം നഷ്ടപ്പെട്ടിട്ടുണ്ട്. എന്നാൽ വാപ്പയെ നഷ്ടപ്പെടുമെന്ന് ഞാൻ ഒരിക്കൽ പോലും വിചാരിച്ചിരുന്നില്ല. പെട്ടെന്നായിരുന്നു അദ്ദേഹത്തിന്റെ വിയോഗം.

ആ സമയം ഞാൻ ഇവിടെ ഇല്ലായിരുന്നു. അതിന് ശേഷമാണ് മ, രണ ത്തെ കുറിച്ച് ഞാൻ ചിന്തിച്ച് തുടങ്ങുന്നത്. എന്നിൽ നിന്ന് ആദ്യമായി നഷ്ടപ്പെട്ട് പോകുന്നത് അച്ഛനെയാണെന്നും മമ്മൂട്ടി പറയുന്നു. താൻ ഇല്ലാതിരിക്കുന്ന കാലം, ഭാവിതലമുറ തന്നെ ഒരു നല്ല അഭിനേതാവായും നല്ല മനുഷ്യനായും വിലയിരുത്തണമെന്നാണ് ആഗ്രഹിക്കുന്നതെന്നും മെഗാസ്റ്റാർ പറയുന്നു.

അതിന്റെ അപ്പുറത്തേയ്ക്ക് ഒരു ആഗ്രഹവും ഇല്ലെന്നും താരം പറഞ്ഞു. മമ്മൂട്ടിയുടെ അഭാവത്തിൽ വരും തലമുറ എങ്ങനെ വിലയിരുത്തണമെന്നുളള അവതാരകന്റെ ചോദ്യത്തിനായിരുന്നു മെഗാസ്റ്റാർ ഇങ്ങനെ മറുപടി പറഞ്ഞത്.

Also Read
വിവാദ നായിക, സൗന്ദര്യം കൊണ്ട് കറക്കിയെടുത്തത് ലക്ഷക്കണക്കിന് പേരെ, യുവാക്കളുടെ ഹരം ശിവാനി നാരായണന്റെ കഥ ഇങ്ങനെ

Advertisement