ബാലതാരമായി അഭിനയരംഗത്തേക്ക് എത്തി പിന്നീട് തെന്നിന്ത്യൻ സിനിമയിലെ മുൻ നിര നായികമാരിൽ ഒരാളായി മാറിയ താരമായിരുന്നു ശ്വേതാ ബസു. കാത്ത മങ്കരു ലോകം എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് നടി ഏറെ ശ്രദ്ധിക്കപ്പെട്ടത്. ഈ ചിത്രം മികച്ച വിജയം നേടിയതോടെ നിരവധി ഭാഷകളിലേക്ക് മൊഴിമാറ്റം ചെയ്തിരുന്നു. അക്കൂട്ടത്തിൽ മലയാളത്തിലേക്കും ഇത് ഞങ്ങളുടെ ലോകം എന്ന പേരിൽ ഈ സിനിമ മൊഴിമാറ്റി എത്തിയിരുന്നു.
അന്യ ഭാഷ ചിത്രങ്ങൾ ഇരു കയ്യും സ്വീകരിക്കുന്ന മലയാളി പ്രേക്ഷകർ മൊഴിമാറ്റം ചെയ്തുവന്ന ഈ ചിത്രവും ഏറ്റെടുക്കുക ആയിരുന്നു. ഈ ഒരൊറ്റ ചിത്രത്തിലൂടെ മലയാളി ആരധകരെയും കയ്യിലെടുത്തു ശ്വേതാ ബസു. കോളേജ് കാലവും പ്രണയവുമൊക്കെ എടുത്തുപറഞ്ഞ ചിത്രത്തിന് മികച്ച പ്രതികരണമായിരുന്നു മലയാളി പ്രേക്ഷകരിൽ നിന്നും ലഭിച്ചത്.
അതോടെ ശ്വേത മലയാളി പ്രേഷകരുടെ പ്രിയ നടിയായി മാറി. ബാലതാരമായി സിനിമാലോകത്തേക്ക് എത്തിയ താരത്തിന് മക്ഡി എന്ന ചിത്രത്തിലൂടെ മികച്ച ബാല താരത്തിനുള്ള ദേശീയ അവാർഡ് ലഭിച്ചിരുന്നു. ബാലതാരത്തിൽ നിന്നും പിന്നീട് നായികയായി അരങ്ങേറ്റം കുറിച്ച നടിക്ക് മികച്ച അഭിനയം കൊണ്ടും സൗന്ദര്യംകൊണ്ടും പ്രേഷകരുടെ ഇഷ്ട നടിയായി മാറാൻ വളരെ വേഗം സാധിച്ചു.
എന്നാൽ ജീവിതത്തിൽ അത്ര നല്ല അനുഭവങ്ങൾ ആയിരുന്നില്ല താരത്തിന് നേരിടേണ്ടി വന്നത്. സിനിമയിൽ തിളങ്ങിനിൽക്കുന്ന സമയത്താണ് താരത്തെ പോലീസ് അ റ സ്റ്റ് ചെയുന്നത്. ദേശീയ അവാർഡ് ജേതാവ കൂടീയായ നടി വേശ്യാവൃത്തിക്ക് അറസ്റ്റിലായി എന്ന വാർത്ത ഞെട്ടലോടെയാണ് ആരാധകർ കേൾക്കുന്നത്.
പത്താം വയസ്സിൽ മക്ദി എന്ന ചിത്രത്തിലെ അഭിനയത്തിന് ശ്വേതയ്ക്ക് ദേശീയ അവാർഡ് ലഭിച്ചിരുന്നു. അതിനുശേഷം, ഇഖ്ബാലിലെ അഭിനയം അവർക്ക് നിരൂപക പ്രശംസ നേടിക്കൊടുക്കുകയുണ്ടായി. അറസ്റ്റിന്റെ വാർത്ത പുറത്തുവന്നപ്പോൾ അത് പലരെയും ഞെട്ടിച്ചു. ഹൈദരാബാദിലെ ബഞ്ചാര ഹിൽസിലെ ഒരു ഹോട്ടലിൽ നിന്നാണ് ബസുവിനെ പോലീസ് റെയ്ഡിന് ശേഷം അറസ്റ്റ് ചെയ്തത്.
ഇരുപത്തിമൂന്നു വയസ്സുള്ളപ്പോളാണ് താരത്തെ ലൈംഗിക വ്യാപാരത്തിൽ അകപെട്ടതിനു പോലീസ് അറസ്റ്റ് ചെയ്യുന്നത്. അന്ന് അവർ ഇക്കാര്യം സമ്മതിച്ചതായി അന്ന് നടി പറഞ്ഞതായി വാർത്തകളും പുറത്ത് വന്നിരുന്നതാണ്. എനിക്ക് പണമില്ലായിരുന്നു. എനിക്ക് എന്റെ കുടുംബവും മറ്റ് ചില നല്ല കാര്യങ്ങളും നോക്കേണ്ടി വന്നു. എല്ലാ വാതിലുകളും അടഞ്ഞു, പണം സമ്പാദിക്കാൻ വേശ്യാവൃത്തിയിൽ ഏർപ്പെടാൻ ചിലർ എന്നെ പ്രോത്സാഹിപ്പിച്ചു. ഞാൻ നിസ്സഹായ ആയിരുന്നു, തിരഞ്ഞെടുക്കാൻ ഒരു വഴിയും അവശേഷിച്ചില്ല, ഞാൻ ഈ പ്രവൃത്തിയിൽ ഏർപ്പെട്ടു എന്നായാരുന്നു അന്ന് നടി പറഞ്ഞു എന്ന രീതിയിൽ വന്ന വാർത്തകൾ.
എന്നാൽ ഈ വിഷയത്തിൽ അന്ന് നടി പറഞ്ഞ ഭാഗം അധികം അന്ന് മാധ്യമങ്ങളിൽ വന്നിരുന്നില്ല. ആ സംഭവത്തെ കുറിച്ച് അവർ പറയുന്നത് ഇങ്ങനെ: താൻ തെറ്റ് ചെയ്തു എന്നോ ഇപ്പോൾ തന്റെ പേരിൽ താൻ സമ്മതിച്ചു എന്ന് പറയുകയാണ് തരത്തിലുള്ള പ്രസ്താവനയെ കുറിച്ചോ എനിക്ക് ഒരു അറിവുമില്ല. അങ്ങനെ ഒരു പ്രസ്താവന ഞാൻ നടത്തിയിട്ടില്ല. ഇത് തെറ്റ് പറ്റി എന്നെ അറസ്റ്ററ്റ് ചെയ്തതാണ് എന്നുമാണ് അന്ന് നടി പറഞ്ഞത്.
അതിനെക്കുറിച്ച് തനിക്ക് ഒരു സൂചനയും ഇല്ലെന്നും ഹൈദരാബാദിൽ നടന്ന ഒരു അവാർഡ് ദാന ചടങ്ങിലേക്ക് തന്നെ ക്ഷണിച്ചിട്ടുണ്ടെന്നും പറഞ്ഞാണ് റെയ്ഡ് നടന്ന ഹോട്ടലിൽ പാർപ്പിച്ചതെന്നു നടി പറഞ്ഞു. ഒരു അവാർഡ് ദാന ചടങ്ങിൽ പങ്കെടുക്കാൻ ഞാൻ അവിടെ പോയിരുന്നു. വിധിയാകാം അല്ലെങ്കിൽ മറ്റെന്തെങ്കിലും ആകാം എനിക്ക് രാവിലെ തിരിച്ചുള്ള വിമാനം നഷ്ടമായി.
എന്റെ എയർ ടിക്കറ്റും താമസവും അവാർഡ് ചടങ്ങിന്റെ സംഘാടകർ ബുക്ക് ചെയ്തു തന്നിരുന്നു . ഇപ്പോഴും ടിക്കറ്റ് എന്റെ പക്കലുണ്ട്. ഏജന്റിനെ അറസ്റ്റ് ചെയ്തു എന്ന് പറയുന്നു കേസ് അന്വേഷിച്ചുവരികയാണ്. മുഴുവൻ സാഹചര്യത്തിലും ഞാൻ ഇരയാണ്. ഒരു റെയ്ഡ് ഉണ്ടായിരുന്നു സംഭവം ഞാൻ നിഷേധിക്കുന്നില്ല പക്ഷേ വസ്തുതകൾ അല്ല പുറത്തു വന്നത് ഇന്നല്ലെങ്കിൽ നാളെ സത്യം തെളിയും ശ്വേത പറഞ്ഞു.
ഈ പ്രശ്നം നേരിട്ടത് ഞാൻ മാത്രമല്ല മറ്റ് നിരവധി നായികമാരുമുണ്ട്. ഇപ്പോൾ റെസ്‌ക്യൂ ഹോമിന് പുറത്ത് ശ്വേത പ്രസ്താവന നിരസിക്കുകയും താൻ പറയാത്ത പ്രസ്താവന നൽകിയ മാധ്യമ പ്രവർത്തകനെ കണ്ടെത്തി നിയമ നടപടിയുമായി മുന്നോട്ട് പോകാനുള്ള തയ്യാറെടുപ്പിലാണ്.