മലയാള സിനിമയിലെ യുവ നടൻ ഉണ്ണിമുകുന്ദൻ നായകനായി എത്തി തകർപ്പൻ വിജയം നേടിയ സിനിമ ആയിരുന്നു മാളികപ്പുറം. 100 കോടി ക്ലബ്ബിൽ എത്തിയ ഈ സിനിമ ഉണ്ണി മുകുന്ദന്റെ കരിയറിലെ ഏറ്റവും വലിയ വിജയമായിരുന്നു. ഉണ്ണി മുകുന്ദൻ തന്നെയായിരുന്നു ഈ ചിത്രം നിർമ്മിച്ചതും.
അതേ സമയം മാളികപ്പുറം സിനിമ എഴുതുമ്പോൾ അയ്യപ്പനായി മനസിൽ കണ്ടത് ജനപ്രിയ നടൻ ദീലിപിനെ ആയിരുന്നു എന്ന് വെളിപ്പെടുത്തി രംഗത്ത് എത്തിയിരിക്കുയാണ് ചിത്രത്തിന്റെ തിരക്കഥാകൃത്തായ അഭിലാഷ് പിള്ള. ദിലീപ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രം വോയിസ് ഓഫ് സത്യനാഥന്റെ ട്രെയിലർ ലോഞ്ച് ചടങ്ങിൽ പങ്കെടുക്കവേയാണ് അഭിലാഷ് പിള്ള ഇക്കാര്യം തുറന്നു പറഞ്ഞത്.
ഒരുപാട് സന്തോഷമുണ്ട് സിനിമകളുടെ ട്രെയിലർ ലോഞ്ചുകൾ ഒക്കെ ഏറ്റവും പിറകിൽ നിന്നും കണ്ടിരുന്ന ഒരു കാലം ഉണ്ടായിരുന്നു. ഇപ്പോൾ ഇങ്ങനെയൊരു പരിപാടിയിൽ പങ്കെടുക്കാൻ സാധിച്ചതിൽ സന്തോഷമുണ്ട്. ദിലീപേട്ടന്റെ കടുത്ത ആരാധകനാണ് ഞാൻ.
മാളികപ്പുറം എന്ന സിനിമയാണ് എന്നെ ഈ വേദിയിൽ എത്തിച്ചത്. എന്റെ ഒരു കഥ ദിലീപേട്ടൻ കേൾക്കണം എന്നാണ് ആഗ്രഹം. സത്യത്തിൽ മാളികപ്പുറം എന്ന സിനിമയുടെ തിരക്കഥ എഴുതുമ്പോൾ അയ്യപ്പനായി മനസിൽ കണ്ടത് ദിലീപേട്ടനെ ആണ്. ദിലീപേട്ടനെ മനസിൽ വച്ചാണ് തിരക്കഥ എഴുതിയത്.
പക്ഷെ അത് എനിക്ക് ചെയ്യാൻ പറ്റിയില്ല. മാളികപ്പുറത്തിന്റെ പ്രമോഷനായി പോകുന്ന ഇടത്തെല്ലാം ചോദിക്കുന്നത് ദിലീപേട്ടന്റെ സിനിമകളെ കുറിച്ചാണ്. വർഷങ്ങൾക്ക് ശേഷം പ്രേക്ഷകർ തിയറ്ററിലേക്ക് ഒഴുകി എത്തിയത് മാളികപ്പുറത്തിന് ആണ്. അവരെല്ലാം ദിലീപേട്ടന്റെ പ്രേക്ഷകരാണ് എന്നായിരുന്നു അഭിലാഷ് പിള്ള പറഞ്ഞത്.
അതേ സമയം ദിലീപിനെ നായകനാക്കി റാഫി സംവിധാനം ചെയ്യുന്ന വോയ്‌സ് ഓഫ് സത്യനാഥൻ ജൂലൈ 14 ന് ആണ് തിയ്യറ്ററുകളിൽ പ്രദർശനത്തിന് എത്തുന്നത്. വീണ നന്ദകുമാർ നായികയാവുന്ന ഈ ചിത്രത്തിൽ ജോജു ജോർജും തമിഴ് സൂപ്പർസ്റ്റാർ ശരത് കുമാറും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.