ദിൽഷയ്ക്ക് വേണ്ടി പാതിരാത്രി 12 മണിക്ക് റോബിന്റെ പിറന്നാൾ ആഘോഷം; ഇതിൽ കൂടുതൽ ഇനി എന്ത് വേണമെന്ന് ചോദിച്ച് ആരാധകർ

229

മലയാളികളുടെ പ്രിയപ്പെട്ട റിയാലിറ്റി ഷോയായ ബിഗ് ബോസ് മലയാളം സീസൺ ഫോർ ഷോയുടെ അവസാന ഘട്ടത്തിലേക്ക് എത്തുകയാണ്. ഷോയിലെ ആദ്യത്തെ ഫൈനലിസ്റ്റാണ് ദിൽഷ പ്രസന്നൻ. അതേ സമയം നേരത്തെ പുറത്തായ മൽസരാർത്ഥി ഡോ. റോബിൻ രാധകൃഷ്ണനും ആയിട്ടുള്ള സൗഹൃദമാണ് ദിൽഷയുടെ പേര് ശ്രദ്ധേയം ആക്കിയത്.

ഇരുവരും തമ്മിൽ ലവ് ട്രാക്ക് ആണോ എന്ന് പ്രേക്ഷകർ സംശയിച്ചിരുന്നു. എന്നാൽ ഞങ്ങൾ നല്ല സുഹൃത്തുക്കൾ ആണെന്ന് ദിൽഷ തന്നെ വ്യക്തമാക്കിയിരുന്നു. ബിഗ് ബോസ് തുടങ്ങി കുറച്ചു നാളുകളാക്കു ശേഷം ഇരുവരും നല്ല സുഹൃത്തുക്കൾ ആവുകയായിരുന്നു.

Advertisements

എന്നാൽ ഇരുവരും ലവ് ട്രാക്കിലേക്ക് പോവുന്നതായി പ്രേക്ഷകർ സംശയിച്ചിരുന്നുു. ബിഗ് ബോസ് വീടിനകത്തും ഇങ്ങനെ ഒരു സംസാരം വന്നിരുന്നു. റോബിൻ ദിൽഷയെ പലപ്പോഴായി പ്രൊപ്പോസ് ചെയ്തിരുന്നു. എന്നാൽ ഒരു നല്ല സുഹൃത്ത് മാത്രമാണ് തനിക്ക് സുഹൃത്തായി കാണാൻ ആണ് ആഗ്രഹമെന്നുമാണ് ദിൽഷ പറഞ്ഞത്.

എന്നാൽ അപ്രതീക്ഷിതം ആയിട്ടായിരുന്നു റോബിൻ മത്സരത്തിൽ നിന്ന് പുറത്തു പോയത്. ഡോ. റോബിൻ പുറത്തു പോയതോടെ ശക്തി നഷ്ടപെട്ട അവസ്ഥയിൽ ആയിരുന്നു ദിൽഷ. എന്നാൽ ഇപ്പോഴും ബിഗ്‌ബോസ് വീടിനുള്ളിൽ എന്ത് ടാസ്‌ക് വന്നാലും റോബിന്റെ പേരു പറഞ്ഞാണ് ദിൽഷ സംസാരിക്കാറുള്ളത്.

Also Read: എനിക്ക് കുറച്ചുകൂടി നല്ല വസ്ത്രങ്ങൾ കൊടുത്തൂടെ എന്ന് ചോദിച്ച് നയൻതാര അവരുമായി വഴക്ക് ഇട്ടിരുന്നു, നല്ല മനസ്സിന് ഉടമയാണ്, സ്‌നേഹിക്കുന്നവർക്ക് വേണ്ടി എന്ത് ചെയ്യം: നയൻസിനെ കുറിച്ച് മിത്രാ കുര്യൻ

കഴിഞ്ഞ ബിഗ്‌ബോസ് ഡെയ്‌ലി ടാസ്‌കിലും ദിൽഷ റോബിന്റെ പേര് പറഞ്ഞിരുന്നു. റോബിനുമായിട്ടുള്ള സൗഹൃദത്തെ കുറിച്ച് ദിൽഷ വാതോരാതെ സംസാരിക്കാറുമുണ്ട്. റോബിൻ ദിൽഷ ഫാൻസ് സോഷ്യൽ മീഡിയകളിൽ സജീവമാണ്. ഇപ്പോൾ ചർച്ച ആവുന്നത് റോബിന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റാണ്.

നർത്തകിയും മോഡലുമായ ദിൽഷയുടെ ജന്മദിനത്തിന് സോഷ്യൽ മീഡിയ ആരാധകർ പിറന്നാൾ ആശംസകളുമായി എത്തുകയാണ്. ഇതിൽ ഏറ്റവും കൂടുതൽ ചർച്ച ആയി മാറുന്നത് റോബിന്റെ പിറന്നാൾ കുറിപ്പാണ്. ബിഗ്ഗ്‌ബോസിൽ നിന്ന് റോബിൻ പുറത്തു വന്നപ്പോഴും ആരാധകർ ചോദിച്ചത് ദിൽഷയുമായുള്ള വിവാഹത്തെ കുറിച്ചായിരുന്നു.

ഇതിനെ കുറിച്ച് റോബിൻ പറഞ്ഞതും വാർത്തയായിരുന്നു. ഇപ്പോൾ പിറന്നാൾ പോസ്റ്റുകൾ കൂടി പങ്കുവെച്ചതോടെ ആരാധകർക്കിടയിൽ പുതിയ ചർച്ചകൾക്ക് ഇടയായിരിക്കുന്നത്. റോബിൻ തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ ദിൽഷയുടെ ഫോട്ടോ പങ്കുവെച്ച് കൊണ്ട് ഹാപ്പി ബെർത്ത് ഡേ ദിൽഷ എന്ന് എഴുതിയാണ് പിറന്നാൾ ആശംസ അറിയിച്ചത്.

ഈ പോസ്റ്റിനു താഴെ നിരവധി പേരാണ് ആശംസകൾ അറിയിച്ചു കൊണ്ട് രംഗത്തെത്തുന്നത്. റോബിനും ദിൽഷയും നല്ല ജോഡി ആണെന്നും ഇനിയും ഒരുപാട് കാലം ഒരുമിച്ച് ജീവിക്കുന്നത് കാണാനാണ് ആഗ്രഹമെന്നും പറഞ്ഞു കൊണ്ട് ആരാധകരുടെ നിരവധി കമന്റുകളാണ് വന്ന് നിറയുന്നത്.

താരങ്ങൾ ഇരുവരും ജീവിതത്തിലും ഒന്നിക്കണം എന്ന് പറഞ്ഞു കൊണ്ടും ആരാധകർ എത്തുന്നുണ്ട്. അടുത്ത വർഷം ദിൽഷയുടെ പിറന്നാൾ ഇരുവർക്കും ഒന്നിച്ച് ആഘോഷിക്കാൻ സാധിക്കട്ടെ എന്നുള്ള ആശംസകളും പോസ്റ്റിനു താഴെ വരുന്നുണ്ട്. റോബിന്റെ പേരിലുള്ള ആർമി ഗ്രൂപ്പുകളിലും ദിൽഷയ്ക്കുള്ള പിറന്നാൾ ആശംസകൾ നിറയുകയാണ്.

Also Read: കല്യാണം കഴിഞ്ഞ് എന്നും ലക്ഷ്മിപ്രിയ ചെയ്തിരുന്നത് ഇങ്ങന; ലക്ഷ്മി പ്രിയയ്ക്ക് ആ രോഗമായിരുന്നു എന്ന് ഭർത്താവ് ജയേഷ്

ബിഗ് ബോസ് ഷോയിൽ ഫൈനലിലേക്ക് ദിൽഷ കടന്നതോടെ വലിയ പ്രേക്ഷക പിന്തുണയാണ് ഉയർന്ന് വരുന്നത്. എന്നാൽ അനേകം വിമർശനങ്ങളും ഡീഗ്രേഡിങ്ങും ഇതിനൊപ്പമുണ്ട്. റോബിൻ വിചാരിച്ചാൽ ദിൽഷ ബിഗ്‌ബോസ്സ് ടൈറ്റിൽ വിന്നറായേക്കും എന്നുള്ള പ്രചരണവും ഇതിനൊപ്പം നടക്കുന്നുണ്ട്. എന്തൊക്കെ ആയാലും റോബിന്റെ രാജകുമാരി റോബിന് വേണ്ടി ജയിക്കണം എന്നാണ് ആരാധകർ പറയുന്നത്.

Advertisement