നിരവധി സൂപ്പർഹിറ്റ് സിനിമകൾ മലയാളത്തിന് സമ്മാനിച്ച കുടുംബ ചിത്രങ്ങളുടെ അമരക്കാരൻ സംവിധായകൻ സത്യൻ അന്തിക്കാട് തെന്നിന്ത്യൻ സിനിമാ ലോകത്തിന് സമ്മാനിച്ച താര സുന്ദരിയാണ് നയൻ താര എന്ന നടി. പത്തനംതിട്ട ജില്ലയിലെ തിരുവല്ല സ്വദേശിനിയായ ഡയാന മറിയം കുര്യൻ എന്ന പെൺകുട്ടി സിനിമയിൽ എത്തിയപ്പോൾ നയൻതാര എന്നു പേരുമാറ്റുക ആയിരുന്നു.കോളേജിൽ പഠിച്ചിരുന്ന സമയത്ത് മോഡലിംഗ് ചെയ്തിരുന്ന നയൻ താര കൈരളി ടിവിയിൽ ഫോൺഇൻ പരിപാടി അവതരിപ്പിച്ചുകൊണ്ടാണ് ദൃശ്യ മാധ്യമ രംഗത്തേക്ക് കടന്നുവന്നത്.
മോഡലിംങ്ങാണ് നയൻതാരയെ ചലച്ചിത്ര ലോകത്തേയ്ക്ക് എത്തിച്ചത്. സത്യൻ അന്തിക്കാടിന്റെ മനസിനക്കരെ എന്ന ചിത്രത്തിൽ ജയറാമിന്റെ നായികയായി അരങ്ങേറ്റം കുറിച്ച നയൻസ് ഇന്ന് തെന്നിന്ത്യയിലെ ഏറ്റവും താരമൂല്യമുള്ള നടിയാണ്. തമിഴകത്തിന്റെ ലേഡി സൂപ്പർസ്റ്റാര് എന്നാണ് താരം അറിയപ്പെടുന്നത്. 2003ൽ ആണ് മനസ്സിനക്കരെ എന്ന സിനിമയിൽ ജയറാമിന്റെ നായികയായി നയൻതാര മലയാള സിനിമയിലേക്ക് കടന്നു വന്നത്. 2004ൽ മോഹൻലാലിന്റെ നായികയായി ഫാസിലിന്റെ വിസമയത്തുമ്പത്ത് സഹോദരിയായി ഷാജികൈലാസിന്റെ നാട്ടുരാജാവ്, എന്നീ ചിത്രങ്ങളിലും നയൻതാര അഭിനയിച്ചു.
2005 ൽ മെഗാസ്റ്റാർ മമ്മൂട്ടിയുടെ നായികയായി രാപ്പകൽ, തസ്‌കര വീരൻ എന്ന ചിത്രങ്ങളിലും താരം അഭിനയിച്ചു. പിന്നീട് തമിഴകത്തേക്ക് ചേക്കേറിയ താരം 2005ൽ തനെന ശരത് കുമാർ നായകനായ അയ്യ എന്ന സിനിമയിൽ നായികയായി. ഈ സിനിമയുടെ തകർപ്പൻ വിജയത്തോടെ താരം സൂപ്പർസ്റ്റാർ സ്റ്റൈൽ മന്നൻ രജനികാന്തിന്റെ നായികയായി. രജനിക്കൊപ്പം ചന്ദ്രമുഖിയിൽ അഭിനയിച്ചതോടെ രജനിക്കൊപ്പം ചന്ദ്രമുഖിയിൽ അഭിനയിച്ചതോടെയാണ് നയൻസിന്റെ തലവര മാറുന്നത്. തുടർന്ന് ഇന്ന് വരെ തെന്നിന്ത്യൻ സിനിമ ലോകം അടക്കി വാഴുകയാണ് താരം.
ഇപ്പോഴിതാ തമിഴകത്തിന്റെ സ്‌റ്റൈൽ മന്നൻ രജനികാന്തിന്റെ സ്വഭാവ ഗുണത്തെ കുറിച്ച് വാചാലയാവുകയാണ് നയൻ താരം. താൻ കണ്ടിട്ടുള്ളതിൽ വെച്ച് തന്നെ അത്ഭുതപ്പെടുത്തിയ നടൻ സൂപ്പർസ്റ്റാർ രജനികാന്ത് ആണെന്നാണ് നയൻതാര പറയുന്നത്. ഒരഭമിമുഖത്തിൽ ആയിരുന്നു നയൻതാരയുടെ വെളിപ്പെടുത്തൽ.
Also Read
പ്രശ്നം പറയാൻ ഒരാളില്ല, മനസിലാക്കുന്ന ഒരാളില്ല: സങ്കടം തുറന്നു പറഞ്ഞ് സാന്ദ്രാ തോമസ്
ഇതേപോലെ എളിമയും നന്മയും ഉള്ള മറ്റൊരു നടനെ താൻ കണ്ടട്ടില്ല. ഷൂട്ടിങ് ലൊക്കേഷനിൽ ഒക്കെ നിരവധി സ്ത്രീകൾ അദ്ദേഹത്തെ കാണാനും നേരിട്ട് സംസാരിക്കാനും എത്തും. അപ്പോൾ അദ്ദേഹത്തിന് വേണമെങ്കിൽ ഇരുന്ന് തന്നെ സംസാരിക്കാം എന്നാൽ സ്ത്രീകളെ കാണുമ്പോൾ എഴുന്നേറ്റ് നിന്ന് കൈകൂപ്പി വിനയത്തോടെ അദ്ദേഹം സംസാരിക്കൂ എന്നും നയൻതാര പറയുന്നു.
ചന്ദ്രമുഖി, ശിവാജി, കുസേലൻ, ദർബാർ തുടങ്ങിയവയാണ് രജനികാന്തിനൊപ്പം നയൻതാര അഭിനയിച്ച സൂപ്പർഹിറ്റ് സിനിമകൾ. നയൻതാരയുടെതായി അണിയറയിൽ ഒരുങ്ങുന്ന പുതിയ ചിത്രം നേട്രിക്കൺ ആണ്. സ്റ്റെൽ മന്നൻ രജനികാന്ത് നായകനാവുന്ന അണ്ണാത്തയിലും നയൻതാരയാണ് നായിക. സിരുതൈ ശിവയാണ് ഈ രജനി ചിത്രം ഒരുക്കുന്നത്. നടി കീർത്തി സുരേഷും ഈ സിനിമയിൽ ഒരു പ്രധാന വേഷത്തിൽ എത്തുമെന്നും റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. കുഞ്ചാക്കോ ബോബനൊപ്പം അഭിനയിച്ച നിഴൽ ആണ് ഒടുവിൽ റിലീസ് ചെയ്ത മലയാള ചിത്രം.
അതേ സമയം താരത്തിന്റെ കാമുകനായ വിഘ്‌നേഷ് ശിവ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലും നയൻതാര യാണ് നായികയായി എത്തുന്നത്. ഈ ചിത്രത്തിന്റെ അണിയറ പ്രവർത്തനങ്ങൾ നടക്കുകയാണ് ഇപ്പോൾ. അതിനിടെ ഏറെ നാളായി ആരാധകർ കാത്തിരിക്കുന്നത് വിഘ്നേശ് ശിവനുമായിട്ടുള്ള നയൻതാരയുടെ വിവാഹം നടക്കുന്നതിന് വേണ്ടിയാണ്.
Also Read
മമ്മൂക്ക പറഞ്ഞ രാഷ്ട്രീയമാണ് എന്റേതും, എനിക്ക് ഒരിക്കലും ജാഡ വരില്ല: തുറന്നു പറഞ്ഞ് ഇന്ദ്രൻസ്
അതേ സമയം ഇരുവരും ലിവിങ് ടുഗെദറിൽ ആണെന്നും വാർത്തകൾ വന്നിരുന്നു. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളും വീഡിയോകളുമെല്ലാം സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്. ഇവർ വിവാഹത്തെക്കുറിച്ച് ഈ അടുത്ത് ഒന്നും തന്നെ പറഞ്ഞിട്ടില്ല. എന്നാൽ ആ നിമിഷത്തിന് വേണ്ടി കാത്തിരിക്കുകയാണ് ആരാധകർ.