ഒരു കാലത്ത് മലയാള സിനിമയിൽ കാരിരുമ്പിന്റെ കരുത്തുള്ള കഥാപാത്രങ്ങളെ അവതരിപ്പിച്ച് സൂപ്പർതാരം ആയിരുന്നു അന്തരിച്ച നടൻ സുകുമാരൻ. നായകനായി മാത്രമല്ല വില്ലനായും അച്ഛൻ വേഷത്തിലും സഹനടനായും ഒക്കെ അദ്ദേഹം തിളങ്ങിയിരുന്നു.
അദ്ദേഹത്തിന്റെ രണ്ട് ആൺമക്കളും ഇന്ന് തെന്നിന്ത്യൻ സിനിമയിൽ ശക്തമായ സാന്നിധ്യമായി മാറിയിട്ടുണ്ട്. ഇളയ മകൻ പൃഥ്വിരജ് അഭിനയത്തിന് പുറമേ സംവിധായകനുമ നിർമ്മാതാവും ഒക്കെയാണ്. മൂത്തമകൻ ഇന്ദ്രജിത്തും ശക്തമായ വേഷങ്ങൾ അവതരിപ്പിച്ച് തിളങ്ങി നിൽക്കുന്ന യുവ നടനാണ്.
മലയാളികളുടെ പ്രിയപ്പെട്ട താരകുടുംബം കൂചിയാണ് ഇന്ദ്രജിത്തിന്റേത്. ഇന്ദ്രജിത്തിന്റെ ഭാര്യയും നടിയുമായ പൂർണിമയും പ്രേക്ഷകർക്ക് സുപരിചിതരാണ്. ഇവരുടെ മക്കളായ പ്രാർത്ഥനയും നക്ഷത്രയും പ്രേക്ഷകരുടെ പ്രിയ താരപുത്രിമാരാണ്. നക്ഷത്രയ്ക്ക് അഭിനയത്തിലും പ്രാർത്ഥനയ്ക്ക് പാട്ടിലുമാണ് പ്രിയം.
സോഷ്യൽ മീഡിയകളിലൂടെ മക്കളുടെ വിശേഷങ്ങൾ ഒക്കെ പങ്കുവെച്ച് ഇരുവരും രംഗത്ത് എത്താറുണ്ട്. കഴിഞ്ഞ ദിവസമായിരുന്നു നക്ഷത്രയുടെ പിറന്നാൾ. ആശംസ അറിയിച്ച് ആദ്യം എത്തിയത് അമ്മ പൂർണ്ണിമ ആയിരുന്നു. പിറന്നാൾ ദിനത്തിൽ നടന്ന മറ്റൊരു ആഘോഷത്തെക്കുറിച്ചുള്ള വിശേഷത്തെക്കുറിച്ചും പൂർണ്ണിമ വ്യക്തമാക്കിയിരുന്നു.
സാരിയണിഞ്ഞ് കഴുത്തിൽ മാലയും പൂമാലയും കൈയ്യിൽ നിറയെ കുപ്പിവളകളും അണിഞ്ഞുള്ള നക്ഷത്രയുടെ ചിത്രവും വൈറലായിരുന്നു. മഞ്ഞൾ സേവപ്പഴകി എന്ന ക്യാപ്ഷനോടെയായിരുന്നു പൂർണിമ ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്. കുടുംബത്തിൽ എല്ലാവരുമുള്ള ചിത്രങ്ങളും താരം പങ്കുവെച്ചിരുന്നു.
അലംകൃത ഒഴികെ ബക്കി എല്ലാവരും ആ ചിത്രത്തിൽ ഉണ്ടായിരുന്നു. ഇത് ഏത് ചടങ്ങിലെ ചിത്രമാണെന്നായിരുന്നു എല്ലാവരും ചോദിച്ചത്. പെൺകുട്ടികൾ ആദ്യമായി പ്രായം അറിയിക്കുമ്പോൾ നടത്തുന്ന ചടങ്ങാണിതെന്നും തമിഴ് കൾച്ചറിലെ ചടങ്ങാണിതെന്നും മറുപടി ലഭിച്ചിരുന്നു. മഞ്ഞൾ സേവപ്പഴകിയെന്ന് വെച്ചാൽ മഞ്ഞളിൽ ചുവന്ന സുന്ദരി, മഞ്ഞൾ തേച്ചുകുളി, മഞ്ഞൾനീരാട്ട് എന്നൊക്കെ ഇവിടെ പറയും.
തമിഴൻസാണ് ഈ ചടങ്ങിന് കൂടുതൽ പ്രാധാന്യം കൊടുക്കുന്നതെന്നുമായിരുന്നു സംശയം ചോദിച്ചവർക്ക് ലഭിച്ച മറുപടികൾ. അതേ സമയം കുറേ നാളുകൾക്ക് ശേഷം കുടുംബത്തിലെ എല്ലാവരും ഒരുമിച്ച ചടങ്ങ് കൂടിയായിരുന്നു ഇത്. നക്ഷത്രയെ കെട്ടിപ്പിടിച്ച് നിൽക്കുന്ന ചിത്രം ആദ്യം പോസ്റ്റ് ചെയ്തത് പൃഥ്വിയായിരുന്നു. സുപ്രിയയേയും പൃഥ്വിയേയും ഒരുമിച്ച് കണ്ടപ്പോൾ ആരാധകരെല്ലാം ചോദിച്ചത് അലംകൃതയെക്കുറിച്ചായിരുന്നു.