സീരിയൽ നടനാണ് കാമുകനെന്ന് ഐശ്വര്യ വീട്ടിൽ പറഞ്ഞപ്പോൾ ആരും വിശ്വസിച്ചില്ല, പ്രേമം തുടങ്ങിയത് ആശുപത്രിയിൽ വെച്ച്, അനൂപ് കൃഷ്ണന്റെ പ്രണയ കഥ ഇങ്ങനെ

1227

മലയാളികളുടെ പ്രിയപ്പെട്ട സീരിയൽ നടനും ബിഗ് ബോസ് മലയാളം മൂന്നാം സീസണിലെ മൽസരാത്ഥിയുമാണ് അനൂപ് കൃഷ്ണൻ. ബിഗ് ബോസ് മലയാളം മൂന്നാം സീസണിലെ ഫൈനലിസ്റ്റ് കൂടിയായ അനൂപിന് ആരാധകരും ഏറെയാണ്.

അതേ സമയം അനൂപ് കൃഷ്ണൻ വിവാഹിതനാവുകയാണ് എന്ന വാർത്ത കഴിഞ്ഞ ദിവസം ആണ് പുറത്ത് വന്നത്. ബിഗ് ബോസ് ഷോ യിലൂടെയാണ് താനൊരു പ്രണയത്തിലാണെന്ന കാര്യം ആരാധകരെ അറിയിക്കുന്നത്. ഇഷ എന്നാണ് ആദ്യം പേര് പറഞ്ഞതെങ്കിലും ഡോക്ടറായ ഐശ്വര്യയാണ് വധുവെന്ന് താരം വ്യക്തമാക്കി.

Advertisements

അനൂപും ഐശ്വര്യയും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞ ദിവസം നടത്തിയിരുന്നു. ഇതിന്റെ ചിത്രങ്ങളും വീഡിയോസും സോഷ്യൽ മീഡിയ പേജുകളിലൂടെ വൈറലാവുകയാണ്. അതേ സമയം ഇഷയെ ആദ്യമായി കണ്ടുമുട്ടിയതിനെ കുറിച്ചും പ്രണയം തുറന്ന് പറഞ്ഞത് താനാണെന്നും തുറന്നു പറയുകയാണ് അനൂപ്.

വനിത ഓൺലൈന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു അനൂപിന്റെ വെളിപ്പെടുത്തൽ. ഐശ്വര്യ ഇപ്പോൾ മംഗലാപുരത്ത് എംഡി ചെയ്യുന്നു. അവിടെ തന്നെ വർക്ക് ചെയ്യുന്നുമുണ്ട്. എന്റെ മെന്ററും ബ്രദറുമാണ് മ്യൂസിക് ഡയറക്ടർ സണ്ണി വിശ്വനാഥ്. അദ്ദേഹത്തിന്റെ ഒരു ട്രീറ്റ്മെന്റിന്റെ ആവശ്യത്തിന് തിരുവനന്തപുരത്ത് പോയപ്പോഴാണ് ഐശ്വര്യയെ ആദ്യം കണ്ടതും പരിചയപ്പെട്ടതും.

അന്ന് ഐശ്വര്യ അവിടെ പ്രാക്ടീസ് ചെയ്യുകയായിരുന്നു. ആ പരിചയം പതിയെ സൗഹൃദമായി. സംസാരിക്കാൻ തുടങ്ങി. കൂടുതൽ പരിചയപ്പെട്ടപ്പോൽ രണ്ട് പേർക്കും ഇഷ്ടമായി. 2019 അവസാനമാണ് പ്രണയം തുറന്ന് പറഞ്ഞത്. ഞാനാണ് അതിന് മുൻകൈ എടുത്തത്. അപ്പോഴേക്കും പരസ്പരം മനസിലാക്കി, ഒന്നിച്ച് മുന്നോട്ട് പോകാം എന്ന നിലയിൽ എത്തിയിരുന്നു.

എന്റെ കാര്യം ഐശ്വര്യ വീട്ടിൽ പറഞ്ഞപ്പോൾ ആദ്യം അവർക്കാർക്കും വിശ്വാസമുണ്ടായിരുന്നില്ല. ഇന്ന ആളോ? എന്നൊരു ആകാംഷയായിരുന്നു. അവരൊക്കെ എന്റെ സീരിയലുകൾ കണ്ടിട്ടുണ്ട്. അങ്ങനെ അറിയാം. എന്റെ വീട്ടിൽ പ്രണയത്തെ കുറിച്ച് സൂചന ഉണ്ടായിരുന്നില്ല. കുറച്ച് കാലം കഴിഞ്ഞ് മതി കല്യാണം എന്ന തീരുമാനത്തിലായിരുന്നു ഞാൻ.

അനിയത്തിയുടെ കല്യാണം ആദ്യം നടക്കണം എന്നായിരുന്നു. ഞാനും ഐശ്വര്യയും പരസ്പരം ഇഷ്ടം പങ്കുവെച്ച ശേഷമാണ് വീട്ടിൽ പറഞ്ഞത്. അനിയത്തിയുടെ കല്യാണ നിശ്ചയം ജനുവരിയിലായിരുന്നു. അപ്പോൾ ഫെബ്രുവരി രണ്ടിന് ഞങ്ങളുടെ വിവാഹവും നിശ്ചയിക്കാൻ തീരുമാനിച്ചു. അപ്പോഴാണ് ബിഗ് ബോസിലേക്ക് വിളി വന്നത്. അതോടെ വിവാഹനിശ്ചയം കാൻസൽ ചെയ്താണ് ബിഗ് ബോസിലേക്ക് പോയത്.

പിന്നീടാണ് ഈ തീയ്യതി കണ്ടെത്തിയത്. എന്റെ സീരിയലുകളും പ്രോഗ്രാമുകളും കണ്ടിട്ടുണ്ടെങ്കിലും ഒരു നടൻ എന്ന നിലയിലുള്ള കൗതുകമോ ആരാധനയോ ഐശ്വര്യയ്ക്ക് എന്നോട് ഉണ്ടായിരുന്നില്ല. അതാണ് എന്നെ കൂടുതൽ ആകർഷിച്ചതും. വളരെ സൗഹാർദപരമായ സംസാരങ്ങളും ഇടപെടലുമാണ് ആദ്യം മുതൽ ഞങ്ങൾക്കിടയിൽ ഉണ്ടായിരുന്നത്.

ബിഗ് ബോസ് വിട്ട് പോന്നപ്പോൾ ഏറ്റവും കൂടുതൽ മിസ് ചെയ്യുന്നത് ആ വീടും അവിടുത്തെ അറ്റ്മോസ്ഫിയറും ആണ്. മലയാളിയുടെയും ഏറ്റവും വലിയ ആഗ്രഹമായിരിക്കും ലാലേട്ടനൊപ്പം ഒരു ഫോട്ടോ എടുക്കുക, സംസാരിക്കുക എന്നതൊക്കെ. എനിക്കത് ബിഗ് ബോസിലൂടെ സാധിച്ചു. അതാണ് വലിയ സന്തോഷം.

മുൻപ് ലാലേട്ടൻ അഭിനയിച്ച പല സിനിമകളുടെയും ലൊക്കേഷനിൽ പോയി അദ്ദേഹത്തെ കണ്ടിട്ടുണ്ട്. അപ്പോൾ പോലും ഒരു ഫോട്ടോ ഒപ്പം നിന്നെടുക്കാൻ പറ്റിയിട്ടില്ല. അത് ബിഗ് ബോസിലൂടെ സാധിച്ചു. ബിഗ് ബോസിന് ശേഷം സീരിയലിൽ നിന്നും മാറി നിന്നിരുന്നു. അത് ചില വ്യക്തിപരമായ കാരണങ്ങളെ തുടർന്നാണ്. അതിന് ശേഷം ഒരു സിനിമയും വെബ് സീരിസും ചെയ്തതായി അനൂപ് പറയുന്നു.

Advertisement