മാധുരി ദീക്ഷിതും ഉള്ളത് കൊണ്ട് മറ്റു സൂപ്പർ നടിമാരെല്ലാം പിൻമാറി, ധൈര്യത്തോടെ ഏറ്റെടുത്ത കരിഷ്മ കപൂർ ദേശീയ അവാർഡും വാങ്ങിയെടുത്തു, സംഭവം ഇങ്ങനെ

632

പക്കാ കോമേഴ്‌സ്യൽ സിനിമകൾക്ക് ഒപ്പം തന്നെ കലാമൂല്യമുള്ള സിനികളും ചെയ്ത് ഏറെ ഹിറ്റുകളും ധാരാളം ആരാധകരേയും നേടിയെടുത്ത ബോളിവുഡ് താരസുന്ദരിയാണ് കരിഷ്മ കപൂർ. ഒരുകാലത്ത് ഇന്ത്യയിലെ ഏറ്റവും താരമുല്യമുള്ള നായികയായിരുന്നു കരിഷ്മ. ഹിറ്റുകളും സൂപ്പർ ഹിറ്റുകളും ഒരുപാട് സമ്മാനിച്ച കരിഷ്മ ബോളിവുഡിന്റെ എക്കാലത്തേയും മികച്ച നായികമാരിൽ ഒരാളാണ്

റൊമാൻസും ഡാൻസുമൊക്കെ അനായാസം ചെയ്യുന്ന നായിക. ബോളിവുഡ് നായികമാരിൽ കോമഡി ചെയ്യുന്നതിൽ കരിഷ്മയോളം വിജയിച്ച മറ്റൊരാളുണ്ടാകില്ല. കോമിക് ടൈമിംഗിൽ സാക്ഷാൽ ഗോവിന്ദയ്ക്കൊപ്പം കരിഷ്മ ഞെട്ടിച്ച ഒരുപാട് അവസരങ്ങളും ഉണ്ടായിട്ടുണ്ട്.

Advertisements

Also Read: താൻ ആ ത്മ ഹ ത്യ ചെയ്യാത്തത് അമ്മയെ ഓർത്തിട്ടാണെന്നാണ് ഭാവന എന്നോടും മഞ്ജുവിനോടും പറഞ്ഞത്; വെളിപ്പെടുത്തലുമായി സംയുക്ത വർമ്മ

1991ൽ പുറത്തിറങ്ങിയ പ്രേം കൈദിയായിരുന്നു കരിഷ്മയുടെ ആദ്യ സിനിമ. പിന്നീട് നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. ഗോവിന്ദ കരിഷ്മ ജോഡി ഒരുകാലത്തെ ആവേശമായിരുന്നു. കോമഡിയും ഡാൻസുമൊക്കെ മികവോടെ ചെയ്യുന്നത് കരിഷ്മയ്ക്കുള്ള ജനപ്രീതി വർധിപ്പിച്ചു.

രാജാ ബാബു, അന്ദാസ്, അന്ദാസ് അപ്ന അപ്ന, കൂലി നമ്പർ 1, അനാരി, സപ്ന സജൻ കെ, രാജ ഹിന്ദുസ്ഥാനി, ജുഡുവാ, ദിൽ തോ പാഗൽ ഹേ, തുടങ്ങി നിരവധി ഹിറ്റുകൾ സമ്മാനിച്ചു. വിവാഹ ശേഷം സിനിമയിൽ നിന്നും മാറി നിൽക്കുകയായിരുന്നു. പിന്നീട് വിവാഹ ബന്ധം വേർപിരിഞ്ഞ ശേഷം വീണ്ടും സിനിമകളിൽ സജീവമായി മാറുകയായിരുന്നു കരിഷ്മ.

Also Read
കുട്ടികളെ കുറിച്ച് ഒരിക്കലും ചിന്തിച്ചിട്ടില്ല, 28 വയസ്സായപ്പോൾ തന്റെ ഉള്ളിൽ മാതൃത്വം എന്ന വികാരം വന്ന് തുടങ്ങി, പക്ഷേ: തുറന്നു പറഞ്ഞ് രഞ്ജിനി ഹരിദാസ്

ടെലിവിഷൻ റിയാലിറ്റി ഷോകളിലെ വിധി കർത്താവായും എത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ മെന്റൽഹുഡ് എന്ന സീരീസിലൂടെ ഒടിടി ലോകത്തേക്കും കടന്നു വന്നിരിക്കുകയാണ് ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ താരങ്ങളിലൊരാളായ കരിഷ്മ കപൂർ.

അതേസമയം ജൂൺ 25ന് കരിഷ്മയുടെ പിറന്നാളാണ്. ബോളിവുഡും ആരാധകരും തങ്ങളുടെ പ്രിയ താരത്തിന് ആശംസകൾ നേർന്ന് എത്തിയിരിക്കുകയാണ്. ഒരു വർഷം തന്നെ ഒന്നിലധികം സൂപ്പർ ഹിറ്റുകൾ സമ്മാനിക്കുന്നത് ശീലമാക്കിയ കരിഷ്മയുടെ കരിയറിൽ ഹിറ്റുകൾ ഒരുപാടുണ്ട് . എന്നാൽ കരിഷ്മ ഒരു ദേശീയ അവാർഡ് ജേതാവ് കൂടിയാണെന്ന വിവരം പലർക്കും അറിയില്ല.

വളരെ രസകരമാണ് കരിഷ്മയുടെ ദേശീയ അവാർഡിന്റെ കഥ. ആ കഥ ഇങ്ങനെ: 1997 ൽ പുറത്തിറങ്ങിയ ബ്ലോക്ബസ്റ്റർ ആയ ദിൽ തോ പാഗൽ ഹേയിലൂടെയാണ് കരിഷ്മ കപൂർ ദേശീയ അവാർഡ് നേടുന്നത് . ഷാരൂഖ് ഖാനും മാധുരി ദിക്ഷിതുമായിരുന്നു ചിത്രത്തിലെ പ്രധാന വേഷങ്ങൾ ചെയ്തത്. ചിത്രത്തിലൂടെ മികച്ച സഹനടിക്കുള്ള ദേശീയ പുരസ്‌കാരമാണ് കരിഷ്മയെ തേടിയെത്തിയത്.

എന്നാൽ ചിത്രത്തിന്റെ സംവിധായകനായ യാഷ് ച്രോപ ചിത്രത്തിൽ കരിഷ്മയുടെ കഥാപാത്രം ചെയ്യാനായി മനസിൽ കണ്ടതും സമീപിച്ചതും മറ്റു നടികളെയായിരുന്നു. അന്ന് ബോളിവുഡിലെ മുൻനിര നായികമാരായ ജൂഹി ചൗള, മനീഷ കൊയിരാള, ഉർമിള മണ്ഡോദ്ക്കർ, രവീണ ടണ്ടൻ, കജോൾ എന്നിവരെ യാഷ് ചോപ്ര സമീപിച്ചിരുന്നു. ജൂഹി ചൗളയായിരുന്നു അദ്ദേഹത്തിന്റെ ഫസ്റ്റ് ചോയ്സ്. എന്നാൽ ഇവരെല്ലാം തന്നെ കഥാപാത്രത്തെ സ്വീകരിക്കാൻ തയ്യാറായില്ല.

മാധുരിയ്ക്ക് പിന്നിൽ രണ്ടാം നായികയാകാനുള്ള മടിയായിരുന്നു പലരുടേയും കാരണം. മാധുരി ബോളിവുഡിന്റെ റാണിയായിരുന്നു അന്ന്. ഷാരൂഖുമൊത്ത് പ്രണയ രംഗങ്ങൾ ഇല്ലാതിരുന്നും ചിലരെ നോ പറയാൻ പ്രേരിപ്പിച്ചതായാണ് റിപ്പോർട്ടുകൾ. ചിത്രത്തിന്റെ രണ്ടാം പകുതിയിൽ കാര്യമായ രംഗങ്ങൾ ഇല്ലാതിരുന്നതും പലരും നോ പറയാൻ കാരണമായി.

Also Read;7 വർഷം മുൻപ് ലോണടക്കാൻ വഴിയില്ലാതെ അവധി ചോദിക്കാൻ ബാങ്കിലെ പലരുടെയും വീട്ടുപടിക്കൽ ചെന്ന് നിന്നിട്ടുണ്ട്, ഇന്ന് ടാർജറ്റ് തികയ്ക്കാൻ ബാങ്കുകാർ എന്നെ തേടിയെത്തുന്നു: രശ്മി ആർ നായർ

ഇതോടെയാണ് സംവിധായകൻ കരിഷ്മയുടെ പക്കലെത്തുന്നത്. എന്നാൽ കരിഷ്മ നോ പറഞ്ഞില്ല. തന്റെ കഥാപാത്രത്തെ മികവുറ്റതാക്കി മാറ്റുകയും ചെയ്തു. രണ്ടാം നായിക എന്നതിനേക്കാൾ മുകളിലേക്ക് തന്റെ കഥാപാത്രത്തെ അടയാളപ്പെടുത്താനും കരിഷ്മയ്ക്ക് സാധിച്ചു. ഒപ്പം ദേശീയ അവാർഡെന്ന വലിയ നേട്ടവും താരസുന്ദരിയെ തേടിയെത്തി.

Advertisement