ഫിലോമിന ചേച്ചിയെ ഒരു അറപ്പും വെറുപ്പുമില്ലാതെ മോഹൻലാൽ കോരിയെടുത്തു കൊണ്ടുപോയി, അതോടെ ലാലിനോട് സ്നേഹവും വാത്സല്യവുമൊക്കെ തോന്നി: ശാന്തകുമാരി

369

മലയാളത്തിന്റെ താരരാജാവ് മോഹൻലാലിനെ നായകനാക്കി സിദ്ദീഖ് ലാൽ സംവിധാനം ചെയ്ത സൂപ്പർഹിറ്റ് ചിത്രമായിരുന്നു വിയറ്റ്നാം കോളനി. മോഹൻലാലിന് പുറമേ ഇന്നസെന്റ്, കനക, കെപിഎസി ലളിത, കുതിരവട്ടം പപ്പു, ഫിലോമിന, നെടുമുടി വേണു, ശങ്കരാടി, ഭീമൻ രഘു, വിജയ രാഘവൻ, ശാന്തകുമാരിതുടങ്ങി വലിയ താരനിര തന്നെ ചിത്രത്തിൽ എത്തിയിരുന്നു.

തിയ്യറ്ററുകളിൽ പൊട്ടിച്ചിരിയുടെ മാലപ്പടക്കം തീർത്ത ഈ മെഗാഹിറ്റ് സിനിമയുടെ ഓർമ്മകൾ പങ്കുവെച്ച് രംഗത്തെത്തിയിരിക്കുകയാണ് സിനിമയിൽ ഒരു ചെറിയ വേഷം ചെയ്ത നടി ശാന്തകുമാരി. വിയറ്റ്‌നാം കോളനിയിൽ അഭിനയിക്കുമ്പോൾ മോഹൻലാൽ നിന്നുമുണ്ടാ ഒരു അനുഭവമാണ് ശാന്തകുമാരി പങ്കുവെയ്ക്കുന്നത്.

Advertisements

Also Read
കുട്ടികളെ കുറിച്ച് ഒരിക്കലും ചിന്തിച്ചിട്ടില്ല, 28 വയസ്സായപ്പോൾ തന്റെ ഉള്ളിൽ മാതൃത്വം എന്ന വികാരം വന്ന് തുടങ്ങി, പക്ഷേ: തുറന്നു പറഞ്ഞ് രഞ്ജിനി ഹരിദാസ്

അമൃത ടിവിയിലെ ലാൽ സലാം എന്ന പരിപാടിയിൽ സംസാരിക്കുകയായിരുന്നു ശാന്തകുമാരി. ആ സിനിമ ചെയ്തു കൊണ്ടിരിക്കുമ്പോൾ മോഹൻലാലിനോട് സ്നേഹവും വാത്സല്യവുമൊക്കെ തോന്നാനുണ്ടായ കാരണമാണ് ശാന്തകുമാരി വ്യക്തമാക്കിയത്.

ശാന്തകുമാരിയുടെ വാക്കുകൾ ഇങ്ങനെ:

വിയറ്റ്നാം കോളനി സിനിമ ചെയ്ത് കൊണ്ടിരുന്നപ്പോൾ, എനിക്ക് ലാലിനെ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടാൻകാരണം ഇതാണ്. അന്ന് ഫിലോമിന ചേച്ചിയുടെ കാലിന് സുഖമില്ലായിരുന്നു. കാല് പ, ഴുത്തിരിക്കുന്ന സമയമായിരുന്നു. ആർക്കും അടുത്ത് പോകാൻ എന്തോ ഒരു മടിയായിരുന്നു.

ആ സമയത്താണ് ചേച്ചി മ, രി ച്ച് കിടക്കുന്ന സീൻ എടുക്കുന്നത്. ആ സീനിൽ ലാൽ ഒരു അ, റപ്പും വെറുപ്പുമില്ലാതെ ആ അമ്മയെ കോരിയെടുത്ത് കൊണ്ടു വരുമ്പോൾ സത്യമായിട്ടും, അന്നെനിക്ക് ലാലിനോട് ഒരു സ്നേഹവും വാത്സല്യവുമൊക്കെ തോന്നി എന്നായിരുന്നു ശാന്തകുമാരി പറഞ്ഞു.

Also Read
ചക്കപ്പഴത്തിൽ നിന്നും ‘പൈങ്കിളി’ ശ്രുതി രജനികാന്തും പിന്മാറുന്നു, താരം ഇനി പോകുന്നത് മറ്റൊരു വമ്പൻ പരിപാടിയിലേക്ക്, ആവേശത്തിൽ ആരാധകർ

1992ൽ ആയിരുന്നു വിയറ്റ്‌നാം കോളനി പുറത്തിറങ്ങിയത്. ചിത്രത്തിലെ രംഗങ്ങളും പാട്ടുകളും എല്ലാം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. തകർപ്പൻ വിജയമായിരുന്നു ഈ സിനിമ തീയ്യറ്ററുകളിൽ നിന്നും നേടിയെടുത്തത്.

Advertisement