തെന്നിന്ത്യയിലെ സൂപ്പർ നടിയായ മലയാളി താരസുന്ദരിയാണാ അമല പോൾ. മലയാളത്തിലാണ് ആദ്യം അഭിനയിക്കുന്നതെങ്കിലും തമിഴിലൂടെയാണ് കരിയർ ശ്രദ്ധിക്കപ്പെടുന്ന തലത്തിലേക്ക് വളർന്നത്. അതേ സമയം ഇപ്പോൾ മലയാളത്തിനും തമിഴിനും പിന്നാലെ തെലുങ്കിലും കന്നഡത്തിലുമൊക്കെ അഭിനയിച്ചഒന്നാകെ തിളങ്ങി നിൽക്കുകയാണ് നടി അമല പോൾ.
ഇപ്പോഴിതാ നടിയുടെ ആദ്യ കാലങ്ങളിലെ ഒരു അഭിമുഖം വീണ്ടും സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ്. ഒന്ന്, രണ്ട് സിനിമയിൽ അഭിനയിച്ചതോടെ ഈ കരിയർ ഇനി വേണ്ടെന്ന് തീരുമാനം എടുത്ത ആളാണ് താനെന്നാണ് അമലാ പോൾ പറയുന്നത്. തമിഴിൽ അഭിനയിച്ച മൈന എന്ന ചിത്രത്തിലൂടെ ലഭിച്ച ആത്മവിശ്വാസമാണ് ഇന്ന് ഇവിടം വരെ എത്തി നിൽക്കുന്നതിന് പിന്നിലെന്നും താരം പറയുന്നു.
മുൻപ് മനോരമയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു അമല പോൾ ഇക്കാര്യം വ്യക്തമാക്കിയത്. ഇപ്പോൾ ഞാൻ ഫേസ്ബുക്കിൽ ഉണ്ടെങ്കിൽ എന്നെ പുകഴ്ത്തി പറഞ്ഞുള്ള കമന്റുകൾ ഇടാൻ പറയാൻ എനിക്ക് പറ്റില്ല. അതിന് വിമർശനങ്ങൾ ഉണ്ടാവും. എന്നെ ഇഷ്ടപ്പെടാത്ത ആളുകളുണ്ടാവും. അല്ലെങ്കിൽ ഞാൻ ചെയ്യുന്ന സിനിമകൾ ഇഷ്ടപ്പെടാത്തവർ ഉണ്ടാവും.
അപ്പോൾ അവർ പറയുന്ന കമന്റുകൾ സ്വീകരിക്കുക എന്നത് എന്റെ കടമയാണ്. കാരണം ഞാൻ ഫേസ്ബുക്കിൽ ഉള്ളപ്പോൾ അവരെ ഫേസ് ചെയ്യുകയാണ്. അല്ലാതെ എനിക്ക് നല്ല കമന്റുകൾ മാത്രമേ തരാൻ പാടുള്ളു എന്നെ വർണിക്കണമെന്ന് മാത്രം പറയാൻ പറ്റില്ല. മോശം കമന്റുകൾ ഞാൻ വായിക്കാറുണ്ട്. തിരുത്താൻ പറ്റുന്നതാണെങ്കിൽ അതിനും ശ്രമിക്കുകയും ചിന്തിക്കുകയും ചെയ്യും.
മോശം കമന്റ് ആണെങ്കിൽ ഞാനത് ബ്ലോക്ക് ചെയ്യും. അതൊക്കെയേ ചെയ്യാൻ പറ്റുകയുള്ളു. തെന്നിന്ത്യയിലെ വലിയ നടി ആവുമെന്നോ, ഇവരുടെയൊക്കെ കൂടെ അഭിനയിക്കുമെന്നോ ഞാൻ സ്വപ്നം കണ്ടിട്ടില്ല. പക്ഷേ സിനിമാ ഇൻഡസ്ട്രിയിൽ ഒരു കരിയർ ഉണ്ടാവുമെന്ന് എനിക്കൊരു ആത്മവിശ്വാസം ഉണ്ടായിരുന്നു. എവിടെ എങ്കിലും എത്തുമെന്ന് അറിയാം.
ചെറുപ്പം മുതൽ ഫാഷൻ വളരെ ഇഷ്ടമാണ്. ഈ കരിയർ തിരഞ്ഞെടുത്തതിന് പിതാവ് ഒരിക്കലും എതിർപ്പ് പ്രകടിപ്പിച്ചിട്ടില്ല. എന്റെ കുടുംബത്തിൽ ആരും ഈ ഇൻഡസ്ട്രിയിൽ ഇല്ല. ഞാനാണ് ആദ്യമെത്തുന്നത്. അതുകൊണ്ട് അദ്ദേഹത്തിനൊരു ആശങ്ക ഉണ്ടായിരുന്നു. മോഡലിങ്ങിലൂടെയാണ് ഞാൻ തുടങ്ങിയത്. അറിയാൻ പാടില്ലാത്ത ഇൻഡസ്ട്രി ആയത് കൊണ്ടുള്ള പേടി തുടക്കത്തിൽ വന്നു.
Also Read
പ്രശ്നം പറയാൻ ഒരാളില്ല, മനസിലാക്കുന്ന ഒരാളില്ല: സങ്കടം തുറന്നു പറഞ്ഞ് സാന്ദ്രാ തോമസ്
പക്ഷേ എന്റെ സഹോദരൻ വലിയ സപ്പോർട്ട് നൽകി. നീയത് ചെയ്യണമെന്ന് പറഞ്ഞ് പ്രചോദനമായി. ആദ്യ രണ്ട് സിനിമകൾ കഴിഞ്ഞപ്പോൾ ഇതെനിക്ക് പറ്റില്ലെന്ന് തോന്നി. ഇത് വളരെ ബുദ്ധിമുട്ടുള്ളതാണെന്നും വിചാരിക്കുന്നത് പോലെ നടക്കില്ലെന്നും മനസിലാക്കി. എന്റെ രണ്ടാമത്തെ സിനിമ തിയറ്ററിലിരുന്ന് കാണുന്നത് വെറും അഞ്ച് പേരുടെ കൂടെയാണ്. ആ രണ്ട് സിനിമകളും നന്നായി ചെയ്തതാണ്.
പിന്നെയാണ് മൈന ഉണ്ടാവുന്നത്. മൈന റിലീസ് ആവുന്നതിന് ഇതെന്റെ കരിയറാണെന്ന് ഉറപ്പിച്ചു, കാരണം ആ കഥാപാത്രത്തിലൂടെയുള്ള യാത്ര എന്റെ കാഴ്ചപ്പാടുകളെ എല്ലാം മാറ്റി. എന്റെ മാതാപിതാക്കളോടാണ് നന്ദി പറയുന്നത്. അവരന്ന് അതിന് സമ്മതിച്ചില്ലായിരുന്നെങ്കിൽ ഞാൻ ഇവിടെ ഇന്ന് ഇങ്ങനെ ഇരിക്കില്ല. എല്ലാ ഇൻഡസ്ട്രിയിലും മാതാപിതാക്കളുടെ പിന്തുണ വേണമെന്നും അമലാ പോൾ പറയുന്നു.
Also Read
മമ്മൂക്ക പറഞ്ഞ രാഷ്ട്രീയമാണ് എന്റേതും, എനിക്ക് ഒരിക്കലും ജാഡ വരില്ല: തുറന്നു പറഞ്ഞ് ഇന്ദ്രൻസ്