മലയാളി കൂടിയായ തെന്നന്ത്യൻ താരസുന്ദരിയാണ് കീർത്തി സുരേഷ്. ബാലതാരമായി മലയാളത്തിൽ മുഖം കാണിച്ച കീർത്തി പ്രിയദർശൻ സംവിധാനം ചെയ്ത ഗീതാഞ്ജലിയിലൂടെയാണ് നായികയായെത്തിയത്.
ഇതിനോടകം തെന്നിന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലും അഭിനയിച്ച നടി ചുരുങ്ങിയ കാലത്തിനുള്ളിൽ ഏറ്റവും മികച്ച നടിക്കുള്ള ദേശീയ അവാർഡ് വരെ നേടിക്കഴിഞ്ഞു.
ബാലതാരമായി സിനിമയിൽ എത്തിയ താരം പ്രശസ്ത നിർമ്മാതാവ് ജി സുരേഷ് കുമാറിന്റെയും മുൻകാല നായിക നടി മേനകയുടേയും മകളാണ്. മലയാളത്തിൽ വിരലിൽ എണ്ണാവുന്ന സിനിമകളിലെ കീർത്തി സുരേഷ് അഭിനയിച്ചുള്ളു എങ്കിലും കേരളത്തിലും നടിക്ക് ആരാധകർ ഏറെയാണ്. ഇപ്പോൾ തെലുങ്കിലും തമിഴിലും ഹിന്ദിയിലുമൊക്കെയാണ് നടി കുടൂതലും വേഷങ്ങൾ ചെയുന്നത്.
2013ൽ പ്രിയദർശൻ മോഹൻലാൽ കൂട്ടുകെട്ടിൽ പിറന്ന ഗീതാഞ്ജലി എന്ന സിനിമയിലൂടെയാണ് കീർത്തി സുരേഷ് നായികയായി എത്തിയത്. പിന്നീട് തമിഴ്, തെലുങ്ക് ഭാഷകളിൽ മികച്ച വേഷങ്ങൾ ചെയ്ത കീർത്തിയ്ക്ക് മഹാനടി എന്ന ചിത്രത്തിലൂടെ മികച്ച നടിയ്ക്കുള്ള ദേശീയ പുരസ്‌കാരവും ലഭിച്ചിരുന്നു. നടി സാവിത്രിയുടെ ജീവിതമായിരുന്നു മഹാനടിയുടെ പശ്ചാത്തലം.
അതേ സമയം കീർത്തി സുരേഷിനെ കുറിച്ചുള്ള വാർത്തകളെല്ലാം വളരെ പെട്ടെന്ന് തന്നെ വൈറലാകാറുണ്ട്.
ഇപ്പോഴിതാ അച്ഛൻ നിർമ്മിക്കുന്ന സിനിമയിൽ അഭിനയിക്കാൻ താൽപ്പര്യമുണ്ടോ എന്ന ചോദ്യത്തിന് കീർത്തി നൽകിയ മറുപടി വീണ്ടും സോഷ്യൽ മീഡിയയിൽ ചർച്ചയാകുകയാണ്.
കൈരളി ടിവിയിലെ ജെബി ജംഗ്ഷനിൽ കുറച്ച് വർഷം മുമ്പ് കീർത്തി സുരേഷും കുടുംബവും ഒത്തുള്ള പരിപാടിക്കിടെ ആയിരുന്നു ഇക്കാര്യത്തിൽ കീർത്തി തുറന്നു പറച്ചിൽ നടത്തിയത്. കീർത്തിയെ നായികയാക്കി ഒരു സിനിമയെടുക്കുമോ എന്ന് അവതാരകൻ സുരേഷ് കുമാറിനോട് ചോദിച്ചിരുന്നു. ഇതിനായിരുന്നു കീർത്തിയുടെ മറുപടി.
ഞാൻ അങ്ങനെ റിസ്‌ക് എടുക്കാനൊന്നും പറയത്തില്ല. അച്ഛൻ സിനിമയെടുക്കുവാണെങ്കിൽ എനിക്ക് അഭിനയിക്കാൻ താൽപ്പര്യമുണ്ട്. അല്ലാതെ എനിക്കായിട്ട് ഒരു സിനിമ എടുക്കുകയൊന്നും വേണ്ട എന്നായിരുന്നു കീർത്തി പറഞ്ഞത്.
അതേ സമയം ചോദ്യത്തിന് പിതാവ് ജി സുരേഷ് കുമാർ നൽകിയ മറുപടിയും ഏറെ ശ്രദ്ധേയമായിരുന്നു.
അങ്ങനെ റോളുണ്ടാക്കി അവൾക്കുവേണ്ടി ഒരു സിനിമയൊന്നും എടുക്കില്ല. എന്നാൽ അവൾക്ക് പറ്റിയ കഥാപാത്രമാണെന്ന് തോന്നിയാൽ ചിലപ്പോൾ വിളിക്കുമെന്നായിരുന്നു സുരേഷ് കുമാർ പറഞ്ഞത്.