മുപ്പത്തിയാറാം വയസ്സിൽ പ്രണയിച്ച് വിവാഹം കഴിച്ചു, പക്ഷേ കാത്തിരുന്നത് വലിയ ദുരന്തം, നടി ബീന കുമ്പളങ്ങിയുടെ ജീവിതം ഇങ്ങനെ

3594

1980കളിലും 90 കളിലും ചെറുതും വലുതുമായ നിരവധി വേഷങ്ങൾ ചെയ്ത് മലയാള സിനിമയിൽ നിറഞ്ഞു നിന്ന നടിയാണ് ബീന കുമ്പളങ്ങി. വ്യത്യസ്ത വേഷങ്ങളിലെ തന്മയത്വമുള്ള ഭാവ പകർച്ചകളിലൂടെ ബീന കുമ്പളങ്ങി മലയാള പ്രേക്ഷകർക്കും സുപരിചിതയാണ്.

ചെറുപ്പത്തിൽ സ്‌കൂളിലും പള്ളിയിൽ നടക്കുന്ന ചടങ്ങുകളിലും നൃത്തം അവതരിപ്പിച്ച് കുട്ടിക്കാലം മുതൽ നാട്ടിലെ അറിയപ്പെടുന്ന കലാകാരിയായി പേരെടുത്തിരുന്നു ബീന. കുമ്പളങ്ങി തൈക്കൂട്ടത്തിൽ ജോസഫ് റീത്ത ദമ്പതികളുടെ മകളായ ബീന, ഒരു വർഷത്തോളം കലാഭവനിൽ നൃത്തം പഠിപ്പിച്ചു.

Advertisements

Also Read
കുഞ്ചാക്കോ ബോബന്റെ നായികയാകാനുള്ള സൗന്ദര്യം ഇല്ലെന്ന് അവർ പറഞ്ഞു: പൊട്ടിക്കരഞ്ഞ് നിമിഷ സജയൻ

പഴയകാല നടൻ എം ഗോവിന്ദൻകുട്ടി ബീനയുടെ അമ്മാവന്റെ സുഹൃത്ത് ആയിരുന്നു. അതു വഴിയാണ് 1980ൽ സിനിമയിൽ എത്തയത്. രണ്ട് മുഖം ആയിരുന്നു ആദ്യ ചിത്രം. തുടർന്ന് ചാപ്പ, കള്ളൻ പവിത്രൻ തുടങ്ങി നിരവധി സിനിമകളിൽ വേഷമിട്ടു. കള്ളൻ പവിത്രനിലെ ദമയന്തി എന്ന കഥാപാത്രമാണ് ബീനയെ മലയാള സിനിമയിൽ ശ്രദ്ധേയയാക്കിയത്.

അടുത്തിടെ വിവാഹത്തെക്കുറിച്ചും പ്രണയത്തെക്കുറിച്ചും ഒക്കെ താരം തുറന്നു പറഞ്ഞിരുന്നു.
തന്റെ മുപ്പത്തിയാറാം വയസിൽ ആയിരുന്നു വിവാഹം എന്നാണ് ബീന പറയുന്നത്. ഞാനും സാബുവും പ്രണയിച്ച് വിവാഹിതർ ആയതാണ്. കോഴിക്കോട് വച്ചാണ് പരിചയപ്പെട്ടത്. സൗഹൃദം പിന്നീട് പ്രണയമായി.

Also Read
മൂന്ന് വർഷമായി സ്വന്തം അച്ഛൻ ലൈംഗികമായി പീഡിപ്പിക്കുന്നു: സഹികെട്ട 16 കാരിയായ മകൾ ചെയ്തത് കണ്ടോ

എനിക്കും ഒരു കൂട്ട് വേണമെന്ന് തോന്നി തുടങ്ങിയപ്പോൾ വിവാഹം കഴിച്ചു. എന്നെ സിനിമയിലേക്ക് രണ്ടാമത് വരാൻ പ്രോത്സാഹിപ്പിച്ചത് അദ്ദേഹമാണ്. എന്നാൽ സാബുവിന്റെ മരണശേഷം എങ്ങോട്ട് പോകണം എന്നറിയില്ലായിരുന്നു. ആകെ വിഷമിച്ച് പോയി. പണമൊന്നും ഉണ്ടായിരുന്നില്ല. വാടക കൊടുത്ത് നിൽക്കാനും പറ്റില്ല.

അപ്പോഴാണ് ഇടവേള ബാബു എന്റെ അവസ്ഥ അറിഞ്ഞത്. അവർക്കൊന്നും ഞാൻ ഇത്ര വിഷമത്തിൽ ആണ് ജീവിക്കുന്നതെന്ന് അറിയില്ലായിരുന്നു. ഞാനാണെങ്കിൽ ആരോടും ഒന്നും പറഞ്ഞിട്ടുമില്ല.
ഭർത്താവ് മരിച്ചതറിഞ്ഞ് ഇടവേള ബാബു ഓടി വന്നു. എന്റെ സാഹചര്യം മനസിലായപ്പോൾ ബാബുവാണ് പറഞ്ഞത് സ്ഥലം കണ്ട് വെച്ചോളു വീട് വച്ച് തരാൻ ഏർപ്പാട് ചെയ്യാമെന്ന്.

അങ്ങനെയാണ് കുമ്പളങ്ങിയിലേക്ക് വന്നത്. ഇപ്പോൾ അമ്മ സംഘടന നൽകുന്ന കൈനീട്ടമുള്ളത് കൊണ്ട് പട്ടിണിയില്ലാതെ കഴിയുന്നു. മരുന്നിനും മറ്റും പലപ്പോഴും പണം തികയാറില്ല. സിനിമയിൽ അവസരം ലഭിച്ചിരുന്നെങ്കിൽ മറ്റുള്ളവരെ ആശ്രയിക്കാതെ പട്ടിണിയില്ലാതെ ജീവിക്കാമായിരുന്നു. അത് മാത്രമാണ് പ്രാർഥന.

കല്യാണത്തിന് ശേഷം ഷാർജ ടു ഷാർജ യിലൂടെയാണ് തിരിച്ച് വന്നത്. അതിന് ശേഷം കല്യാണരാമൻ, പുലിവാൽ കല്യാണം, ചതിക്കാത്ത ചന്തു, സദാനന്ദന്റെ സമയം, ക്രോണിക് ബാച്ചിലർ, തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു. ഒന്ന് രണ്ട് സീരിയലുകളിലും അഭിനയിച്ചിരുന്നു.

സദാനന്ദന്റെ സമയത്തിൽ വെടിക്കെട്ട് ജാനു എന്ന കഥാപാത്രമായിരുന്നു. അക്കാലത്ത് അത്തരം ടൈപ്പ് റോളുകളായിരുന്നു കൂടുതലും കിട്ടിയിരുന്നത്. ചതിക്കാത്ത ചന്തുവിന് ശേഷം വീണ്ടും അവസരങ്ങൾ കുറഞ്ഞു. പത്ത് വർഷത്തിലേറെയായി അഭിനയിച്ചിട്ട്. ഫീൽഡ് ഔട്ട് ആയത് പോലെയാണ്. എത്ര സിനിമ ചെയ്തു എന്ന് കൃത്യമായി ഓർമ്മയില്ലെന്നും ബീന വെളിപ്പെടുത്തുന്നു.

Also Read
21 കാരനെ കല്യാണം കഴിക്കാൻ 38 കാരി കൊടുത്ത വമ്പൻ ഓഫർ കേട്ടാൽ ഞെട്ടും

Advertisement