കുഞ്ചാക്കോ ബോബന്റെ നായികയാകാനുള്ള സൗന്ദര്യം ഇല്ലെന്ന് അവർ പറഞ്ഞു: പൊട്ടിക്കരഞ്ഞ് നിമിഷ സജയൻ

773

ദിലീഷ് പോത്തൻ ഫഹദ് ഫാസിലിനേയും സുരാജ് വെഞ്ഞാറമ്മൂടിനേയും നായകൻമാരാക്കി ഒരുക്കിയ തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന സിനിമയിലൂടെ മലയാളത്തിലേക്ക് എത്തിയ നായികയാണ് നടി നിമിഷ സജയൻ. ഈ ഒരൊറ്റ ചിത്രത്തോടെ തന്നെ നിമിഷ മലയാളികളുടെ ഇഷ്ട നടിയായി തീർന്നു.

തൊണ്ടിമുതലും ദൃക്‌സാക്ഷിയും ഗംഭീര വിജയം ആയതോടെ നിമിഷയെ തേടിയെത്തിയത് കൈനിറയെ അവസരങ്ങൾ ആയിരുന്നു. ഈട, മാംഗല്യം തന്തുനാനേന, ഒരു കുപ്രസിദ്ധ പയ്യൻ, നാൽപത്തിയൊന്ന്, ചോല, സ്റ്റാൻഡ് അപ്പ്, മാലിക്, ദി ഇന്ത്യൻ ഗ്രേറ്റ് കിച്ചൻ തുടങ്ങിയ ഹിറ്റ് സിനിമകളിലില്ലാം ശ്രദ്ധേയമായ വേഷങ്ങളിൽ ആണ് നിമിഷ എത്തിയത്.

Advertisements

ഒരു കുപ്രസിദ്ധ പയ്യനിലേയും ചോലയിലേയും അഭിനയത്തിലൂടെ മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നിമിഷ സ്വന്തമാക്കിയിരുന്നു. എന്നാൽ സിനിമയിൽ സൗന്ദര്യത്തിന്റെ പേരിൽ നിമിഷ ഒറ്റപ്പെട്ടിട്ടുണ്ടെന്നും അഭിനയം മാത്രമല്ല സിനിമയിൽ പിടിച്ചു നിൽക്കാൻ സൗന്ദര്യവും വേണെമെന്ന് പറഞ്ഞു ഒരു കൂട്ടം ആളുകൾ നിമിഷയ്ക്ക് എതിരെ തിരിഞ്ഞുവെന്നും സംവിധായക സൗമ്യ സദാനന്ദൻ മുമ്പ് ഒരിക്കൽ പറഞ്ഞതാണ് ഇപ്പോൾ വീണ്ടും ശ്രദ്ധേയമാകുന്നത്.

Also Read
മുഖം മറച്ചുവെക്കാന്‍ മാത്രം ലോക ചുന്ദരനാണോ ഇയാള്‍, ഭാവിവരനെ കുറിച്ച് വന്ന മോശം കമന്റുകള്‍ക്ക് ചുട്ടമറുപടിയുമായി അമേയ മാത്യു

കുഞ്ചാക്കോ ബോബൻ നിമിഷ എന്നിവർ അഭിനയിച്ച മംഗല്യം തന്തുനാനേന എന്ന ചിത്രത്തിന്റെ സംവിധായക കൂടിയാണ് സൗമ്യ. കുഞ്ചാക്കോയുടെ നായികയായി അഭിനയിക്കുന്നത് നിമിഷയാ ണെന് അറിഞ്ഞപ്പോൾ പലരും വിമർശനമായി എത്തി. ഒരു വിഭാഗം ഫാൻസുകാർ ഇത്തരം വിമർശനം നടത്തിയപ്പോൾ അത് പറഞ്ഞു നിമിഷ കരഞ്ഞിട്ടുണ്ടെന്നും സൗമ്യ പറയുന്നു.

ആദ്യമൊക്കെ അത് നിമിഷയെ ബാധിച്ചിരുന്നു എങ്കിലും പിന്നീട് അത് അവൾ മറികടന്നെന്നും അതിനായി സച്ചിൻ ടെണ്ടുൽക്കറുടെ കഥ നിമിഷക്ക് പറഞ്ഞു കൊടുത്തെന്നും സൗമ്യ പറയുന്നു.
മോശം വിമർശങ്ങൾ ഉയരുമ്പോൾ കൂടുതൽ ശക്തിയിൽ തന്റെ പ്രകടനത്തിൽ കൂടിയാണ് അവർക്ക് മറുപടി നൽകിയതെന്നും പറഞ്ഞെന്ന് സൗമ്യ പറയുന്നു.

മുംബൈയിലെ അംബർനാഥിൽ ജനിച്ചു വളർന്നയാളാണ് നിമിഷ. അച്ഛൻ സജയൻ നായർ മുംബൈ യിൽ എഞ്ചിനീയറാണ്, ബിന്ദുവാണ് അമ്മ. ബദ്‌ലാപ്പൂർ കാർമൽ കോൺവെൻറ് ഹൈസ്‌കൂളി ലായിരുന്നു പഠനം. അതിനാൽ തന്നെ ഹിന്ദി നന്നായി അറിയാം. എട്ടാം ക്ലാസ്സിൽ പഠിക്കുമ്പോൾ തന്നെ തായ്കൊണ്ടോയിൽ ബ്ലാക്ക് ബെൽറ്റ് സ്വന്തമാക്കിയിട്ടുണ്ട്.

മാസ്സ് കമ്മ്യൂണിക്കേഷനിൽ ബിരുദപഠനം നടത്തുന്നതിനിടയിലാണ് കൊച്ചിയിൽ അഭിനയ പരിശീലനത്തിനായി ചേർന്നത്. അങ്ങനെയാണ് തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിൽ നിമിഷ നായികയാകുന്നത്.

Also Read
അച്ഛനെ നഷ്ടമായത് എട്ടാമത്തെ വയസ്സില്‍, പിന്നാലെ രണ്ട് സഹോദരങ്ങളും മരിച്ചു, കഷ്ടപ്പാടുകള്‍ നിറഞ്ഞ ജീവിതത്തില്‍ അമ്മയ്ക്ക് വേണ്ടി നടിയായി ഐശ്വര്യ രാജേഷ്, ജീവിതം ഇങ്ങനെ

Advertisement